രസകരമായ മലയാളം കടങ്കഥകൾ – Funny Malayalam Kadamkathakal With Answers
👉 അങ്ങോട്ടൊന്നാടി ഇങ്ങോട്ടൊന്നാടി നേരെ നിന്നു സത്യം പറയും ഞാനാര് ?
✅ ത്രാസ്സ്
👉 അകന്നു നിന്നു നോക്കിക്കാണും കണ്ടതെല്ലാം ഉളളിലാക്കും
✅ ക്യാമറ
👉 അകലമില്ലാത്തില, ഞെട്ടില്ലാത്തില, പുറമില്ലാത്തില വട്ടത്തിൽ
✅ പപ്പടം
👉 അട്ടത്തിട്ടൊരു കൊട്ടത്തേങ്ങ കൂട്ടിപ്പിടിക്കാൻ ഞെട്ടില്ല
✅ കോഴിമുട്ട
👉 അടികിണ്ണം നടുവടി മേൽ കുട
✅ ചേന
👉 അപ്പംപോലെ തടിയുണ്ട് അല്പം മാത്രം തലയുണ്ട് മെല്ലെ പോകും അവനാര്
✅ ആമ
👉 അവിടെ കണ്ടു ഇവിടെ കണ്ടു ദാ പോയ്….
✅ മിന്നാമിനാങ്ങ്
👉 അരയുണ്ട് കാലുണ്ട് കാൽപാദമില്ല
✅ പാന്റ്
👉 അരയോളം നീറ്റിൽ നിന്ന് അഴകുളള മകളെ പെറ്റു, മക്കളകത്തും അമ്മപുറത്തും
✅ നെല്ല്
👉 അടിയിൽ വട്ടക്കിണ്ണം മേലെ പച്ചപ്പന്തൽ
✅ ചേന
👉 അന്തിയാവോളം അകത്തോ പുറത്തോ അന്തിയായാലോ പുറത്തു തന്നെ
✅ ഉമ്മറപ്പടി
👉 അടയ്ക്കും തുറക്കും കിങ്ങിണിപ്പത്തായം
✅ കണ്ണ്
👉 അച്ഛനും അമ്മയും സൂര്യനും കടലും മകളെ മാലോകർക്കെല്ലാം വേണം കൂടിയാൽ തെറ്റ് കുറഞ്ഞാൽ തെറ്റ്
✅ ഉപ്പ്
👉 അമ്മ പരന്നിട്ട് മകൾ ഉരുണ്ടിട്ട്
✅ അമ്മി
👉 അടിയ്ക്കു കൊടിത്താൽ മുടിയ്ക്കു ഫലിക്കും
✅ തെങ്ങ്
👉 അടുക്കളക്കോവിൽ മൂന്നുണ്ട് തേവര്
✅ അടുപ്പ്
👉 അട്ടത്തുണ്ടൊരു കുട്ടിച്ചാത്തൻ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു
✅ എലി
👉 അമ്പാട്ടെ പട്ടിയ്ക്ക് മുമ്പോട്ട് വാല്
✅ ചിരവ
👉 അകത്തേയ്ക്കുപോകുമ്പോൾ നാലുനിറം തിരിച്ചു വരുമ്പോൾ ഒരു നിറം
✅ മുറുക്കാൻ
👉 അമ്മ കുരുന്നനെ മകൾ മിനുങ്ങനെ മകളുടെ മകളൊരു മാണിക്യക്കല്ല്
✅ ചക്ക, ചുള, കുരു
👉 അമ്മയെ ഉമ്മവെച്ചു മകൻ വെന്തുമരിച്ചു
✅ തീപ്പെട്ടിക്കൊളളി
👉 അമ്മ കല്ലിലും മുളളിലും മകൾ കല്യാണ പന്തലിൽ
✅ വാഴ
👉 അമ്മ കറുമ്പി മകളു വെളുമ്പി മകളുടെ മകളൊരു സുന്ദരിക്കോത
✅ വെളളില
👉 അമ്മകിടക്കും മകളോടും
✅ അമ്മി, അമ്മിക്കുട്ടി
👉 അഴിയെറിഞ്ഞ അമ്പലത്തിൽ കിളിയിരുന്ന് കൂത്താടുന്നു
✅ നാവ്
👉 അടിക്കൊരുവെട്ട്, നടുക്കൊരു കെട്ട്, തലയ്ക്കൊരു ചവിട്ട്
✅ നെല്ല് കൊയ്തു മെതിയ്ക്കുക
👉 അടയുടെയുളളിൽ പെരുമ്പട
✅ തേനീച്ച
👉 കുഴിച്ചിട്ടാൽ ചീയില്ല വേവിച്ചാൽ വേവില്ല ചുട്ടാൽ കരിയും
✅ തലമുടി
👉 അമ്മയ്ക്കുവാലില്ല തലയില്ല മകൾക്കു വാലുണ്ട് തലയുണ്ട്
✅ തീപ്പെട്ടി
👉 അക്കരെ നില്ക്കും കൊക്കമ്പി ഇക്കരെ നില്ക്കു കൊക്കമ്പി കടലിൽ ചാടും കൊക്കമ്പി കുട ചൂടിക്കും കൊക്കമ്പി ആരെന്നു പറയാമോ..?
✅ സൂര്യൻ
👉 അങ്ങേലുണ്ടൊരു അമ്മാവൻ കായ്ക്കാത്ത പൂക്കാ ഇലതിന്നും
✅ വെറ്റില
👉 അമ്പാട്ടെ പട്ടിക്ക് വയറ്റിൽ വാല്
✅ കിണ്ടി
👉 അങ്ങേ വീട്ടിലെ മുത്തശ്ശിയക്ക് ഇങ്ങേ വീട്ടിൽ മുറ്റമടി
✅ മുള
👉 അമ്മയെകുത്തി മകൻ മരിച്ചു
✅ തീപ്പെട്ടി
👉 അമ്മ തൊട്ടാലും അമ്മയെ ത്ട്ടാലും മകനു മരണം തന്നെ നിശ്ചയം
✅ തീപ്പെട്ടിക്കൊളളി
👉 അവിടെക്കുത്തി ഇവിടെക്കുത്തി ാമ്പലവും കടത്തിക്കുത്തി
✅ ഞാറുനടീൽ
👉 അടിചെടി, നടുകായ, തലയിൽ ചെടി
✅ കൈതച്ചക്ക
👉 അടിയിൽ മുളളുണ്ട്, നടുവിൽ കാടുച് തലയിൽ പൂവുളള ജീവിയേത്…?
✅ പൂവൻ കോഴി
👉 അനേകം മതിൽ കെട്ടി അതിനകത്തൊരു വെളളിവടി
✅ വാഴപ്പിണ്ടി
👉 അക്കരെനിൽക്കും കൊമ്പൻ കാളയ്ക്ക് അറുപത്തിരണ്ടു മുടിക്കയറ്
✅ മത്തത്തണ്ട്
👉 അക്കരനിൽക്കും തുഞ്ചാണി ഇക്കരെ നിൽക്കും തുഞ്ചാണി കൂട്ടിമുട്ടും തുഞ്ചാണി
✅ കൺപോള
👉 അകത്തുചെന്നാൽ പിച്ചുംപേയും
✅ മദ്യം
👉 അകലെയുണ്ടൊരു പൂന്തോട്ടം രാത്രിയിൽ മാത്രം പൂത്തുലയും
✅ നക്ഷത്രങ്ങൾ
👉 അക്കരവീട്ടിലെ തെക്കേത്തൊടിയിൽ ചക്കരകൊണ്ടൊരു തൂണുണ്ട്. തൂണിനകത്തൊരു നൂലുണ്ട് നൂലുവലിച്ചാൽ തേനുണ്ട്
✅ തെച്ചിപ്പൂവ്
👉 അമ്മയിലുണ്ട് മമ്മിയിലില്ല. പമ്പയിലുണ്ട് പുഴയിലില്ല. കലത്തിലുണ്ട് കുടത്തിലില്ല. മൂന്നക്ഷരമുളള ഞാനാര്…? പറഞ്ഞാൽ നാടുതരാം രാജാവിന്റെ മകളെ തരാം പറഞ്ഞില്ലെങ്കിൽ നൂറുകടം
✅ അമ്പലം
👉 അച്ഛനെ പേടിയിലമയെപേടിയുണ്ടെലാർക്കുമവൻ ഏറ്റവുമുറ്റബന്ധു
✅ ഉപ്പ്
👉 അകലത്തെമുറ്റം അടിയ്ക്കാറില്ല
✅ ആകാശം
👉 ആയിരത്തിലുണ്ട് മൂന്നിലില്ല. പനയിലുണ്ട് പറയിലില്ല
✅ ആന
👉 ആടുകേറാമല ആനകേറാമല ആയിരം കാന്താരി പൂത്തിറങ്ങി
✅ നക്ഷത്രങ്ങൾ
👉 ആനയ്ക്കും നിലയില്ല പാപ്പാനും നിലയില്ല അമ്പാടിക്കണ്ണന് അരയ്ക്കുവെളളം
✅ തവള
👉 ആണിക്കാലിൽ വട്ടം തിരിയും മൊട്ടത്തലയൻ കുട്ടപ്പൻ
✅ പമ്പരം
👉 ആദ്യം പൊന്തിപ്പൊന്തി പിന്നെ തൂങ്ങിത്തൂങ്ങി
✅ വാഴക്കുല
👉 ആടിയാടി അഴകനെ പെറ്റു
✅ നെല്ല്
👉 ആരുംകേറാ മരത്തിൻമേൽ ഇത്തിരിയുളേളാനോടിക്കേറും
✅ നീറ് (പുളിയെറുമ്പ്)
👉 ആശാരി മൂശാരി തൊടാത്ത മരം വെളളത്തിലിട്ടാൽ ചീയാമരം
✅ മുതല
👉 ആദ്യം കുന്തം പിന്നെക്കുഴല് പിന്നെക്കൊടി
✅ വാഴയില
👉 ആനയെ തളയ്ക്കാൻ മരമുണ്ട് ജീരകം പൊതിയാൻ ഇലയില്ല
✅ പുളിമരം
👉 ആനക്കൊമ്പിൽ നെടിയരി നിറയെ
✅ തെങ്ങിൻ പൂക്കൂല
👉 ആയിരംകുഞ്ഞുങ്ങൾക്കൊരരഞ്ഞാൺ
✅ ചൂല്
👉 ആനയെവെല്ലും വമ്പൻ ആരേയുംവെല്ലും വമ്പൻ വെളളം കണ്ടാൽ പത്തിമടക്കും
✅ അഗ്നി
👉 ആയിരം കണ്ണൻ ആറ്റിൽച്ചാടി
✅ വല
👉 ആയിരം കുറയരി അതിലൊരുനെടിയരി
✅ നക്ഷത്രങ്ങളും ചന്ദ്രക്കലയും
👉 ആരും നുളാനൂറ്റയിലൂടെ ആളൊരു ചിന്നൻ പാഞ്ഞു നടക്കും
✅ സൂചി
👉 ആയിരംവളളി അരുമവളളി അമ്മയ്ക്കതിനോടെന്തിഷ്ടം
✅ തലമുടി
👉 ആയിരം തിരികത്തിജ്വലിച്ചുനിന്നു അന്തിയായപ്പോളണഞ്ഞുപോയി
✅ സൂര്യൻ
👉 ആമരം ഈമരം വലിയമരം കാക്കയ്ക്കിരിക്കാൻ തണലില്ല
✅ പുക
👉 ആയിരം തച്ചന്മാർ തട്ടിക്കൂട്ടിയകൊട്ടാരത്തിന് തുളകൾ നിറയെ
✅ തേനീച്ചക്കൂട്
👉 ആയിരം തിരിപൊളിച്ചു അതിനുളളിൽ വെളളിവടി
✅ വാഴപ്പിണ്ടി
👉 ഇത്തിരി മുറ്റത്തഞ്ചു കഴുക്കോൽ
✅ കൈവിരലുകൾ
👉 ഇരുട്ടിൽ തെളിയും കുഞ്ഞിക്കൂനൻ
✅ മിന്നാമിനുങ്ങ്
👉 ഇരുട്ടുകോരി വെയിലത്തിട്ടു
✅ എളള്
👉 ഈച്ചതൊടാത്തൊരിറച്ചിക്കഷ്ണം
✅ തീക്കട്ട
👉 ഇലയില്ലാത്തൊരു പൂവില്ലാത്തൊരു കായില്ലാത്തെകരിവളളി
✅ തലമുടി
👉 ഇരുട്ടുകാട്ടിൽ കുരുട്ടുപന്നി
✅ പേൻ
👉 ഇട്ടാൽ പൊട്ടാത്ത ഇംഗ്ലീഷ് മുട്ട
✅ കടുക്
👉 ഇമ്മിണിയമ്മ കണ്ണെഴുതി
✅ കുന്നിക്കുരു
👉 ഇരുട്ടുപോക്കി ഇല്ലിക്കൊമ്പേൽ ഇപ്പാത്തിക്കിരി തീകൂട്ടി
✅ മിന്നാമിനുങ്ങ്
👉 ഇങ്ങേലുണ്ടൊരു കുണ്ടൻ ചെമ്പ് അങ്ങേലുണ്ടൊരു വട്ടച്ചെമ്പ് എടുക്കാനും മാറ്റാനും പറ്റില്ല
✅ കിണറും കുളവും
👉 ഇത്തിരിമുറ്റത്തഞ്ചമുരുക്ക് അഞ്ചമുരുക്കിലും കൊച്ചുമുരുക്ക്
✅ കൈപ്പത്തി-അഞ്ചുവിരൽ, അഞ്ചുനഖം
👉 ഇത്തിരി മുണ്ടൻ ഒറ്റക്കണ്ണൻ
✅ കുന്നിക്കുരു
👉 ഇവിടെ ഞെക്കിയാലവിടെക്കറങ്ങും
✅ ഫാൻ
👉 ഇലയില്ല പൂവില്ല ചില്ലയില്ല ചോട്ടിൽ ചെന്നാൽ പെറുക്കിത്തിന്നാം
✅ ഉരൽ
👉 ഇല്ലിമേലായിരം പല്ലിമുട്ട
✅ നെല്ലിക്ക
👉 ഇപ്പോൾ കുത്തിയ പുത്തൻ കിണറിൽ ഇത്തിരിയേറെ കുളപ്പരല്
✅ അരിതിളയ്ക്കുക
👉 ഇരുവരിപ്പെണ്ണുങ്ങൾ സുന്ദരിക്കോതകൾ ഇരുവരുമൊരുമിച്ചേകരയാറുളളു
✅ കണ്ണ്
👉 ഇരുട്ടാട്ടിയാൽ എണ്ണകിട്ടും
✅ എളള്
👉 ഇടവഴിയിലൂടെ കരിവടിയോടി
✅ പാമ്പ്
👉 ഈച്ചതൊടാത്തൊരിറച്ചിക്കഷ്ണം പൂച്ചതൊടാത്തൊരിറച്ചിക്കഷ്ണം തൊട്ടാൽ നക്കുമിറച്ചിക്കഷ്ണം
✅ തീക്കട്ട
👉 ഉച്ചിക്കുടുമൻ ചന്തയ്ക്കുപോയി
✅ ഉലക്ക
👉 ഉണ്ണൂലിപെണ്ണിന് ഒരിക്കലേപേറുളളു
✅ വാഴ
👉 ഉണ്ണാത്തരമ്മയ്ക്ക് ഉടലെല്ലാം പെരുവയറ്
✅ വൈക്കോൽത്തുറു
👉 ഉരുട്ടാം പിരട്ടാം എടുക്കാൻ വയ്യ
✅ കൃഷ്ണമണി
👉 ഊതിയാലണയില്ല, മഴയത്തുമണിയില്ല എണ്ണ കൂടാതെ വിളക്കുകത്തും
✅ ഇലക്ട്രിക് ബൾബ്
👉 ഉണ്ണുന്നുണ്ട് ഉറങ്ങുന്നുണ്ട് കണ്ണടയ്ക്കില്ല
✅ മത്സ്യം
👉 ഉണ്ടോനുണ്ടോൻ ഊരേൽ തോണ്ടി
✅ ചുണ്ണമ്പു തേയ്ക്കുന്നത്
👉 ഉണ്ടാക്കുന്നവൻ ഉപയോഗിക്കുന്നില്ല, ആവശ്യക്കാരൻ വാങ്ങുന്നില്ല, ഉപയോഗിക്കുന്നവൻ അറിയുന്നില്ല.
✅ ശവപ്പെട്ടി
👉 എല്ലെട്ടുണ്ട് കാലൊന്നേയുളളു, നാടൊട്ടുക്കും പോകുന്നവനാര്…?
✅ ശീലക്കുട
👉 എന്നും കുളിക്കും മഞ്ഞനീരാടും എന്നാലും കാഴ്ചയിൽ കാക്കപോലെ
✅ അമ്മിക്കല്ല്
👉 എന്റെയമ്മയ്ക്ക് തോളോളംവള
✅ കവുങ്ങ്
👉 എണ്ണക്കുഴിയിൽ ഞാറപ്പഴം
✅ കൃഷ്ണമണി
👉 എന്റെ കാളയ്ക്ക് വയറ്റിൽ കൊമ്പ്
✅ കിണ്ടി
👉 എല്ലാമരത്തേലും കേറുമണ്ണാൻ ശാശൂമരത്തേലടുക്കില്ല
✅ പുക
👉 എവിടേം ചെല്ലും ബഹളമുണ്ടാക്കും പിടികൊടുക്കില്ല
✅ കാറ്റ്
👉 എന്റെ പായമടക്കിയാലും മടക്കിയാലും തീരില്ല
✅ ആകാശം
👉 എഴുത്തുണ്ട് പുസ്തകമല്ല, ചിത്രമുണ്ട് ചുവരല്ല, വട്ടത്തിലാണ് ചക്രമല്ല
✅ നാണയം
👉 എല്ലില്ലാപക്ഷിയ്ക്ക് വാലിൻമേൽ എല്ല്
✅ വഴുതിനങ്ങ
👉 ഒറ്റക്കാലനൊരപ്പത്തലയൻ, നിന്നുതിരിഞ്ഞിട്ടാർപ്പും വിളിയും
✅ കടകോൽ
👉 ഒരമ്മയ്ക്ക് മൂന്നു മുല
✅ അടുപ്പ്
👉 ഒരുപക്ഷിക്കായിരം കണ്ണ്
✅ നക്ഷത്രങ്ങളുള്ള ആകാശം
👉 ഒറ്റക്കാലൻ രാജാവിന് ഓടാക്കുതിരകൾ രണ്ടെണ്ണം
✅ കുട
👉 ഒരാൾക്ക് കാലിലും തൊപ്പി, തലയിലും തൊപ്പി
✅ ഉലക്ക
👉 ഒരു കലത്തിൽ രണ്ടു കറി
✅ മുട്ട
👉 ഒരാളെ ഏറ്റാൻ മൂന്നാള്
✅ അടുപ്പ്
👉 ഒരമ്മ എന്നും വെന്തും നീറിയും
✅ അടുപ്പ്
👉 ഒരമ്മ പെറ്റതെല്ലാം വിറച്ചു വിറച്ച്
✅ ആലില
👉 ഒരമ്മ പെറ്റതെല്ലാം തൊപ്പിക്കാര്
✅ അടയ്ക്ക
👉 ഒരമ്മ പെറ്റതെല്ലാം വെളളപ്പട്ടാളം
✅ ചിതൽ
👉 ഒരം്ം പെറ്റമക്കളെല്ലാം നരച്ചുനരച്ച്
✅ കുമ്പളങ്ങ
👉 ഒറ്റക്കണ്ണൻ ചന്തയ്ക്കുപോയി
✅ അടയ്ക്ക
👉 ഓടിച്ചെന്നൊരു കുണ്ടിൽച്ചാടിവയറുനിറച്ചുകുടിച്ചു കയറി അപ്പടിയുടനെഛർദിച്ചു
✅ വെളളം കോരുന്നത്
👉 ഓടും കുതിര ചാടും കുതിര വെളളം കണ്ടാൽ നിൽക്കും കുതിര
✅ ചെരുപ്പ്
👉 ഒരു മുനിതേങ്ങകൊണ്ട് നാടാകെ കല്യാണം
✅ ചന്ദ്രനും നിലാവും
👉 ഓടാത്തമ്മയ്ക്കോടും കുട്ടി
✅ അമ്മിക്കുട്ടി
👉 ഓടാറുണ്ട് കാലില്ല കരയാറുണ്ട് കണ്ണില്ല
✅ മേഘം
👉 ഒരു പെട്ടിനിറച്ച് കറുത്ത തൊപ്പിക്കാർ
✅ തീപ്പെട്ടിക്കൊളളി
👉 ഒരാളെയേറ്റാൻ നാലാൾ
✅ കട്ടിൽ
👉 ഒരു കുന്തത്തിൽ ആയിരം കുന്തം
✅ ഓലമടൽ
👉 ഒരു കോമ്പത്തൊരുകുടംചോര
✅ തെച്ചിപ്പൂവ്
👉 ഒരുനേരംപിന്നിൽ നിൽക്കും ഒരു നേരം മുന്നിൽ നിൽക്കും
✅ നിഴൽ
👉 ഒറ്റത്തടിമരമാണേ, വേരില്ലാമരമാണേ, തുഞ്ചത്തുകാണ്മതെന്തേ..? ഇലയോ, പൂവോ..?
✅ കൊടിമരവും കൊടിയും
👉 കപ്പയിലില്ല കുപ്പയിലുണ്ട്, ചൊവ്വയിലില്ല തിങ്കളിലുണ്ട്, ശശിയിലില്ല രവിയിലുണ്ട് മൂന്നക്ഷരമുളള അവനാര്?
✅ താമര
👉 കടകടാ കുടുകുടു നടുവിലൊരു പാതാളം
✅ ആട്ടുകല്ല്
👉 കടലുകൾതാണ്ടി കറങ്ങിവരുന്ന ചെമ്പൻ പടയുടെ പേരുപറ. പറഞ്ഞില്ലെങ്കിൽ നൂറുകടം
✅ ചെമ്മീൻ
👉 കണ്ടാൽ കുരുടൻ കാശിനു മിടുക്കൻ
✅ കുരുമുളക്
👉 കൊച്ചിലുണ്ടൊരു കൊച്ചമ്മ കുപ്പായമിട്ടു മുറുക്കി മുറുക്കി
✅ ഉളളി
👉 കൊടുത്തു മുടിഞ്ഞു ജീവൻ പോയി
✅ മഹാബലി
👉 കണ്ടാൽ വണ്ടി തൊട്ടാൽ ചക്രം
✅ തേരട്ട
👉 കണ്ടംമുണ്ടം കണ്ടിയ്ക്കും കണ്ടം പോലും തിന്നില്ല
✅ കത്രിക
👉 കണ്ണുണ്ട് കാണുന്നില്ല, കാതുണ്ട് കേൾക്കുന്നില്ല, വായുണ്ട് തിന്നുന്നില്ല
✅ പാവക്കുട്ടി
👉 കാലുപിടിച്ചാൽ തോളിൽകേറും
✅ കുട
👉 കാടുണ്ട് കടുവയില്ല, കുളമുണ്ട് മിനില്ല
✅ നാളികേരം
👉 കാലകത്തിയാൽ വാ പിളർക്കും
✅ കത്രിക
👉 കുഴിച്ചിട്ടാൽ മുളയ്ക്കില്ല, വേലിമേൽ പടരും
✅ ചിതൽ
👉 കയ്പുണ്ട് കാഞ്ഞിരമല്ല, മാളളുണ്ട് മുരിക്കല്ല
✅ പാവയ്ക്ക
👉 കുഴിച്ചിട്ടാൽ മുളയ്ക്കില്ല വേലിമേൽ പടരില്ല അക്കറികൂട്ടാത്തോരാരുമില്ല
✅ ഉപ്പ്
👉 കോലൊടു പറഞ്ഞത് കോളാമ്പി പറയും
✅ ഉച്ചഭാഷിണി
👉 ചൂണ്ടിക്കാണിക്കുന്ന ഈ മരത്തിന്റെ പേര് പറയാത്തവന് നൂറ് ഏത്തം
✅ ചൂണ്ടുവിരൽ
👉 ചത്താലേ മിണ്ടുളളു ചന്ചുച്ചാര്
✅ ശംഖ്
👉 ചില്ലിക്കൊമ്പേൽ ഗരുഡൻ തൂക്കം
✅ വവ്വാൽ(വാവൽ)
👉 ചെപ്പുനിറച്ചും പച്ചയിറച്ചി
✅ കക്ക
👉 ചോരതുടിക്കുമിറച്ചിക്കഷ്ണം, നീറ്റിൽ വീണാൽ കരിയും കഷ്ണം
✅ തീക്കട്ട
👉 ജനിക്കുമ്പോൾ ഞാൻ മരിച്ചിരുന്നു, പിന്നെയെനിക്ക് ജീവൻ കിട്ടി. ഞാനാര്..?
✅ പക്ഷിമുട്ട
👉 ജലത്തിൽ ജനനം വർഗത്തിൽ ജന്തു മരിക്കുമ്പോൾ പേരുകേട്ട ഗായകനാര്
✅ കൊതുക്
👉 ഞാൻ നോക്കിയാലെന്നെ നോക്കും അവനാര്?
✅ കണ്ണാടി
👉 ഞാനോടിയാൽ കൂടെ ഓടും നിന്നാലവനും നിൽക്കും
✅ നിഴൽ
👉 ഞങ്ങളും ഞങ്ങളും ഞങ്ങളോടൊപ്പവും അതിൽ പകുതിയും അതിന്റെ പകുതിയും ഞാനും ചേർന്നാൽ 100. എന്നാൽ ഞങ്ങളെത്ര?
✅ 36
👉 ഡോക്ടർ വന്നു കുത്തിവെച്ചു കാശുവാങ്ങാതെ പോയി
✅ കൊതുക്
👉 തച്ചൻ തച്ചില്ല തച്ചുളി പാഞ്ഞില്ല എന്നിട്ടും വലിയൊരു പത്തായമുണ്ടായി
✅ വയറ്
👉 തലനുളളി കുഴിയിൽവെച്ചു കുഴി നിറയെ മുട്ടയിട്ടു
✅ കൂർക്ക
👉 തിന്നില്ല കുടിക്കില്ല തല്ലാതെ മിണ്ടില്ല
✅ ചെണ്ട
👉 തൂർത്താലും തൂർത്താലും തൂരാത്തൊരു പാതാളം. അതുകൊണ്ടാണാൾക്കാർക്ക് വെപ്രാളം
✅ വയറ്
👉 തോലില്ലപ്പഴം കുരുവില്ലാപ്പഴം തൊട്ടാൽ കൈനാക്കിന്മേലയ്യയ്യോ…
✅ തിക്കട്ട
👉 ദാ കിടന്ന കരിവടി എടുക്കാന ചെന്നപ്പോളോടിപ്പോയി
✅ പാമ്പ്
👉 നനവേറ്റാൽ വാട്ടംതട്ടും ചൂടേറ്റാൽ വാട്ടം തിരും
✅ പപ്പും
👉 പുറത്തുകയറ്റിക്കൊണ്ടുനടക്കും, തോളിൽ തൂക്കി തല്ലു തുടങ്ങും
✅ ചെണ്ട
👉 മണിയടിച്ചാൽ മലമ്പാമ്പോടും
✅ തീവെണ്ടി
👉 മുക്കിലിരിക്കുന്ന സുന്ദരിപ്പെണ്ണിന്റെ മൂക്കുപിടിച്ചാൽ പാട്ടുവരും
✅ റേഡിയോ
👉 മൂന്നിൽ നൂറുകൂട്ടിയാൽ 4
✅ മുറുക്കാൻ
👉 രണ്ടുതോടിനൊരു പാലം
✅ മൂക്ക്
👉 ലഹളയിൽ മുമ്പൻ വേലയിൽ പിമ്പൻ
✅ ‘ല’ എന്ന അക്ഷരം
👉 വട്ടത്തിൽ ചവിട്ടിയാൽ നീളത്തിലോടും
✅ സൈക്കിൾ
👉 വായില്ല നാക്കുണ്ട്, നാക്കിന്മേൽ പല്ലുണ്ട്
✅ ചിരവ
👉 ശാരീവളളി ശകുന്തളവളളി വെളളത്തിലിട്ടാൽ ചീയാവളളി
✅ തലമുടി
Watch More Video Here👇