Category: malayalam kavithakal

Kunjedathiye thanneyallo | Kunjedathi | ONV Kavithakal

  Malayalam Lyrics കുഞ്ഞേടത്തിയെത്തന്നെയല്ലോ ഉണ്ണിയ്ക്കെന്നെന്നുമേറെയിഷ്ടം കുഞ്ഞേടത്തിയെത്തന്നെയല്ലോ ഉണ്ണിയ്ക്കെന്നെന്നുമേറെയിഷ്ടം പൊന്നേ പോലത്തെ നെറ്റിയിലുണ്ടല്ലോ മഞ്ഞൾ വരക്കുറി ചാന്തുപൊട്ടും ഈറൻമുടിയിൽ എള്ളെണ്ണ മണം ചിലനേരമാ തുമ്പത്തൊരു പൂവും കയ്യിലൊരറ്റ കുപ്പിവള മുഖം കണ്ടാൽ കാവിലെ ദേവി തന്നെ മടിയിലിരുത്തീട്ടു മാറോട് ചേത്തിട്ടു മണി മണി പോലെ കഥപറയും ആനേടെ മയിലിന്റെ ഒട്ടകത്തിന്റെയും ആരും കേൾക്കാത്ത കഥപറയും കുഞ്ഞേടത്തിയെ തന്നെയല്ലോ ഉണ്ണിയ്ക്കെന്നെന്നുമേറെയിഷ്ടം ഉണ്ണിയ്ക്കെന്തിനുമേതിന്നും കുഞ്ഞേടത്തിയെ കൂട്ടുള്ളൂ കണ്ണിൽ കണ്ടതും കത്തിരിക്കായുമിതെന്താണെന്നുണ്ണീ ചോദിയ്ക്കും കുഞ്ഞേടത്തി പറഞ്ഞു കൊടുക്കുമ്പോൾ ഉണ്ണിയ്ക്കത്ഭുതമാഹ്ലാദം. എന്തിന് പൂക്കൾ […]

Panthrandu Makkale | Naranathu Branthan Kavitha | Madhu Soodhanan Nair Kavithakal

പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ നിന്റെ മക്കളിൽ ഞാനാണു ഭ്രാന്തൻ പന്ത്രണ്ടു രാശിയും നീറ്റുമമ്മേ നിന്റെ മക്കളിൽ ഞാനാണനാധൻ എന്റെ സിരയിൽ നുരക്കും പുഴുക്കളില്ലാ കണ്ണിലിരവിന്റെ പാഷാണ തിമിരമില്ലാ ഉള്ളിലഗ്നികോണിൽ കാറ്റുരഞ്ഞു തീചീറ്റുന്ന നഗ്നമാം ദുസ്വർഗ്ഗ കാമമില്ല വഴ്‌വിൽ ചെതുംബിച്ച വാതിലുകളടയുന്ന പാഴ്‌നിഴൽ പുറ്റുകൾ കിതപാറ്റി ഉറയുന്ന ചിതകെട്ടി കേവലത ധ്യനത്തിലുറയുന്ന ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌ ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌ നേരു ചികയുന്ന ഞാനാണു ഭ്രന്തൻ മൂകമുരുകുന്ന ഞാനാണു മൂഡൻ നേരു ചികയുന്ന ഞാനാണു ഭ്രന്തൻ മൂകമുരുകുന്ന ഞാനാണു മൂഡൻ കോയ്മയുടെ […]

Ankana Thaimavil | Mambazham | Vailoppilli Kavithakal

അങ്കണ തൈമാവിൽ‌നിന്നാദ്യത്തെ പഴം വീഴ്‌കെ അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ അമ്മതൻ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽ അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ‌- പൂവൊടിച്ചു കളഞ്ഞില്ലെ കുസൃതിക്കുരുന്നേ നീ മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൺ പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ പൈതലിൻ ഭാവം മാറി വദനാംബുജം വാടീ കൈതവം കാണാ‍ക്കണ്ണു കണ്ണുനീർത്തടാകമായ് മാങ്കനി പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ […]

Vandippin Mathavine | Mathuvandanam | Vallathol Kavithakal

വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ വന്ദിപ്പിൻ വരേണ്യയെ, വന്ദിപ്പിൻ വരദയെ എത്രയും തപശ്ശക്തി പൂണ്ട ജാമദഗ്ന്യന്നു സത്രാജിത്തിനു പണ്ടു സഹസ്രകരൻ പോലെ പശ്ച്ചിമരത്നാകരം പ്രീതിയാൽ ദാനം ചെയ്ത വിശ്വൈകമഹാരത്നമല്ലീ നമ്മുടെ രാജ്യം? വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ വന്ദിപ്പിൻ സമുദ്രാത്മഭൂവാമീ ശ്രീദേവിയെ പച്ചയാം വിരിപ്പിട്ട സഹ്യനിൽ തല വെച്ചും സ്വച്ഛാബ്ധിമണൽത്തിട്ടാം പാദോപധാനം പൂണ്ടും പള്ളികൊണ്ടീടുന്ന നിൻ പാർശ്വയുഗ്മത്തെക്കാത്തു- കൊള്ളുന്നു,കുമാരിയും ഗോകർണ്ണേശനുമമ്മേ വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ വന്ദിപ്പിനുപാസ്യരായുല്ലൊർക്കുമുപാസ്യയെ ആഴിവീചികളനുവേലം വെൺനുരകളാൽ ത്തോഴികൾ പോലെ, തവ ചാരുതൃപ്പാദങ്ങളിൽ തൂവെള്ളിച്ചിലമ്പുകളിടുവിക്കുന്നു; […]

Chandameriya Poovilum Sabalamam | Sankeerthanam | Kumaranasan

ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും സന്തതം കരതാരിയന്നൊരു ചിത്ര- ചാതുരി കാട്ടിയും ഹന്ത! ചാരുകടാക്ഷമാലകളര്‍ക്ക- രശ്മിയില്‍ നീട്ടിയും ചിന്തയാം മണിമന്തിരത്തില്‍ വിളങ്ങു- മീശനെ വാഴ്ത്തുവിന്‍! സാരമായ് സകലത്തിലും മതസംഗ്രഹം ഗ്രഹിയാത്തതായ് കാരണാന്തരമായ് ജഗത്തിലുയര്‍ന്നു നിന്നിടുമൊന്നിനെ സൌരഭോല്‍ക്കട നാഭിയാല്‍ സ്വമൃഗംകണ- ക്കനുമേയമായ് ദൂരമാകിലുമാത്മ ഹാര്‍ദ്ദ ഗുണാസ്പദത്തെ നിനയ്ക്കുവിന്‍! നിത്യനായക, നീതിചക്രമതിന്‍- തിരിച്ചിലിനക്ഷമാം സത്യമുള്‍ക്കമലത്തിലും സ്ഥിരമായ് വിളങ്ങുക നാവിലും കൃത്യഭൂ വെടിയാതെയും മടിയാതെയും കരകോടിയില്‍ പ്രത്യഹം പ്രഥയാര്‍ന്ന പാവന കര്‍മ്മ- ശക്തി കുളിക്കുക! സാഹസങ്ങള്‍ തുടര്‍ന്നുടന്‍ സുഖഭാണ്ഡ- മാശു കവര്‍ന്നുപോം […]

Back To Top