സത്യസന്ധനായ മരംവെട്ടുകാരൻ | The Honest Woodcutter Story in Malayalam | School Bell

#Honestwoodcutter #woodcutterstory #swarnakodali

പണ്ട് പണ്ട് ഒരിടത്ത് ഒരു സത്യസന്ധനായ മരംവെട്ടുകാരൻ മരംവെട്ടുകാരൻ ഉണ്ടായിരുന്നു.

ഒരിക്കൽ അവൻ നദിക്കരയിലുള്ള ഒരു മരം വെട്ടുകയായിരിന്നു . ആഞ്ഞു വെട്ടുന്നതിനിടയിൽ അവന്റെ മഴു തെറിച്ചു നദിയിലേക്ക്

വീണു .അവൻ നിരാശനായി കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു അവന്റെ കരച്ചിൽ കേട്ട് ഒരു വനദേവത പ്രത്യക്ഷപെട്ടു എന്തിനാണ്

കരയുന്നത് എന്ന് തിരക്കി .കാര്യം അറിയിച്ചപ്പോൾ വനദേവത വെള്ളത്തിനടിയിൽ പോയി ഒരു സ്വർണ മഴുവുമായി പ്രത്യക്ഷ്യപെട്ടു

.അത് മരം വെട്ടുകാരന്റെ നേരെ നീട്ടികൊണ്ടു പറഞ്ഞു .ഇതാ നിന്റെ മഴു സത്യസന്ധനായ മരംവെട്ടുകാരൻ പറഞ്ഞു അല്ല ഇതെന്റെ

മഴുവല്ല .വനദേവത വീണ്ടും നദിക്കടിയിൽ പോയി ഒരു വെള്ളിമഴുവുമായി പ്രത്യക്ഷ്യപെട്ടു .അത് മരം വെട്ടുകാരന്റെ നേരെ

നീട്ടികൊണ്ടു പറഞ്ഞു .ഇതാ നിന്റെ മഴു സത്യസന്ധനായ മരംവെട്ടുകാരൻ ഇത്തവണയും തിരസ്കരിച്ചു അല്ല അല്ല ഇതല്ല എന്റെ മഴു

ഇത്തവണ വനദേവത പ്രത്യക്ഷപ്പെട്ടത് മരം വെട്ടുകാരന്റെ ശെരിക്കുള്ള മഴുവുമായിട്ടാണ് മരം വെട്ടുകാരൻ അത് സന്തോഷത്തോടെ

സ്വീകരിക്കുകയും ചെയ്തു .മരം വെട്ടുകാരന്റെ സത്യസന്ധതയിൽ സന്തുഷ്ടയായ വനദേവത മറ്റ് രണ്ടു മഴുവും മരം വീട്ടുകാരന്

സമ്മാനിച്ചു .

 
Watch Video Here 👇

Leave a Reply

Your email address will not be published. Required fields are marked *