എന്തു കൊണ്ടാണ് clock – ൻ്റെ പരസ്യങ്ങളിൽ 10 :10 എന്ന് മാത്രം കാണുന്നത്?


വാച്ചിന്റെയും ക്ലോക്കിന്റെയും പരസ്യങ്ങളില്‍ സമയം എപ്പോഴും 10:10 കാണിക്കുന്നതെന്തിനാണെന്ന് ചിന്തിച്ചിട്ടുണ്ടോ? പല ഉത്തരങ്ങളും ഇതിന് പലപ്പോഴും നിങ്ങള്‍ കേട്ടിട്ടുണ്ടാകും. പലരും പറയുന്നതു മാർട്ടിൻ ലൂതർ കിംഗ് , എബ്രഹാം ലിങ്കൺ , കെന്നഡി ഒക്കെ കൊല്ലപ്പെട്ട സമയമായതു കൊണ്ടാണെന്നു. മറ്റു ചിലർ നാഗസാക്കിയിലും ഹിരോഷിമയിലും ആറ്റം ബോംബിട്ട സമയം സൂചിപ്പിക്കുന്നു എന്നും. പക്ഷേ യഥാര്‍ത്ഥത്തില്‍ കെന്നഡിക്ക് വെടിയേല്‍ക്കുന്നത് 12.30pm ന് ആണ്,മരണം ഔദ്യോഗികമായി സ്ഥിതീകരിച്ചത് 1pm നും..മാര്‍ട്ടിന്‍ ലൂഥര്‍കിംഗിന് വെടിയേല്‍ക്കുന്നത് 6:01pm നും മരണം സ്ഥിതീകരിക്കുന്നത് 7:05pm നും ആണ്..എബ്രഹാം ലിങ്കന് വെടിയേല്‍ക്കുന്നത് 10:15pm നും മരണപ്പെടുന്നത് പിറ്റേന്ന് രാവിലെ 7:22am നുമാണ്..10.15am ന് ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്.(Eastern standard time)

അപ്പോള്‍ പിന്നെ ഈ മരണങ്ങളെ ക്ളോക്കിന്‍റെ 10:10മായി കൂട്ടിക്കെട്ടുന്നതില്‍ ഔചിത്യമില്ലല്ലോ. പിന്നെ ഈ അണു ബോംബ് വാദവും വിശ്വസനീയമല്ല.കാരണം അണുബോംബ് വീണ സമയം ഹിരോഷിമയില്‍ 8.15am നും നാഗസാക്കിയില്‍ 11.02am നും ആണ്.(Local Time)..

മിത്തുകളിങ്ങനെ അനവധിയുണ്ട് ഇനിയും.

വാച്ചുമായി ബന്ധപ്പെട്ടുള്ള ഏതാണ്ട് എല്ലാ പരസ്യത്തിലും സമയം 10:10 ആയിരിക്കും സെറ്റ് ചെയ്തിട്ടുണ്ടാകുക. ഷോപ്പിങ് സൈറ്റുകളില്‍ ഒരു ടൈംപീസെങ്കിലും ഈ സമയം തെറ്റി നല്‍കിയത് കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. റോളക്‌സ്, ടാഗ് ഹ്യുയര്‍, ബ്രെയ്റ്റ്‌ലിംഗ്, ടൈറ്റന്‍, ഫാസ്ട്രാക്ക്, ടൈമെക്‌സ് തുടങ്ങിയ ബ്രാന്‍ഡുകളെല്ലാം വാച്ചുകളുടെ ചിത്രത്തില്‍ 10:10 എന്ന സമയമാണ് ഉപയോഗിക്കുന്നതെന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാകും.

കാരണങ്ങൾ

★കാഴ്ചാ സുഖം

ചിത്രം നോക്കിയാല്‍ തന്നെ ബാക്കി പറയേണ്ട ആവശ്യമില്ലല്ലോ.ക്ളോക്കിലെ സൂചികള്‍ ആ ഒരു ആംഗിളില്‍ വയ്ക്കുമ്പോള്‍ ഒരു സ്മൈലി ഫേസിന്‍റെ ഭാവം തോന്നും.അതുമല്ലെങ്കില്‍ ഒരു ‘V’ for victory. ആദ്യ കാലഘട്ടങ്ങളില്‍ ഇത് 8:20 ആയിരുന്നു. പിന്നീടാണ് മാറ്റമുണ്ടായത്. അതിന് ഒരു കോപ or വിഷാദച്ഛായ ഭാവമാണെന്നും വാച്ചുകള്‍ വാങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നില്ലെന്നതുമായിരുന്നു ഒഴിവാക്കാനുള്ള കാര്യം. 10:10 ആയതോടെ ഹാപ്പിനെസ് എന്നതായി മാറിയെന്നാണ് കമ്പനികള്‍ പറയുന്നത്.

★കമ്പനിയുടെ പേരും ലോഗോയും

വാച്ചിന്റെ ക്ളോക്കിന്‍റെ മുകള്‍ ഭാഗത്തായാണ് കമ്പനിയുടെ പേരും ലോഗോയും വരുന്നതെങ്കില്‍ അവ പെട്ടന്ന് ശ്രദ്ധിക്കപ്പെടുന്ന വിധത്തിലാണ് സൂചികളുടെ സ്ഥാനം.

★പ്രധാന ഡയലിനെ കൂടാതെ മറ്റു കാര്യങ്ങള്‍ (തീയതി,ടെമ്പറേച്ചര്‍,കോമ്പസ് etc..) ഉള്‍പ്പെട്ട സെക്കന്‍ററി ഡയലുകള്‍ ഉള്ള വാച്ചുകളും ക്ളോക്കുകളും കണ്ടിട്ടുണ്ടല്ലോ.ഈ സെക്കന്‍ററി ഡയലുകളെ മറയ്ക്കാത്ത വിധത്തിലാകും 10:10 സമയത്തില്‍ സൂചികളുടെ നില. (ചിത്രം-3)

സെക്കന്‍ററി ഡയലുകള്‍ ഡയലുകള്‍ ഭൂരിഭാഗം അവസരത്തിലും ക്ളോക്കിന്‍റെ 3,6,9 പോയിന്‍റുകള്‍ക്ക് അടുത്തായിരിക്കും.

ഇങ്ങനെ കുറച്ച് മിത്തല്ലാത്ത പ്രാക്ടിക്കലായ കാരണങ്ങള്‍ കൊണ്ടാണു വാച്ചുകളുടേയും ക്ളോക്കുകളുടേയും പരസ്യത്തിലും ഡിസ്പ്ളേയിലും സമയം 10:10 ആയി കാണിക്കുന്നത്.

അതെ സമയം , ഐഫോണിന്റെ പരസ്യങ്ങളിൽ എപ്പോഴെങ്കിലും ഇങ്ങനെയൊരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ..? ചുമ്മാ ഗൂഗിൾ ഇമേജിൽ കയറി ആപ്പിൾ ഐഫോൺ എന്ന് പരതിനോക്കിയാൽ കിട്ടുന്ന കമ്പനി പരസ്യ ചിത്രങ്ങൾ ശ്രദ്ധിച്ചു നോക്കൂ.. ഒന്ന് ചെറുതായി അത്ഭുതപ്പെടും. എല്ലാ ചിത്രത്തിലും സമയം 9.41 am ആയിരിക്കും. എന്താണ് ഇതിനു പിന്നിലെ രഹസ്യം എന്ന് നോക്കാം.

പൊതുവെ എല്ലാ ക്ലോക്കുകളിലും മറ്റുമൊക്കെ സമയം 10:10 ആണ് കാണാറെങ്കിൽ ഇവിടെ ആപ്പിളിന്റെ കാര്യത്തിൽ 9.41 ആക്കിയതിന് പിന്നിൽ ചെറിയൊരു ചരിത്രമുണ്ട്. കാര്യം അത്ര വലിയ രഹസ്യമൊന്നുമല്ല. 2007ൽ സ്റ്റീവ് ജോബ്സ് കമ്പനിയുടെ ആദ്യ ഐഫോൺ മോഡൽ ഇറക്കിയ സമയമാണ് 9.41. ആ ഒരു ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തലായാണ് ആപ്പിൾ തങ്ങളുടെ ഗാഡ്ജറ്റുകളുടെ പരസ്യ ചിത്രങ്ങളിൽ സമയം ഇപ്പോഴും 9.41 ആക്കി സെറ്റ് ചെയ്ത് വെക്കുന്നത്.

അന്ന് നടന്ന ചടങ്ങിൽ തങ്ങളുടെ പ്രോജക്ടുകളുടെയും പ്രൊഡക്ടുകളുടെയും വിവരണങ്ങൾ നടന്നുകൊണ്ടിരിക്കെ കൃത്യം ഐഫോണിന്റെ ആദ്യ വിവരണം സ്‌ക്രീനിൽ വന്ന സമയമായിരുന്നു ഇത്. തുടർന്നങ്ങോട്ട് എല്ലാ ഐഫോൺ മോഡലുകളും അവതരിപ്പിക്കപ്പെട്ടത് ഈ സമയത്താണ് എന്ന പ്രത്യേകതയുമുണ്ട്.അന്ന് 2007ൽ ആദ്യ ഐഫോൺ അവതരിപ്പിച്ചു കൊണ്ട് സ്റ്റീവ് ജോബ്സ് നടത്തിയ പ്രസംഗം ഏതൊരാളും കാണേണ്ടത് തന്നെയാണ്. കാരണം വെറുമൊരു മൊബൈൽ ഫോൺ അവതരിപ്പിക്കൽ ചടങ്ങ് എന്നതിലുപരിയായി കേൾക്കുന്ന ഏതൊരാൾക്കും ഊർജ്ജവും ആത്മവിശ്വാസവും നൽകാൻ കെൽപ്പുള്ളവയാണ് അദ്ദേഹത്തിൻറെ ആ പ്രസംഗം.

 

 

 

Tags:

why 10.10 in clock,Why 10.10 in clock in india,Why 10.10 in clock meaning,10.10 time history,10:10 time history in malayalam,why clock shows 10.10 in hindi,why clock shows 10.10 tamil,10:10 on a clock,10 past 10 on clocks

Leave a Reply

Your email address will not be published. Required fields are marked *