ഇന്ത്യയുടെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങൾ ഏതൊക്കെയാണ്? What are India’s greatest inventions?
ശാസ്ത്ര ലോകത്ത് വലിയ പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. പക്ഷേ പല ഇന്ത്യന്‍ കണ്ടെത്തലുകളും പുറം ലോകം അറിയാതെ പോയി. കണ്ടെത്തിയ പല കാര്യങ്ങളും ലോകത്തിന് മുന്നില്‍ തെളിയിക്കാനും ഇന്ത്യക്ക് കഴിഞ്ഞില്ല.
പൂജ്യം
ഇക്കാര്യത്തില്‍ ലോകത്തിന് ഒരു സംശയവും ഇല്ല. കണക്കിലെ ‘പൂജ്യം’ കണ്ടെത്തിയത് ഇന്ത്യക്കാര്‍ ആണ്. പൂജ്യമില്ലെങ്കില്‍ കണക്കും ഇല്ല.
റേഡിയോ
റേഡിയോ കണ്ടെത്തിയത് മാര്‍ക്കോണി ആണെന്നാണ് നമ്മള് പോലും സ്കൂളില്‍ പഠിച്ചത്. എന്നാല്‍ മാര്ക്കോണിക്ക് മുമ്പ് തന്നെ ഇന്ത്യക്കാരനായ ജഗദീഷ് ചന്ദ്ര ബോസ് റേഡിയോ കണ്ടെത്തിയിരുന്നു. സർ ജഗദീഷ് ചന്ദ്ര ബോസ് റേഡിയോ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഇദ്ദേഹം സസ്യങ്ങൾക്കും ജീവനുണ്ടെന്നു തെളിയിച്ച മഹാപ്രതിഭയാണ്. എന്നാൽ കമ്മ്യൂണിക്കേഷൻ രംഗത്ത് ഇതിന്റെ പ്രാധാന്യം തിരിച്ചറിയാതെ പേറ്റന്റ് നോ ഒന്നും അദ്ദേഹം ശ്രമിച്ചിരുന്നില്ല
പ്ലാസ്റ്റിക് സര്‍ജറി
പ്ലാസ്റ്റിക് സര്‍ജറി എന്ന് കേള്‍ക്കുമ്പോള്‍ ആധുനിക ചികിത്സയുടെ ഭാഗമാണെന്ന് തോന്നിയേക്കാം. എന്നാല്‍ 2000 ബിസി മുതല്‍ ഇന്ത്യയില്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടുണ്ട്.ക്രി.മു. ആറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു ശസ്ത്രക്രിയാവിദഗ്ദ്ധനായിരുന്നു സുശ്രൂതൻ. സുശ്രൂതസംഹിത എന്ന വൈദ്യശാസ്ത്രഗ്രന്ഥത്തിന്റെ കർത്താവുമാണ്. 300 ശസ്ത്രക്രിയാരീതികളെക്കുറിച്ചും 120 ശസ്ത്രക്രിയാ ഉപകരണങ്ങളെക്കുറിച്ചും പരാമർശിക്കുന്ന ഈ ഗ്രന്ഥത്തിൽ മനുഷ്യശസ്ത്രക്രിയയെ എട്ടായി തരംതിരിച്ചിരിക്കുന്നു. വൈദ്യശാസ്ത്രത്തിനും ശസ്ത്രക്രിയാരംഗത്തിനും അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ച് *ശസ്ത്രക്രിയയുടെ പിതാവ്* എന്നാണ് സുശ്രൂതൻ അറിയപ്പെടുന്നത്.
ക്വാഡ്രാറ്റിക് സമവാക്യം
എഡി ഏഴാം നൂറ്റാണ്ടില്‍ തന്നെ ഇന്ത്യക്കാര്‍ ക്വാഡ്രാറ്റിക് സമവാക്യങ്ങള്‍ ഉപയോഗിച്ചിരുന്നു. കണക്കിലെ ‘ദശാംശം’ എന്ന സംഗതി തന്നെ ഇന്ത്യക്കാരുടെ കണ്ടെത്തലാണ്.
ഫിബൊനാച്ചി നമ്പര്‍
ഇത്തിരി ശാസ്ത്രമാണിത്. എല്ലാവര്ക്കും പെട്ടെന്ന് പിടിക്കിട്ടിക്കോളണം എന്നില്ല. ((മുമ്പത്തെ രണ്ട് മൂല്യങ്ങൾ ചേർത്ത് അടുത്ത മൂല്യം നിർണ്ണയിക്കുന്ന ഒരു പ്രത്യേക ശ്രേണിയാണ് ഇതു)
ഫിബൊനാച്ചി നമ്പറും ഇന്ത്യക്കാരുടെ സംഭാവനയാണ്.
ചതുരംഗം
ചതുരംഗത്തിൻറെ ഉപജ്ഞാതാക്കളും ഇന്ത്യക്കാർ ആണ്. എന്നാൽ ചെസ്സ് എന്ന് പേരിട്ട് പ്രശസ്തി നേടിയെടുത്തത് വിദേശികളും.
ഉരുക്ക്
ഏറ്റവും മികച്ച ഉരുക്ക് നിര്‍മാണവും ഇന്ത്യക്ക് അവകാശപ്പെട്ടതായിരുന്നു. മധ്യ 1st millennium BC ദക്ഷിണേന്ത്യയിൽ ( ഇപ്പോളത്തെ തിരുച്ചിറപ്പള്ളി) ഇതിന്റെ നിര്‍മാണ കേന്ദ്രം. വൂറ്റ്സ് സ്റ്റീൽ ( wootz steel ) എന്നറിയപ്പെടുന്ന ഈ സ്റ്റീൽ നിർമ്മിക്കുന്നതിനുള്ള സാങ്കേതികത കൃത്യമായി പുനർനിർമ്മിക്കാൻ ഇതുവരെ, ആർക്കും സാധിച്ചിട്ടില്ല .ഇരുമ്പയിര് കലര്‍ന്ന മണ്ണും മുള കത്തിച്ച കരിയും തമിഴ്-തെലുങ്ക്-ശ്രീലങ്ക ദേശത്തൊക്കെ സര്‍വസാധാരണമായ ആവാരം (Avaram Senna-ഇത് തെലുങ്കാനയുടെ സംസ്ഥാന പുഷ്പമാണ്.) ചെടിയുടെ ഇലകളും ചൂളയില്‍ വേവിച്ച് ഒന്നാംതരം ഇരുമ്പ് ലഭ്യമാക്കാനുള്ള വിദ്യ ക്രിസ്തുവിന് 6 നൂറ്റാണ്ട് മുന്‍പുതന്നെ ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്നു.ഈ സ്റ്റീല്‍ (Wootz steel) വൂട്സ് അഥവാ ഹിന്ദ്വാനി അഥവാ തെലുഗു സ്റ്റീല്‍, അറബികള്‍ കപ്പല്‍ കയറ്റി ലോകവ്യാപാരം നടത്തി. പ്രസിദ്ധമായ ‘ഡമാസ്കസ് വാളുകൾ,കത്തികൾ ’ ഈ സ്റ്റീല്കൊണ്ടുള്ളതാണ്.
( source – wkipedia)
ക്രെസ്കോഗ്രാഫ്
സസ്യങ്ങള്‍ക്ക് ജീവനുണ്ടെന്നതിന് അവയുടെ വളര്‍ച്ച തന്നെയാണ് തെളിവ്. സസ്യങ്ങളുടെ വളര്‍ച്ച അളക്കാനുള്ള ഉപകരണമാണ് ക്രെസ്കോ ഗ്രാഫ്. ജഗദീഷ് ചന്ദ്രബോസ് ആയിരുന്നു ക്രെസ്കോ ഗ്രാഫ് കണ്ടുപിടിച്ചത്.
തിമിര ശസ്ത്രക്രിയ
ഇപ്പോള്‍ തിമിര ശസ്ത്രക്രിയയ്ക്ക് എല്ലാവരും ആധുനിക ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ബിസി ആറാം നൂറ്റാണ്ടില്‍ തന്നെ ശുശ്രുതന്‍ തിമിര ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു.
ചീട്ട് കളി
കാശ് വച്ച് ചീട്ട് കളിച്ചാല്‍ പോലീസ് പിടിക്കും എന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ ചീട്ടുകളിയുടെ ഉപജ്ഞാതാക്കള്‍ ഇന്ത്യക്കാരാണെന്ന് ആര്‍ക്കെങ്കിലും അറിയാമോ? കൃദ പത്രം എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്.
ബട്ടണ്‍
വസ്ത്രങ്ങളിലെ ബട്ടണ്‍ എല്ലാവര്ക്കും അറിയാം. എന്നാല്‍ അത് കണ്ടെത്തിയതും ആദ്യമായി ഉപയോഗിച്ചതും ഇന്ത്യക്കാര്‍ ആണെന്ന് മാത്രം അറിയില്ല. സിന്ധു നദീതട സംസ്കാര കാലത്തായിരുന്നു ഇതും കണ്ടെത്തിയത്.
വജ്രം
ലോകത്ത് ആദ്യമായി വജ്രം ഖനനം ചെയ്തതെടുത്തത് ഇന്ത്യയില്‍ ആണെന്നാണ് പറയപ്പെടുന്നത്. ഒരുകാലത്ത് ഇന്ത്യയില്‍ മാത്രമേ വജ്രഖനനം ഉണ്ടായിരുന്നുള്ളുവത്രെ.
ഷാമ്പു
ഷാമ്പു തേയ്ക്കാതെ കുളിയ്ക്കുന്നവര്‍ ഇന്ന് അധികം ഉണ്ടാകില്ല. എന്നാല്‍ ഷാമ്പുവും കണ്ടെത്തിയത് ഇന്ത്യക്കാര്‍ തന്നെയാണ്. ഭാരതീയരാണ് ഷാമ്പുവിന്റെ ഉപജ്ഞാതാക്കൾ ഷാമ്പു എന്ന പദം ഹിന്ദിയിലെ ചാംപൊ എന്ന പദത്തിൽ നിന്നാണത്രെ. 1762-ലാണ് ഈ പദം ഇംഗ്ലീഷിൽ ഉപയോഗിക്കപ്പെടുന്നത്
സ്കെയില്‍
അളക്കാന്‍ സ്കെയില്‍ ഉപയോഗിക്കുന്നവരാണ് നമ്മള്. എന്നാല്‍ ഈ സ്കെയിലും ഇന്ത്യക്കാരുടെ സംഭാവനയാണ്. ഇതും സിന്ധൂനദീതട സംസ്കാരകാലത്ത് ഉപയോഗിച്ചിരുന്നതാണ്.
എണ്ണാന്‍ പഠിപ്പിച്ചത്
ലോകത്തെ എണ്ണാന്‍ പഠിപ്പിച്ചത് ആരാണെന്നാണ് കരുതുന്നത്? അത് ഇന്ത്യക്കാരാണ്. ആല്‍ബര്‍ട്ട് ഐന്സ്റ്റീന് തന്നെ പറഞ്ഞിട്ടുണ്ട് ഇക്കാര്യം.
ലോഹഗോളം
ലോഹം കൊണ്ട് ഗോളം നിര്‍മിയ്ക്കുക എന്നത് സാധ്യമല്ലെന്നായിരുന്നു പണ്ടത്തെ കാലത്ത് പലരും കരുതിയിരുന്നത്. എന്നാല്‍ 1589 ല്‍ അലി കശ്മീരി ഇബ്ന് ലുഖ്മാന് എന്ന കശ്മീര്‍ സ്വദേശി സ്വന്തമായി ലോഹ ഗോളം നിര്‍മിച്ചിരുന്നു.
ഇത് പോലെ കപ്പലുകളുടെ അറ്റകുറ്റ പണികള്‍ക്കായി കപ്പല്‍ത്തുറ(ഡോക്ക്) – ഹാരപ്പന്‍ സംസ്കാരം , പകിട കളി, കബഡി , എഴുതാന്‍ മഷി, പരുത്തി തുണി , ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത സംഭാവനകൾ നൽകിയിട്ടുണ്ട് ഇന്ത്യ
ഒരു ജില്ലയുടെ ഭരണാധികാരിക്ക് ‘കലക്ടർ’ (Collector) എന്ന് പേര് വരാൻ കാരണം?