#goodhabits #habits #goodhabitsforkids
1. നിറങ്ങള്‍ നിറയും ഭക്ഷണം:
പല നിറത്തിലുള്ള ഭക്ഷണം കഴിക്കുന്നത് വെറും രസത്തിനു വേണ്ടി മാത്രമല്ല. നിരവധി പോഷകങ്ങള്‍ അവയില്‍ അടങ്ങിയിട്ടുണ്ട്. മഴവില്‍ നിറത്തിലുള്ള ഭക്ഷണത്തിന്റെ ഗുണങ്ങള്‍ കുഞ്ഞുങ്ങളോട് പറഞ്ഞു കൊടുക്കാന്‍ ശ്രദ്ധിക്കുമല്ലോ. അതിനര്‍ത്ഥം എല്ലാ നേരവും പല നിറത്തിലുള്ള ഭക്ഷണം ആവശ്യമുണ്ട് എന്നല്ല. എന്നാല്‍ കുട്ടികളുടെ ഭക്ഷണത്തില്‍ വ്യത്യസ്ത തരത്തിലുള്ള പഴങ്ങളും പച്ചക്കറികളും ഉള്‍പെടുത്താന്‍ നിങ്ങള്‍ ശ്രമിക്കേണ്ടതാണ്. ചുവപ്പ്, നീല, ഓറഞ്ച് തുടങ്ങി മഞ്ഞ, പച്ച, വെള്ള വരെ നിറങ്ങള്‍ നിറയട്ടെ
2. പ്രഭാത ഭക്ഷണം ഒഴിവാക്കരുത്:
കുട്ടികള്‍ക്ക് ഭക്ഷണം കൃത്യസമയത്തു നല്‍കുക. വലുതായാലും ഈ നല്ല ശീലം അവര്‍ തുടരുക തന്നെ ചെയ്യും. ആരോഗ്യകരമായ പ്രഭാത ഭക്ഷണം ഊര്‍ജം നല്കുന്നു. അതോടൊപ്പം തലച്ചോറിന്റ പ്രവര്‍ത്തനത്തിന് സഹായിക്കുന്നതോടൊപ്പം ഗുരുതര രോഗങ്ങളെ അകറ്റുകയും ചെയ്യുന്നു. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് പൊണ്ണത്തടിക്കുള്ള സാധ്യത നാലിരട്ടി ആക്കും എന്നാണ് ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂള്‍ പറയുന്നത്. രാവിലെ നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഹൃദ്രോഗവും പ്രമേഹവും വരാനുള്ള സാധ്യത തടയുന്നു.
3. കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാം:
എല്ലാ കുട്ടികള്‍ക്കും കായിക വിനോദങ്ങള്‍ ഇഷ്ടമാകണമെന്നില്ല. എന്നാല്‍ അവര്‍ ആസ്വദിച്ചു ചെയ്യുന്ന ശാരീരിക പ്രവര്‍ത്തനങ്ങള്‍ അവരെ ആരോഗ്യവാന്മാരാക്കുന്നു. കുട്ടിക്കാലത്തെ ഇഷ്ടങ്ങള്‍ ചിലപ്പോള്‍ മുതിര്‍ന്നാലും നിലനിര്‍ത്തി എന്നും വരാം. നിങ്ങളുടെ കുട്ടി അവനിഷ്ടപ്പെട്ട കായിക വിനോദം കണ്ടെത്തിയിട്ടില്ല എങ്കില്‍ അവനെ വീണ്ടും ശ്രമിക്കാന്‍ പ്രോത്സാഹിപ്പിക്കുക. ശാരീരിക പ്രവര്‍ത്തനങ്ങളായ നീന്തല്‍, ജിം നാസ്റ്റിക്സ്, അമ്പെയ്ത്ത് ഇവയെല്ലാം പരിചയപ്പെടുത്തുക. അവര്‍ക്ക് ഏതെങ്കിലും ഒന്ന് ഇഷ്ടമാകാതിരിക്കില്ല.
4. കുറയ്ക്കാം ടി വി കാഴ്ച്ച:
നിങ്ങളെ പോലെ കുട്ടികളും ടി വി യും കണ്ട് സോഫ യില്‍ ഇരിപ്പാണോ? അവരെ പുറത്തേക്ക് നയിക്കൂ.ടി വി അധികം കാണുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. സ്കൂളിലെ മോശം പ്രകടനം, പെരുമാറ്റപ്രശ്നങ്ങള്‍, വൈകാരികവും സാമൂഹ്യവുമായ പ്രശ്നങ്ങള്‍, ശ്രദ്ധക്കുറവ്, അമിത വണ്ണം, പൊണ്ണത്തടി, ഉറക്ക പ്രശ്നങ്ങള്‍ , ഉറക്കമില്ലായ്മ ഇവയെല്ലാം ടി വി കാഴ്ച്ച അമിതമായാലുള്ള ദൂഷ്യഫലങ്ങളില്‍ ചിലത് മാത്രം.
5. വായന ശീലമാക്കട്ടെ:
കുട്ടികളില്‍ വായന ശീലം വളര്‍ത്തുക. അത് അവരെ സ്കൂളിലെ വിജയത്തിന് സഹായിക്കുന്നതോടൊപ്പം ഭാവി ജീവിതത്തിനും സഹായകമാകും. വായന ഒരു കുട്ടിയില്‍ ആത്മാഭിമാനം ഉണ്ടാകാ നും അച്ഛനമ്മ മാരോടും മറ്റുള്ളവരോടും ഉള്ള ബന്ധം നല്ലതാകാനും ജീവിത വിജയത്തിനും സഹായിക്കും. കുട്ടിയുടെ ദിനചര്യ ആയി പുസ്തക വായനയെ മാറ്റുക. ആറു മാസം പ്രായമുള്ള പ്പോള്‍ തന്നെ കുഞ്ഞുങ്ങളില്‍ ദിവസവും ഉള്ള വായന തുടങ്ങാം എന്നാണ് ഗവേഷകര്‍ പറയുന്നത്. കുഞ്ഞിന് ഇഷ്ടപ്പെട്ട പുസ്തകം തെരഞ്ഞെടുത്ത് നല്‍കണം.
6. വെള്ളം കുടിക്കാം ആരോഗ്യത്തിനായി:
വെള്ളം കുടിക്കുന്നത് ആരോഗ്യമേകും. എന്നാല്‍ സോഫ്റ്റ് ഡ്രിങ്കുകള്‍ അനാരോഗ്യകരം ആണ്. അവയില്‍ അടങ്ങിയ മധുരത്തില്‍ ശരീരത്തിന് ആവശ്യമായ ഒരു പോഷകങ്ങളും അടങ്ങിയിട്ടില്ല കുട്ടികള്‍ക്ക് സോഫ്റ്റ് ഡ്രിങ്കുകള്‍ക്ക് പകരം പഴച്ചാറുകള്‍ നല്‍കുക. ഒപ്പം ധാരാളം വെള്ളം കുടിക്കാനും മറക്കരുത്.
7. വായിക്കാം ലേബലുകള്‍:
കുട്ടികള്‍ അവരുടെ വസ്ത്രങ്ങളിലെ ലേബലുകള്‍ ശ്രദ്ധിക്കുന്നവരാകും. പ്രത്യേകിച്ച് 14-16 വയസുള്ളവര്‍. എന്നാല്‍ മറ്റൊരു തരത്തിലുള്ള ലേബലുകള്‍ അവരെ പരിചയപ്പെടുത്തുക. ആരോഗ്യത്തിന് വളരെ പ്രധാനമായത്; ഫുഡ് ന്യൂട്രിഷന്‍ ലേബല്‍. അവര്‍ക്ക് ഇഷ്ടപ്പെട്ട പാക്കറ്റ് ഫുഡില്‍ അടങ്ങിയ പോഷക വിവരങ്ങള്‍ അവരെ കാണിക്കുക. അവയില്‍ അടങ്ങിയ കലോറി, സാച്ചുറേറ്റഡ് ഫാറ്റുകളും ട്രാന്‍സ് ഫാറ്റുകളും, എത്ര ഗ്രാം ഷുഗര്‍ അടങ്ങിയിരിക്കുന്നു ഇതെല്ലാം അവര്‍ മനസ്സിലാക്കട്ടെ.
8. ഭക്ഷണം ഒരുമിച്ചിരുന്നു കഴിക്കാം:
എല്ലാവര്ക്കും തിരക്കാണ്. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാന്‍ സമയം എവിടെ ? എത്ര തിരക്കാണെങ്കിലും ദിവസം ഒരു നേരമെങ്കിലും കുടുംബത്തിലെ എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. ഫ്ലോറിഡ സര്‍വകലാശാല നടത്തിയ ഗവേഷണഫലം കാണിക്കുന്നത് ഭക്ഷണം പങ്കുവച്ചു കഴിക്കുന്നത് കുടുംബ ബന്ധങ്ങള്‍ ശക്തമാക്കുന്നു എന്നാണ്. കുട്ടികള്‍ ഏത് സാഹചര്യവുമായും നന്നായി പൊരുത്തപ്പെടാന്‍ ശീലിക്കും. കുട്ടികള്‍ മദ്യത്തിനോ മയക്കു മരുന്നിനോ അടിമപ്പെടാനുള്ള സാധ്യതയും കുടുംബത്തിലെല്ലാവരും ഒരുമിച്ചിരിക്കുന്നതിലൂടെ കുറയും.
9. കൂട്ടുകാരുമായി ചെലവിടാം:
സ്കൂള്‍ കുട്ടികളുടെ ആരോഗ്യകരമായ വികാസത്തിന് സൗഹൃദങ്ങള്‍ വളരെ പ്രധാനമാണ്. കൂട്ടുകാരോടൊപ്പം കളിക്കുന്നത് കുട്ടികളില്‍ ആശയം വിനിമയം, സഹകരണം, പ്രശ്നപരിഹാരം ഇവയ്ക്കെല്ലാം സഹായകമാകും. സ്കൂളിലെ അവരുടെ പ്രകടനത്തെ യും സൗഹൃദം ബാധിക്കും. സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. വരാനുള്ള വര്‍ഷങ്ങളില്‍ വേണ്ട ജീവിത നൈപുണി ആര്‍ജിക്കാന്‍ അത് അവരെ പ്രാപ്തരാക്കും.
10. ശുഭാപ്തി വിശ്വാസം ഉള്ളവരാക്കുക:
ആഗ്രഹിച്ച രീതിയില്‍ കാര്യങ്ങള്‍ നടക്കാത്തത് കുട്ടികളെ നിരാശപ്പെടുത്തിയേക്കാം. തിരിച്ചടികള്‍ നേരിടുമ്പോള്‍ കരുത്തോടെ പിടിച്ചു നില്ക്കാന് അവരെ പ്രാപ്തരാക്കുക. ശുഭ ചിന്തയും നല്ല ബന്ധങ്ങളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രയോജനം ചെയ്യും. കുട്ടികളില്‍ ആത്മാഭിമാനം വളര്‍ത്താനും ഇത് സഹായിക്കും.
Tags:
ആരോഗ്യ ശീലങ്ങള്‍ പോസ്റ്റര്‍ തയ്യാറാക്കുക,മാറുന്ന ശീലങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഉപന്യാസം,ആരോഗ്യ ശീലങ്ങള്‍ കുറിപ്പ്,നല്ല ആരോഗ്യ ശീലങ്ങള്‍ എന്തൊക്കെ,ആരോഗ്യ ഭക്ഷണം,പഴയ കാല ശീലങ്ങള്‍,നല്ല ആരോഗ്യ ശീലങ്ങള്‍ കുട്ടികള്‍,ആഹാര ശീലങ്ങള്‍,നല്ല ആരോഗ്യ ശീലങ്ങള്‍ എന്തൊക്കെ,പഴയ കാല ശീലങ്ങള്‍,ആരോഗ്യ ശീലങ്ങള്‍ പോസ്റ്റര്‍ തയ്യാറാക്കുക,മാറുന്ന ശീലങ്ങളും ആരോഗ്യ പ്രശ്നങ്ങളും