Q. എ, ബി, സി, ഡി,……X,Y,Zല്‍ ഏറ്റവും തണുപ്പുള്ളതേതിനാണ്?
ഉത്തരം : ബി (ഏ സി യുടെ നടുക്ക് കിടക്കുന്നതുകൊണ്ട്)
Q. ഒരു കിളി ആകശത്തുകൂടി പറന്ന് പോവുകയായിരുന്നു, അപ്പോള്‍ അതു മുട്ട ഇട്ടു, പക്ഷെ താഴെ വീണില്ല, എന്താ കാര്യം ?
ഉത്തരം : കിളി നിക്കറിട്ടിട്ടുണ്ടായിരുന്നു
Q. മൊണാലിസയ്ക് മുഖത്ത് ഒരു കര്യം ഇല്ലായിരുന്നു. എന്താത്?
ഉത്തരം : പുരികം
Q. “4 ഉറുമ്പുകള്‍ കാട്ടിലൂടെ നടക്കുകയായിരുന്നു. വഴിയില്‍ അവര്‍ ഒരു ആനയെ കണ്ടു, ഒന്നാമന് പറഞ്ഞു നമുക്കിവനെ തട്ടാം എന്ന്, മറ്റു 2 ഉറുമ്പുകളും അതു സമ്മതിച്ചു. എന്നാല്‍ നാലാമന് എന്തോ പറഞ്ഞപ്പോള്‍ അവര്‍ ആനയെ ഒന്നും ചെയ്തില്ല. എന്താണ് നാലാമന് പറഞ്ഞത്?”
ഉത്തരം : “അവന് ഒറ്റയ്ക്കാ.. വിട്ടുകള!!
Q. പത്തും മൂന്നും കൂട്ടിയാല്‍ പതിനെട്ടു കിട്ടുന്നതെപ്പോള്‍
ഉത്തരം : ഉത്തരം തെറ്റുമ്പോള്‍
Q. മൂന്ന് ഉറുമ്പുകൾ വരിവരിയായി നടന്നുപോകുന്നു… ഒന്നാമത്തെ ഉറുമ്പുപറഞ്ഞു – “എന്റെ പിറകേ രണ്ട് ഉറുമ്പുകൾ വരുന്നുണ്ട്” .. രണ്ടാമത്തെ ഉറുമ്പുപറഞ്ഞു – “എന്റെ പിറകേ ഒരു ഉറുമ്പ് വരുന്നുണ്ട്”.. മൂന്നാമത്തെ ഉറുമ്പുപറഞ്ഞു – “എന്റെ പിറകേ മൂന്ന് ഉറുമ്പുകൾ വരുന്നുണ്ട്..!!” .. അതെങ്ങിനെ ?
ഉത്തരം : മൂന്നാമത്തെയുറുമ്പ് കള്ളം പറഞ്ഞതാണ്
Q. “ഒരു കറുത്ത വാവുദിവസം.. കറുത്ത കോട്ടിട്ട്, കറുത്ത കൂളിംഗ് ഗ്ലാസും വെച്ച് കറുത്തൊരു മനുഷ്യൻ കറുത്തൊരു കാറിൽ റോഡിലൂടെ ചീറിപ്പാഞ്ഞുപോകുന്നു.. അപ്പോൾ കറുകറുത്തൊരു പൂച്ച റോഡിനുവട്ടം ചാടി (കുറുകെ ചാടി)… പൂച്ച കാറിനേയും കണ്ടു.. കാറോടിച്ച ആൾ പൂച്ചയേയും കണ്ടു..!! ഉടനെ വണ്ടി ബ്രേക്കിട്ട് നിർത്തുകയും ചെയ്തു.. ഇതെങ്ങിനെ സാധിച്ചു ?”
ഉത്തരം : കറുത്തവാവു ദിവസം പകലായിരുന്നു സംഭവം നടന്നത്
Q. ഗാന്ധിജിയുടെ മുടി പൊഴിയില്ലാ, എന്താ കാരണം ?
ഉത്തരം : ഗാന്ധിജിയ്ക്ക് പൊഴിയാൻ വല്ലതുമുണ്ടായിട്ടുവേണ്ടേ
Q. ഒരിക്കൽ ഉറ്റചങ്ങാതിമാരായ രണ്ട് ആനയും ഒരു ഉറുമ്പും കൂടി ഒരു ബൈക്കിൽ ടിപ്പിൾസ് അടിച്ച് യാത്രചെയ്യുകയായിരുന്നു. ആ ബൈക്ക് ഒരു അപകടത്തിൽ പെട്ടു. രണ്ട് ആനകൾക്കും ഗുരുതരമായ പരിക്കുകൾ ഉണ്ടായിരുന്നുവെങ്കിലും ഉറുമ്പിന് ഒന്നും പറ്റിയില്ല. എങ്കിലും ആശുപത്രിയിൽ ചെന്നപ്പോൾ രണ്ട് ആനകളും കിടക്കുന്ന കട്ടിലുകൾക്കിടയിലുള്ള കട്ടിലിൽ ഉറുമ്പിനേയും കിടത്തിയിരിക്കുന്നു..!! അതെന്താ അങ്ങിനെ..?
ഉത്തരം : രണ്ട് ആനകൾക്കും രക്തം കുറെ വാർന്നുപോയതുകൊണ്ട് അത് കൊടുക്കാനാണ് ഉറുമ്പിനെ അവരുടെ ഇടയിൽ കിടത്തിയിരിക്കുന്നത്
Q. ആനയും ഉറുമ്പുകൂടി തലേദിവസമേ തീരുമാനിച്ചു നാളെ അമ്പലത്തില്‍ പോകണമെന്ന്. പിറ്റേ ദിവസം അമ്പലത്തിന്റെ ഗോപുരവാതിലിനടുത്തെത്തിയപ്പോള് തന്നെ ആനയ്ക്കുമനസിലായി ഉറുമ്പ് നേരത്തെ വന്നിട്ടുണ്ട് എന്നു!.. എങ്ങനെ മനസിലായി?
ഉത്തരം : ഉറുമ്പിന്റെ ചെരിപ്പ് പുറത്തുകിടപ്പുണ്ടായിരുന്നു
Q. ഒരു മരത്തില്‍ മൂന്ന് കിളികള്‍ ഉണ്ടായിരുന്നു…അതില്‍ ഒന്നിനെ വെടിവച്ചു… അപ്പോള്‍ ബാക്കി കിളികള്‍ക്കെന്തു സംഭവിച്ചു…
ഉത്തരം : ഒന്നും സംഭവിച്ചില്ലാ, അവരു പറന്നുപോയി
Q. ചെവിയില്‍ കാലുവച്ച് ഇരിക്കുന്നത് ആരാണ്?
ഉത്തരം : കണ്ണട
Q. താറാവുകള്‍ എന്താന് ഒന്നിനുപിറകെ ഒന്നായി നടകുന്നത്?
ഉത്തരം : മുന്പില് നടക്കുന്ന താറാവ് Back..back എന്നു പറയുന്നതുകൊണ്ട്
Q. മലപ്പുറം ഹാജി ” നീ മധു പകരൂ നീ മലര് ചൊരിയൂ” പാടിയാല്‍ എങ്ങെനെ ഇരിയ്ക്കും ?
ഉത്തരം : “ഇജ്ജ് മധു പകരൂ ഇജ്ജ് മലര് ചൊരിയൂ”
Q. കാറ്റും കരിയിലയും കൂട്ടുകൂടി പോയ് കണ്ട സിനിമ ഏത് ?
ഉത്തരം : കരിയിലക്കാറ്റുപോലെ
Q. മീനുകള്‍ ഭയകുന്ന ആഴചയിലെ ഒരു ദിവസം ?
ഉത്തരം : ഫ്രൈ ഡേ’
Q. ബേ ഓഫ് ബംഗാള്‍ ഏത് സ്റ്റേറ്റിലാണ്?
ഉത്തരം : liquid
Q. ഒരു കല്ല് പുഴയിലിട്ടാല്‍ അതു താന്നു പോകുന്നു കാരണം
ഉത്തരം : അതിനു നീന്താന്‍ അറിയാത്തതു കൊണ്ട്
Q. break fast ന്റെ കൂടെ നമ്മള് ഇതു കഴികാറില്ല? എന്ത്?
ഉത്തരം : dinner
Q. തിരക്കുള്ള ഒരു റോഡില്‍ ഡ്രൈവര്‍ തെറ്റായ ദിശയില്‍ പോകുന്നതു കണ്ടിട്ടും പോലീസ് ഒന്നും പറഞ്ഞില്ലാ എന്തുകൊണ്ട് ?
ഉത്തരം : ഡ്രൈവര്‍ നടക്കുകയായിരുന്നു
Q. വെളുക്കുന്തോറും വൃത്തികേടാകുന്നതെന്താണ്?
ഉത്തരം : ബ്ലാക് ബോര്‍ഡ്
Q. ഉറുമ്പിന്റെ വായെക്കളും ചെറിയ സാധനം എന്താണ്?
ഉത്തരം : ഉറുമ്പ് കഴിക്കുന്ന ഭക്ഷണം
Q. പെണ്ണുങ്ങളെക്കാള്‍ കൂടുതല്‍ പൂവ് ചൂടുന്ന ആണ്?
ഉത്തരം : പൂവന് കോഴി
Q. കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ഊണ്?
ഉത്തരം : കാര്‍ട്ടൂണ്‍
Q. ജനിക്കുമ്പോള്‍ ജനിക്കാത്തതും ജനിച്ചശേഷം ജനിക്കുന്നതുമായ ഒരു വസ്തു?
ഉത്തരം : പല്ല്
Q. നാലു മൂലകളുള്ള ഒരു കടലാസിന്റെ ഒരു മൂല മുറിച്ചുകളഞ്ഞാല് എത്ര മൂല ഉണ്ടാകും?
ഉത്തരം : അഞ്ചുമൂല
Q. ധാരാളം പല്ലുണ്ടായിട്ടും ഒരിക്കലും ഭക്ഷണം കഴിക്കുകയോ കടിക്കുകയോ ചെയ്തിട്ടില്ലാത്തത് എന്താ?
ഉത്തരം : ചീപ്പ്
Q. മനുഷ്യനും കഴുതയും തമ്മിലുള്ള വ്യത്യാസം?
ഉത്തരം : മനുഷ്യൻ പലപ്പോഴും കഴുതയാകാറുണ്ട് കഴുത ഒരിക്കലും മനുഷ്യനാകാറില്ല
Q. മിന്നലും വൈദ്യുതിയും തമ്മിലുള്ള വ്യത്യാസം എന്താ?
ഉത്തരം : മിന്നലിനു ബില്ലടക്കണ്ടാ ഫ്രീയാണ്, വൈദ്യുതിക്ക് ബില്ലടച്ചേ മതിയാവൂ
Q. വായ് നോക്കാന്‍ ബിരുദമെടുത്തവര്‍ക്ക് പറയുന്ന പേരെന്ത് ?
ഉത്തരം : ദന്തഡോക്ടർ
Q. ഒരു കുളത്തിൽ കുറെ താമരയുണ്ട്.. എല്ലാ ദിവസവും അത് ഇരട്ടിക്കും.. പത്തുദിവസം കൊണ്ട് കുളം നിറയെ താമരയാകും.. അങ്ങനെയെങ്കിൽ കുളത്തിന്റെ പകുതി നിറയാൻ എത്ര ദിവസമെടുക്കും..?
ഉത്തരം : താമരക്കുളം പകുതി നിറയാന്‍ 9 ദിവസം എടുക്കും
Q. ഒരു സാധനം മാത്രം നാം വേഗത്തില്‍ പൊട്ടുന്നതേ വാങ്ങൂ എന്താണത്?
ഉത്തരം : പടക്കം
Q. ഞെട്ടിക്കുന്ന സിറ്റിയേത് ?
ഉത്തരം : ഇലക്ട്രിസിറ്റി. ബില്ലു വരുമ്പോള്‍ ഞെട്ടിക്കോളും.
Q. നിറയെ ദ്വാരമുണ്ടെങ്കിലും വെള്ളമെടുക്കാന്‍ പറ്റുന്നത് എന്തുകൊണ്ട് ?
ഉത്തരം : സ്പോഞ്ച്
Q. തേനീച്ച മൂളുന്നത് എന്തുകൊണ്ടാണ്?
ഉത്തരം : അതിന് സംസാരിക്കാന്‍ അറിയില്ലല്ലോ. അതുകൊണ്ടാ മൂളുന്നത്.
Q. കണ്ണുള്ളവര്‍ക്കും കണ്ണില്ലാത്തവര്‍ക്കും ഒരുപോലെ കാണാന്‍ പറ്റുന്നത് എന്താ?
ഉത്തരം : സ്വപ്നം
Q. തലതിരിഞ്ഞവള് ആര്?
ഉത്തരം : ലത
Q. നിമിഷനേരം കൊണ്ട് പണിയാന്‍ പറ്റുന്ന കോട്ട?
ഉത്തരം : മനക്കോട്ട
Q. രാത്രിയില്‍ വാതിലും ജനലും അടച്ച് ഉറങ്ങുന്ന നിങ്ങള്‍ വാതിലില്‍ ഒരു മുട്ട് കേട്ട് ഉണരുന്നു. നിങ്ങള്‍ ആദ്യം തുറക്കുക വാതിലാണോ ജനലാണോ?
ഉത്തരം : കണ്ണ്
Q. ക്ഷേത്രങ്ങളില്ലാത്തതും ലോകപ്രശസ്തയുമായ ഒരു ദേവി?
ഉത്തരം : ഫൂലന് ദേവി
Q. കുവൈത്തിലെ ഏറ്റവും പ്രശസ്തമായ ആറ്?
ഉത്തരം : ദിനാര്‍
Q. 0.3 ഉം 0.3 ഉം കൂട്ടിയാല്‍ ഒന്നാകുന്ന സ്ഥലം?
ഉത്തരം : ക്രിക്കറ്റ് സ്കോര്‍ ബോറ്ഡിലാണ് 0.3 + 0.3 = 1 ആകുന്നത്.
Q. നടുക്ക് വായുള്ള ജീവിയേതാ?
ഉത്തരം : തവള
Q. രാമസ്വാമി-യുടെ വിപരീതം എന്താണ്?
ഉത്തരം : Rama-saw-me യുടെ ഓപ്പോസിറ്റ് Rama did not SEE me
Q. ഒരാള്‍ കോഴിമുട്ട ബിസിനസ്സ് തുടങ്ങി. മുട്ട 2 രൂപക്ക് വാങ്ങി ഒരു രൂപക്ക് വില്‍ക്കുന്നു. ഒരു മാസം കൊണ്ട് അയാള്‍ ലക്ഷപ്രഭു ആവുകയും ചെയ്തു. അതെങ്ങനെയെന്നു പറയാമോ?
ഉത്തരം : അയാള്‍ ആദ്യം കോടീശ്വരനായിരുന്നു.
Q. പൊടിയിട്ടാല്‍ വടിയാവുന്നതെന്ത് ?
ഉത്തരം : പുട്ട്
Q. വെട്ടിയാലും വെട്ടിയാലും നീളം കൂടുന്നതെന്ത് ?
ഉത്തരം : കിണര്‍
Q. മലയാളികളെ ചിരിപ്പിക്കുന്ന സെന്റ് ഏതാ?
ഉത്തരം : ഇന്നസെന്റ്
Q. തുറക്കാനും അടക്കാനും വയ്യാത്ത ഗേറ്റ് ഏതാ?
ഉത്തരം : കോള്‍ഗേറ്റ്
Q. കണ്ടാല്‍ സുന്ദരി, ഇടുമ്പോള്‍ ഫിറ്റ് ഇട്ടുകഴിഞ്ഞാല്‍ ലൂസ്.
ഉത്തരം : വള
Q. പട്ടി വാലാട്ടുന്നത് എന്തുകൊണ്ട്?
ഉത്തരം : വാലുകൊണ്ട്
Q. സൈക്കിളും, ബസ്സും തമ്മിലുള്ള വ്യത്യാസം എന്താണ് ?
ഉത്തരം : സൈക്കിളിനു സ്റ്റാന്‍ഡ് കൊണ്ടു നടക്കാം, പക്ഷേ ബസ്സിനു ബസ്സ് സ്റ്റാന്‍ഡ് കൊണ്ടു നടക്കാന്‍ പറ്റുമോ??
Q. ഒരേ സമയം നമ്മോട് പോകാനും വരാനും പറയുന്ന ഇന്ത്യന്‍ നഗരം ഏതാ?
ഉത്തരം : ഗോവ
Q. ഒരിക്കലും ‘അതെ’ എന്നുത്തരം കിട്ടാത്ത ചോദ്യം ഏതാണ്?
ഉത്തരം : നീ ഉറങ്ങുകയാണോ
Q. ഇഷ്ടിക കൊണ്ട് പണിയുന്ന ഒരു കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകാന്‍ ഏറ്റവും കുറഞ്ഞത് എത്ര ഇഷ്ടിക വേണം?
ഉത്തരം : കുറഞ്ഞതു ഒരു ഇഷ്ടികയെങ്കിലും വേണ്ടി വരും
Q. ജിറാഫിനെന്തിനാണ് ഇത്രയും നീളമുള്ള കഴുത്ത്?
ഉത്തരം : അതിന്റെ തല ഉയരത്തില്‍ ആയതുകൊണ്ട്
Q. വെറും വയറ്റില്‍ ഒരാള്‍ക്കു എത്ര നേന്ത്രപ്പഴം കഴിക്കാന്‍ പറ്റും?
ഉത്തരം : “ഒറ്റയൊരണ്ണമേ പറ്റുകയുള്ളൂ…
രണ്ടാമത്തേതു കഴിക്കുമ്പോള്‍ പിന്നെ വെറും വയറ്റിലല്ലല്ലോ”
Q. ആര്‍ക്കും കേള്‍ക്കാന്‍ പറ്റാത്ത ശബ്ദം?
ഉത്തരം : നിശബ്ദം
Tags:
കുസൃതി ചോദ്യം ഉത്തരം,കുസൃതി ചോദ്യം ഉത്തരം 2020,പച്ചക്കറി കുസൃതി ചോദ്യം ഉത്തരം,Whatsapp കുസൃതി ചോദ്യം ഉത്തരം,രസകരമായ കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും,ഒരു കുസൃതി ചോദ്യംകുസൃതി ചോദ്യങ്ങള്‍ 2020 pdf,ഗണിത കുസൃതി ചോദ്യങ്ങള്‍,തമാശ ചോദ്യങ്ങള്‍,രസകരമായ കുസൃതി ചോദ്യങ്ങള്‍,കുസൃതി ചോദ്യങ്ങള്‍ ഉത്തരങ്ങള്‍,കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും 2021,ഗണിത കുസൃതി ചോദ്യങ്ങള്‍,കുസൃതി ചോദ്യങ്ങള്‍ 2020 pdf,Whatsapp കുസൃതി ചോദ്യം ഉത്തരം,Kusruthi Chodyam,ഓണം കുസൃതി ചോദ്യം,kusruthi chodyangal 2021 in malayalam with answers,malayalam kusruthi chodyam book pdf,kusruthi chodyam whatsapp,malayalam funny questions and answers pdf,101 kusruthi chodyangal pdf,maths kusruthi questions and answers in malayalam,കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും 2021,funny iq questions with answers in malayalam,കുസൃതി കണക്ക് ചോദ്യങ്ങള്‍,Whatsapp കുസൃതി ചോദ്യം ഉത്തരം,Maths കുസൃതി ചോദ്യങ്ങള്‍,ഗണിത ചോദ്യങ്ങളും ഉത്തരങ്ങളും,രസകരമായ കുസൃതി ചോദ്യങ്ങള്‍,ഗണിത ചോദ്യങ്ങള്‍,ബുദ്ധി ചോദ്യങ്ങള്‍,കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും 2021,malayalam funny questions and answers pdf,chali questions in malayalam,whatsapp malayalam chali questions and answers,psc funny questions in malayalam,funny kusruthi chodyangal 2019 in malayalam – with answers,chali questions in malayalam with answer,malayalam funny questions with images,katta chali questions and answers,funny questions and answers in malayalam pdf,malayalam kusruthi chodyangal with answers,malayalam chali questions and answers in english,psc funny questions in malayalam,chali questions in malayalam with answer,whatsapp malayalam chali questions and answers,maths kusruthi questions and answers in malayalam,malayalam double meaning questions and answers,