വീടുമായി ബന്ധപ്പെട്ട കടങ്കഥകൾ Riddles Related to the House
വീടുമായി ബന്ധപ്പെട്ട കടങ്കഥകൾ ശേഖരിക്കാൻ കൂട്ടുകാർ തയാറെടുക്കുകയാണോ? എങ്കിൽ ഇതാ കുറച്ചു കടങ്കഥകൾ. കൂടുതൽ നിങ്ങളുടെ കൈയിൽ ഉണ്ടെങ്കിൽ കമന്റ് ചെയ്യണേ…
👉 അടുക്കള കോവിലിൽ മൂന്നുണ്ട് ദൈവങ്ങൾ
✅ അടുപ്പ്
👉 സുന്ദരൻ കുളിച്ചപ്പോൾ ചൊറിക്കുട്ടനായി.
✅ പപ്പടം
👉 അമ്മ തൊട്ടാലും അമ്മയെ തൊട്ടാലും മകനില്ലാതാവും.
✅ തീപ്പെട്ടിയും കൊള്ളിയും
👉 മുറ്റത്തെ ചെപ്പിനടപ്പില്ല.
✅ കിണർ
👉 മൂന്നു ചിറകുള്ള വവ്വാൽ.
✅ സീലിംഗ് ഫാൻ
👉 വലവീശും ഞാൻ മുക്കുവനല്ല, നൂല് നൂൽക്കും ഞാൻ വിൽക്കാറില്ല.
✅ ചിലന്തി
👉 വായില്ല നാക്കുണ്ട്, നാക്കിന്മേൽ പല്ലുണ്ട്.
✅ ചിരവ
👉 സൂചി പോലെ ഇല വന്നു, മദ്ദളം പോലെ ഇല വിരിഞ്ഞു, ഞാനതിന്റെ കായ് തിന്നു, നീയതിന്റെ പേരു പറ.
✅ വാഴ
👉 അമ്മയെ തൊട്ട മകൻ വെന്തുമരിച്ചു.
✅ തീപ്പെട്ടിക്കൊള്ളി
👉 അമ്മയ്ക്കതിസാരം, പിള്ളയ്ക്ക് തലകറക്കം.
✅ തിരികല്ല്
👉 അരയ്ക്ക് കെട്ടുള്ളവൻ നിലമടിച്ചു.
✅ ചൂല്
👉 ഇട്ടാൽ പൊട്ടാത്ത കിങ്ങിണിമുട്ട.
✅ കടുക്
👉 ഇത്തിരി പോന്ന വായ, പറ പോലെ വയറ്.
✅ കുടം
👉 ഒരമ്മ എന്നും വെന്തും നീറിയും
✅ അടുപ്പു്
👉 ഇരിക്കാം, കിടക്കാം, ഓടാം, പറക്കാനൊക്കില്ല.
✅ കസേര
👉 അച്ഛൻ തന്നൊരു ചോറ്റുരുള, തിന്നിട്ടും തിന്നിട്ടും തീരണില്ല.
✅ അമ്മിക്കുഴ
👉 അച്ഛൻ തന്ന കാളയ്ക്കു കൊമ്പു്.
✅ കിണ്ടി
👉 അമ്മ കറുത്ത് മകൾ വെളുത്ത് മകളുടെ മകളോ അതിസുന്ദരി.
✅ വെള്ളില
👉 അമ്മ കിടക്കയിൽ, മകൾ നൃത്തശാലയിൽ.
✅ അമ്മിക്കല്ലും കുഴവിയും
👉 അമ്മ കിടക്കും, മകളോടും.
✅ അമ്മിക്കല്ലും കുഴവിയും
👉 ഒരമ്മ പെറ്റ മക്കളെല്ലാം തുള്ളി തുള്ളി.
✅ ആലില
👉 ഒരമ്മ പെറ്റ മക്കളെല്ലാം തൊപ്പിക്കാർ.
✅ അടയ്ക്ക
👉 തല വെന്താലും തടി വേവില്ല.
കൽചുമരുള്ള വീട്
👉 നട്ടാൽ മുളക്കൂല, വേലീമ്മൽ പടരൂല, നാട്ടിലെല്ലാടത്തും കറി.
✅ ഉപ്പ്
👉 നിലം കീറി പൊന്നെടുത്തു.
✅ മഞ്ഞൾ
👉 മകൻ അറയ്ക്കകത്ത്, അമ്മ പുരയ്ക്ക് പുറത്ത്.
✅ നെല്ലും വൈക്കോലും
👉 മണ്ണിൽ മുളയ്ക്കാതെ മരത്തിൽ പടർന്നു.
✅ ചിതൽ
👉 മണ്ണ് വെട്ടി വെട്ടി പൊന്ത കണ്ടു. പൊന്ത വെട്ടി വെട്ടി പാറ കണ്ടു. പാറ വെട്ടി വെട്ടി വെള്ളി കണ്ടു. വെള്ളി വെട്ടി വെട്ടി വെള്ളം കണ്ടു.
✅ തേങ്ങ
👉 മുറ്റത്തുനിൽക്കും മണികണ്ഠനാനയ്ക്ക് മുപ്പത്തിമൂന്നു് മുറിത്തുടൽ.
✅ വാഴക്കുല
👉 ഒരമ്മ കുളിച്ചുവരുമ്പോൾ മൂന്നു മക്കൾ തൊഴുത്തിരിക്കുന്നു.
✅ അടുപ്പിൻ കല്ല്
👉 ഒരമ്മ എന്നും വെന്തും നീറിയും.
✅ അടുപ്പ്
👉 ഒരാളെ ഏറ്റാൻ മൂന്നാള്
✅ അടുപ്പ്
👉 ജീവനില്ല; കാവൽക്കാരൻ
✅ സാക്ഷ
കടംകഥകള് ഉത്തരം,കുട്ടികളുടെ കടംകഥകള്,കടംകഥകള് pdfപൂമ്പാറ്റയെ കുറിച്ചുള്ള കടംകഥകള്,പുതിയ കടംകഥകള് കടം കഥ ചോദ്യം ഉത്തരം, മലയാളം കടങ്കഥ pdf with answers, kadamkathakal malayalam with answer pdf, malayalam kadamkathakal with answers ,കടങ്കഥ മലയാളം ഉത്തരം ,kadamkadha malayalam ,കടങ്കഥ മലയാളം വീടുമായി ബന്ധപ്പെട്ട കടങ്കഥകൾ