കാപ്പി കുടിച്ചാല്‍ ഉന്മേഷം കൂടുന്നതെങ്ങനെ?
ഉണര്‍വും ഊര്‍ജവും പകരാന്‍ കാരണമാകുന്ന കാപ്പിയിലെ ഘടകമാണ് കഫീന്‍.. ഒരു കപ്പ് കാപ്പിയില്‍ ഏതാണ്ട് നൂറ് മില്ലിഗ്രാം വരെ കഫീന്‍ ഉണ്ടാവാം. നമ്മുടെ തലച്ചോറില്‍ ഈ ചങ്ങാതി നടത്തുന്ന ചില തിരിമറികള്‍ കൊണ്ടാണ് കാപ്പി കുടിച്ചാല്‍ ഉറക്കംതൂങ്ങലൊക്കെ മാറി ആളുകള്‍ ഉഷാറാകുന്നത്. നമ്മുടെ ഉറക്കത്തെയും വിശ്രമാവസ്ഥയെയും ഒക്കെ നിയന്ത്രിക്കുന്ന വസ്തുവാണ് അഡിനോസിന്‍. കേന്ദ്ര നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിച്ച് ഊര്‍ജ ഉപഭോഗം നിയന്ത്രിക്കുകയാണ് ഇതിന്റെ പ്രധാന ജോലി. തലച്ചോറിലുള്ള ഇവയുടെ സ്വീകരണികളില്‍ കഫീന്‍ പോയി കൂടി കലരും . അഡിനോസിന്റെതിന് സമാനമായ ഘടനയുള്ളതുകൊണ്ടാണ് ഇത് സാധ്യമാകുന്നത്. ഇതോടെ സ്വന്തം സ്ഥലത്തുനിന്ന് അഡിനോസിന്‍ പുറത്താവും. സ്വീകരണികളില്‍ അഡിനോസിന്‍ ഘടിപ്പിക്കപ്പെടുമ്പോള്‍ ഉറക്കവും ആലസ്യവുമാണ് ഉണ്ടാകുന്നതെങ്കില്‍ കഫീന്‍ മൊത്തം വ്യവസ്ഥയെ ഊര്‍ജിതമാക്കും. പിറ്റിയൂട്ടറി ഗ്രന്ഥി ഇതിനെ ഒരടിയന്തിരഘട്ടമായി തെറ്റിദ്ധരിച്ച് കൂടുതല്‍ അഡ്രിനാലിന്‍ ഉല്പാദിപ്പിക്കും. ആവശ്യം വരുമ്പോള്‍ കേറിയടിക്കാനും, ഓടിയൊളിക്കാനും ശരീരത്തെ റെഡിയാക്കി വെയ്ക്കലാണല്ലോ അടിയന്തര ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന അഡ്രിനാലിന്റെ ജോലി. സ്വാഭാവികമായും കാപ്പി കുടിക്കുന്നയാള്‍ ആകെയൊന്ന് ഉഷാറാവുകയും ചെയ്യും. രാത്രി കാപ്പി കുടിച്ചാല്‍ ഉറക്കം വരാത്തതിന് കാരണവും മറ്റൊന്നല്ല. കൂടാതെ, കഫീന്‍ മറ്റ് വേദന സംഹാരികളോടൊപ്പം ചേര്‍ന്ന് വേദനയുടെ ശമനം എളുപ്പത്തിലാക്കുന്നു.
ഒരു ജില്ലയുടെ ഭരണാധികാരിക്ക് ‘കലക്ടർ’ (Collector) എന്ന് പേര് വരാൻ കാരണം?