Category: malayalam kavitha

Kumaranasante Veenapoovu | Lyrical Video Song | Malayalam Kavithakal | Kumaranasan | ഹാ പുഷ്പമേ | കുമാരനാശാന്‍റെ വീണപൂവ്‌

ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ- യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍? ലാളിച്ചു പെറ്റ ലതയന്‍പൊടു ശൈശവത്തില്‍, പാലിച്ചു പല്ലവപുടങ്ങളില്‍ വെച്ചു നിന്നെ; ആ ലോലവായു ചെറുതൊട്ടിലുമാട്ടി, താരാ- ട്ടാലാപമാര്‍ന്നു മലരേ, ദളമര്‍മ്മരങ്ങള്‍ പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും ബാലാതപത്തില്‍ വിളയാടിയുമാടലെന്യേ നീ ലീലപൂണ്ടിളയ മൊട്ടുകളോടു ചേര്‍ന്നു ബാലത്വമങ്ങനെ കഴിച്ചിതു നാളില്‍ നാളില്‍ ശീലിച്ചു ഗാനമിടചേര്‍ന്നു ശിരസ്സുമാട്ടി- ക്കാലത്തെഴും കിളികളോടഥ മൗനമായ്‌ നീ ഈ ലോകതത്വവുമയേ, തെളിവാര്‍ന്ന താരാ- ജാലത്തൊടുന്മുഖതയാര്‍ന്നു പഠിച്ചു രാവില്‍ […]

Back To Top