Essay on Mahatma Gandhi
#gandhi #mahatmagandhi #october2 #gandhijayanti
മോഹൻദാസ് കരംചന്ദ് ഗാന്ധി 1869 ഒക്ടോബർ 2 ന് ഇന്ത്യയിലെ പോർബന്ദറിൽ ജനിച്ചു. 1900 കളിലെ ഏറ്റവും ആദരണീയനായ ആത്മീയ-രാഷ്ട്രീയ നേതാക്കളിൽ ഒരാളായി അദ്ദേഹം മാറി. അഹിംസാത്മക ചെറുത്തുനിൽപ്പിലൂടെ ഇന്ത്യൻ ജനതയെ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മോചിപ്പിക്കാൻ ഗാന്ധി സഹായിച്ചു, ഇന്ത്യൻ രാഷ്ട്രത്തിന്റെ പിതാവായി ഇന്ത്യക്കാർ ബഹുമാനിക്കുന്നു.
അർദ്ധനഗ്നനായ ഫക്കീർ എന്ന് വിൻസ്റ്റൻ ചർച്ചിൽ വിശേഷിപ്പിച്ച് മഹാത്മാഗാന്ധിയുടെ ജനനം 1869 ഒക്ടോബർ 2 ന് ഗുജറാത്തിലെ പോർബന്തറിലായിരുന്നു. പിതാവ് കരംചന്ദ് ഗാന്ധിയും മാതാവ് പുത്ത ലിബായിയും ആയിരുന്നു. മോഹൻദാസ് കരംചന്ദ് ഗാന്ധി എന്നായിരുന്നു അദ്ദേഹത്തിന്റെ മുഴുവൻ പേര്.
ചെറുപ്പം മുതലേ സത്യസന്ധത ജീവിതചര്യയാക്കിമാറ്റാൻ ഗാന്ധി ജിക്കു കഴിഞ്ഞു. സ്വന്തമായി വാച്ചില്ലാതിരുന്നതിനാൽ കൃത്യസമയത്തു ക്ലാസ്സിൽ ഹാജരാകാൻ സാധിക്കാതിരുന്ന അദ്ദേഹത്തിന് ഗുരുവിന്റെ ശിക്ഷ ഏറ്റുവാങ്ങേണ്ടതായി വന്നു. സത്യസന്ധത മാത്രം പോരാ കൂടുതൽ ശ്രദ്ധാലുകൂടിയായിരിക്കണം എന്ന പാഠം അദ്ദേഹം ഉൾക്കൊണ്ടു. കെറ്റിൽ എന്ന വാക്ക് തെറ്റിച്ച് എഴുതിയപ്പോൾ അടുത്തിരിക്കുന്ന കുട്ടി യുടേത് നോക്കി ശരിയാക്കി എഴുതാൻ അധ്യാപകൻ നിർദ്ദേശിച്ചിട്ടും അതിനു വഴങ്ങാതിരുന്ന ഗാന്ധിജി പഠനത്തിലും ആ സത്യസന്ധത കാത്തുസൂക്ഷിക്കുകയാണ് ചെയ്തത്.
പതിമൂന്നാമത്തെ വയസ്സിൽ 1882 ലായിരുന്നു ഗാന്ധിജിയുടെ വിവാഹം. കസ്തൂർബാ ആയിരുന്നു വധു. പതിനെട്ടാമത്തെ വയസ്സിൽ നിയമവിദ്യാഭ്യാസത്തിനായി അദ്ദേഹം ലണ്ടനിലേക്കു പോയി. 1891-ൽ തിരിച്ചെത്തിയ അദ്ദേഹം അഭിഭാഷകവൃത്തി സ്വീകരിച്ചു. ജോലിയുടെ ഭാഗമായി 1893-ൽ അദ്ദേഹം ദക്ഷിണാഫ്രിക്കയിലേക്കുപോയി. അവിടത്ത ഇന്ത്യാക്കാരുടെ ദുരിതജീവിതം കാണാനിടയായത് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരുമാറ്റത്തിനു തുടക്കംകുറിച്ചു. ദക്ഷിണാഫ്രിക്കയിലെ നിന്ദിതരും പീഡിതരുമായ കറുത്തവർഗ്ഗക്കാരുടെ മോചനത്തിനായി അദ്ദേഹം പ്രവർത്തിച്ചു.
1915 ൽ തിരിച്ചെത്തിയ ഗാന്ധിജി ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ നെടുംതൂണായി പ്രവർത്തിച്ചു. ആദ്യം പ്രവർത്തിക്കുക പിന്നീടു പറയുക എന്ന താ യി രുന്നു അദ്ദേ ഹ ത്തിന്റെ തത്വം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശക്തിപ്രാപിച്ചത് ഗാന്ധിജിയുടെ വരവോടെയാണ്. 1924-ൽ അദ്ദേഹം കോൺഗ്രസ്സിന്റെ അദ്ധ്യക്ഷപദവി ഏറ്റെടുത്തു.രവീന്ദ്രനാഥടാഗോർ ഗാന്ധിജിയെ “മഹാത്മാ’ എന്ന് അഭിസംബോ ധനചെയ്തു. വെള്ളക്കാരുടെ പിടിയിൽനിന്ന് ഇന്ത്യയെ മോചിപ്പിക്കുവാൻ അദ്ദേഹം നിരായുധസമരവും നിസ്സഹകരണ പ്രസ്ഥാനവും തുടങ്ങി. സമ രങ്ങളുടെയും ജയിൽവാസത്തിന്റെയും ഒരു ശൃംഖലതന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അദ്ദേഹം സമരപാതകളിൽ അക്രമരാഹി ത്യവും അഹിംസയും കാത്തുസൂക്ഷിക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചു.
1930 ലെ ഉപ്പുസത്യാഗ്രഹവും 1940-ലെ സിവിൽ നിയമലംഘനവും 1942 ലെ ക്വിറ്റിന്ത്യാസമരവും ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ നാഴികക്കല്ലുകളാണ്. അദ്ദേഹത്തിന്റെ പ്രവർത്തനമികവും സംഘാടന ശേഷിയും വിലയിരുത്തി “ഗാന്ധിജി ഒരു മനുഷ്യനല്ല ശക്തി പ്രതിഭാസ മാണ്” എന്ന് ബർണാഡ്ഷാ അഭിപ്രായപ്പെടുകയുണ്ടായി. എളിയ ജീവിതം നയിക്കുവാനും സ്വദേശവസ്തുക്കൾ ഉപയോഗിക്കുവാനും അദ്ദേഹം മാതൃകകാട്ടിത്തന്നു. സത്യത്തെ അദ്ദേഹം ഈശ്വരനായി കണ്ടിരുന്നു. തുറന്ന പുസ്തകമായിരുന്നു ഗാന്ധിജിയുടെ ജീവിതം. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന അദ്ദേഹത്തിന്റെ ആത്മകഥ നമു ക്കിന്നും മാർഗ്ഗദർശിയായി നിലകൊള്ളുന്നു.
ഗാന്ധിജയന്തി ദിന ക്വിസ് | Gandhi Jayanti Day Quiz
ജാതിചിന്തയ്ക്കെതിരെ പോരാടിയ കേരളനേതാക്കൾക്ക് സമരവീര്യം പകർന്നുനല്കിയത് ഗാന്ധിജിയായിരുന്നു. വൈക്കം സത്യാഗ്രഹികൾക്കു പിന്തുണനൽകാനും ഹിന്ദുക്കൾക്ക് ക്ഷേത്രപ്രവേശനം അനുവദിക്കാൻ നിവേദനംനല്കാനും അദ്ദേഹം മുൻപന്തിയിൽ നിന്നു. കോഴിക്കോടു മുതൽ തിരുവനന്തപുരംവരെ സന്ദർശിച്ച് കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. ബനാറസ് ഹിന്ദു സർവകലാശാലയിൽ നടത്തിയ പ്രഭാഷണവും ലണ്ടനിൽ നടന്ന വട്ടമേശസമ്മേളനത്തിലെ പ്രസംഗവും ഏഷ്യൻ രാജ്യ ങ്ങളുടെ സൗഹൃദസമ്മേളനത്തിൽ ചെയ്ത പ്രസംഗവും ആഗോളതല ത്തിൽ ഗാന്ധിജിയുടെ പ്രഭാവംപടരാൻ ഇടയാക്കി. മാതാവിനുതുല്യമായി ഭഗവത്ഗീതയെ കണ്ടിരുന്ന ഗാന്ധിജി 1904-ൽ ദക്ഷിണാഫ്രിക്കയിൽ ഫിനിക്സ് സമൂഹം എന്ന പേരിൽ ആശ്രമം സ്ഥാപിച്ചു. കർഷകന്റെയും കൈവേലക്കാരന്റെയും ജീവിതമാണ് ഏറ്റവും നല്ലതെന്ന് അദ്ദേഹം തെളി യിച്ചു.
എല്ലാശക്തികളുടെയും ഉറവിടം പ്രാർത്ഥനയാണെന്ന് മഹാത്മാ ഗാന്ധി ഉറച്ചുവിശ്വസിച്ചു. 1947 ആഗസ്റ്റ് 15 ന് ഇന്ത്യയെ വിദേശാധിപത്യ ത്തിൽനിന്നു മോചിപ്പിക്കാൻ ഗാന്ധിജിക്കു കഴിഞ്ഞു. 1948 ജനുവരി 30-ന് വെടിയേറ്റുവീഴുമ്പോഴും അദ്ദേഹത്തിന്റെ നാവിൽനിന്നുയർന്നത് ഈശ്വര നാമങ്ങളായിരുന്നു. അദ്ദേഹത്തിന്റെ മരണവാർത്തയറിഞ്ഞപ്പോൾ ലോകം മുഴുവൻ വിറങ്ങലിച്ചു നിന്നു.
ഹരിജനോദ്ധാരണം, മദ്യനിരോധനം എന്നിവയുടെ സാക്ഷാത്ക്കാ രത്തിനുവേണ്ടി പ്രവർത്തിച്ച മഹാനായിരുന്നു ഗാന്ധിജി. സ്വതന്ത്ര ഇന്ത്യ യുടെ തപാൽ സ്റ്റാംപിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട ഇന്ത്യാക്കാരൻ ഗാന്ധി ജിയാണ്. അഹമ്മദാബാദിലെ സബർമതി, വാർദ്ധയിലെ സേവാഗ്രാം, ദക്ഷിണാഫ്രിക്കയിലെ ടോൾസ്റ്റോയി ഫാം, ഫിനിക്സ് സെറ്റിൽമെന്റ് , ബംഗ്ലാദേശിലെ ഗാന്ധി ആശ്രമം തുടങ്ങിയവ ആ മഹാത്മാവിന്റെ ശാശ്വതമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സ്മാരകങ്ങളാണ്. ഡൽഹി, അഹമ്മദാബാദ്, കൊൽക്കത്ത, മുംബൈ, പോർബന്തർ, വാർധ, തിരുവ നന്തപുരം എന്നിവിടങ്ങളിൽ ഗാന്ധി മ്യൂസിയങ്ങളുണ്ട്.
“ഇങ്ങനെയൊരു മനുഷ്യൻ രക്തമാംസാദികളോടെ ഈ ഭൂമിയിൽ ജീവിച്ചിരുന്നുവെന്ന് ഭാവിതലമുറ വിശ്വസിച്ചെന്നു വരില്ല” എന്ന് ആൽബർട്ട് ഐൻസ്റ്റീൻ പ്രസ്താവിച്ചത് വാസ്തവമാണ്. മുട്ടോളമെ ത്താത്തമുണ്ടുമാത്രം ധരിച്ചുനടന്ന ഗാന്ധിജിയെ വള്ളത്തോൾ തന്റെ ഗുരുനാഥനായി കണ്ട് കവിതയെഴുതി. ഗാന്ധിയൻ തത്ത്വസംഹിത അണുവിട വിടാതെ പിന്തുടർന്ന അനവധിയാളുകളുണ്ട്. അവരെയെല്ലാം ഗാന്ധി എന്നപേരിൽ ബഹുമാനിക്കുന്നു. ഖാൻ അബ്ദുൾ ഗഫാർ ഖാൻ – അതിർത്തിഗാന്ധി, കെ. കേളപ്പൻ-കേരളഗാന്ധി, ഡോ.രാജേന്ദ്രപ്രസാദ്ബീഹാർ ഗാന്ധി, ബാബാ ആംതെ – ആധുനികഗാന്ധി, നെൽസൺ മണ്ഡേല – ദക്ഷിണാഫ്രിക്കൻ ഗാന്ധി ഇങ്ങനെ ഒരു നീണ്ടനിരതന്നെ ഇക്കൂട്ടത്തിലുണ്ട്.
അതുല്യപ്രഭാവനായ ഗാന്ധിജിയെ നമ്മുടെ രാഷ്ട്രപിതാവായി നാം ആദരിക്കുന്നു. അദ്ദേഹത്തിന്റെ പേരിൽ വിവിധ രാജ്യങ്ങൾ ഇന്നും പുരസ്കാരങ്ങൾ നല്കിവരുന്നു. ഇന്ത്യയുടെ ഗാന്ധിസമാധാനസമ്മാനം, കാലിഫോർണിയയുടെ മഹാത്മാഗാന്ധി ലോകസമാധാന പുരസ്കാരം, ലണ്ടൻ ഗാന്ധി പീസ് ഫൗണ്ടേഷന്റെ അന്താരാഷ്ട്രഗാന്ധിസമാധാന സമ്മാനം എന്നിവ അവയിൽ ചിലതു മാത്രമാണ്. അഹിംസയ്ക്കും സമാ ധാനത്തിനും അന്താരാഷ്ട്രതലത്തിൽ നൽകിവരുന്ന ഗാന്ധി കിംഗ് പുര സ്കാരവും വിലപ്പെട്ടതാണ്. ലോകം ഉള്ളിടത്തോളംകാലം ആ കർമ്മ പ്രഭാവന്റെ കീർത്തി നിലനിൽക്കും.