ശിശുദിന ക്വിസ് | Shishu Dinam Quiz Malayalam | Nehru Quiz
#childrensday #november14 #ശിശുദിനം #shishudinam
👉 ഇന്ത്യയിൽ ശിശുദിനമായി ആചരിക്കുന്ന തീയതി?
Ans : നവംബർ 14
👉 ആരുടെ ജന്മദിനമാണ് ശിശുദിനം?
Ans : ജവഹർലാൽ നെഹ്റു
👉 അന്താരാഷ്ട്ര ശിശുദിനമായി യു.എൻ ആചരിക്കുന്ന തീയതി?
Ans : നവംബർ 20
👉 ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആര്?
Ans : ജവഹർലാൽ നെഹ്റു
👉 കുട്ടികളുടെ ചാച്ചാജി എന്നറിയപ്പെടുന്നത് ആര്?
Ans : ജവഹർലാൽ നെഹ്റു
👉 ജവഹർലാൽ നെഹ്റു ജനിച്ചതെന്ന്? എവിടെ?
Ans : 1889 നവംബർ 14 ന് യു.പിയിലെ അലഹബാദിൽ
👉 നെഹ്റുവിന്റെ മാതാപിതാക്കൾ ആരെല്ലാം?
Ans : മോത്തിലാൽ നെഹ്റു-സ്വരൂപ് റാണി തുസ്സു
👉 നെഹ്റുവിന്റെ ഭാര്യയുടെ പേരെന്ത്?
Ans : കമലാ നെഹ്റു
👉 ജവഹർലാൽ നെഹ്റുവിന്റെ ഒരേയൊരു മകൾ ആര്?
Ans : ഇന്ദിരാ ഗാന്ധി
👉 ‘ജവഹർലാൽ നെഹ്റു’ എന്ന പദത്തിന്റെ അർഥം?
Ans : അരുമയായ രത്നം
👉 നെഹ്റുവിന്റെ അന്ത്യവിശ്രമ സ്ഥലം ഏത്?
Ans : ശാന്തിവനം – ദൽഹി
👉 ‘ഇന്ത്യയെ കണ്ടെത്തൽ’ എന്ന പ്രശസ്തമായ ഗ്രന്ഥം നെഹ്റു
എഴുതിയത് എന്ന്? എവിടെ വെച്ച്?
Ans : 1944 ൽ അഹമ്മദ്നഗർ കോട്ട ജയിലിൽ വെച്ച്
👉 നെഹ്റു നെടിയ പ്രധാന പുരസ്കാരം ഏത്?
Ans : ഭാരതരത്ന – 1955 ൽ
👉 നെഹ്റു മരണപ്പെട്ടത് എന്ന്? എവിടെ വെച്ച്?
Ans : 1964 മെയ് 27 – ദൽഹി
👉 നെഹ്റുവിന്റെ മരണ കാരണമെന്തായിരുന്നു?
Ans : ഹൃദയാഘാതം
👉 ജവഹർലാൽ നെഹ്റു എഴുതിയ കൃതികൾ ഏതെല്ലാം?
Ans : ഇന്ത്യയെ കണ്ടെത്തൽ, ഒരച്ഛൻ മകൾക്കെഴുതിയ കത്തുകൾ,
ലോകചരിത്രത്തിലേക്കൊരെത്തിനോട്ടം, സ്വാതന്ത്ര്യത്തിലേക്ക്.
👉 നെഹ്റുവിന്റെ അടിസ്ഥാന കുടുംബം ഏത്?
Ans : കശ്മീരി പണ്ഡിറ്റ് കുടുംബം
👉 ജവഹർലാൽ നെഹ്റു എത്ര വയസ്സു വരെ ജീവിച്ചു?
Ans : 75 വയസ്സു വരെ (1889-1964)
👉 നെഹ്റു എത്ര വർഷം തുടർച്ചയായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു?
Ans : 17 വർഷം. 1947 മുതൽ 1964 വരെ
👉 നെഹ്റുവും ഗാന്ധിജിയും തമ്മിൽ ആദ്യമായി കണ്ടുമുട്ടിയത് എവിടെ വെച്ച്?
Ans : 1916 ൽ ലഖ്നൗവിലെ കോൺഗ്രസ് സമ്മേളനത്തിൽ വെച്ച്
👉 ജവഹർലാൽ നെഹ്റു എത്ര തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്?
Ans : 9 തവണ
👉 നെഹ്റു കുടുംബം മകൾ ഇന്ദിരാ ഗാന്ധി മുതൽ ഗാന്ധി
എന്നറിയപ്പെടാൻ കാരണമെന്ത്?
Ans : ഇന്ദിരാ ഗാന്ധിയുടെ ഭർത്താവ് ഫിറോസ് ഗാന്ധി ആയതുകൊണ്ട്.
👉 ഇന്ദിരാ ഗാന്ധിയുടെ മക്കൾ ആരെല്ലാം?
Ans : രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി
👉 ഇന്ദിരാ ഗാന്ധിയുടെ മരുമക്കൾ ആരെല്ലാം?
Ans : സോണിയാ ഗാന്ധി, മേനകാ ഗാന്ധി
👉 ജവഹർലാൽ നെഹ്റു ആരംഭിച്ച പത്രത്തിന്റെ പേരെന്ത്?
Ans : നാഷണൽ ഹെറാൾഡ്