രസകരമായ കടങ്കഥകൾ ചോദ്യങ്ങളും ഉത്തരങ്ങളും
#kadamkadha #malayalamkadamkadha #kadamkathakal
മലയാളം കടങ്കഥകൾ ചോദ്യങ്ങളും ഉത്തരങ്ങളും | Malayalam Kadamkadha With Answers | Riddles Malayalam
അകത്ത് പോയപ്പോൾ പച്ച, പുറത്ത് വന്നപ്പോൾ ചുവപ്പ്.
Ans : വെറ്റില മുറുക്ക്
മുള്ളുണ്ട് മുരിക്കല്ല, പാലുണ്ട് പശുവല്ല, വാലുണ്ട് വാനരനല്ല, നൂലുണ്ട് പട്ടമല്ല
Ans : ചക്ക
ഞാന്‍ നോക്കിയാലെന്നെ നോക്കും ഞാന്‍ ചിരിച്ചാലവനും ചിരിക്കും
Ans : കണ്ണാടി
പകലെല്ലാം മിന്നിമിന്നി രാത്രി ഇരുട്ടറയില്‍
Ans : കണ്ണ്
കാലില്‍ പിടിച്ചാല്‍ തോളില്‍ കയറും
Ans : കുട
കണ്ടാൽ സുന്ദരൻ തൊട്ടാൽ ഭയങ്കരൻ
Ans : തീ
ഒരമ്മ പെറ്റതെല്ലാം തൊപ്പിക്കാര്
Ans : തീപ്പട്ടി കൊള്ളികള്‍
പിടിച്ചാല്‍ ഒരു പിടി അരിഞ്ഞാല്‍ ഒരു മുറം
Ans : ചീര
അങ്ങേ വീടിലെ മുത്തശ്ശിക്ക് ഇങ്ങേ വീട്ടില്‍ മുറ്റമടി
Ans : മുള
രണ്ടു കിണറിന് ഒരു പാലം
Ans : മൂക്ക്
കിലുകിലുക്കം കിക്കിലുക്കം ഉത്തരത്തിൽ ചത്തിരിക്കും
Ans : താക്കോൽ കൂട്ടം
ഒരു കുപ്പിയിൽ രണ്ടെണ്ണ
Ans : കോഴി മുട്ട
കാള കിടക്കും കയറോടും
Ans : മത്തൻ
മുറ്റത്തെ ചെപ്പിനടപ്പില്ല
Ans : കിണർ
തിന്നില്ല കുടിക്കില്ല, തല്ലാതെ മിണ്ടില്ല
Ans : ചെണ്ട
ഏറ്റവും ഉള്ളില്‍ അറബിക്കടല്‍ അതിനു മേലെ വെള്ളിത്തകിട് അതിനുമേലെ പൊന്നിന് തകിട് ചുറ്റിലും പൊന്തം പൊന്തം
Ans : തേങ്ങ
ഇത്തിരി മുറ്റത്തഞ്ച് കഴുകോല്
Ans : കൈവിരല്‍
ഞെട്ടില്ല വട്ടയില
Ans : പപ്പടം
ചട്ടിത്തൊപ്പിക്കാരന്റെ കുടവയർ കണ്ടാല്‍ കാലികളുടെ വായില്‍ തേനൂറും
Ans : വൈക്കോല്‍
അരയ്ക്ക് കെട്ടുള്ളവൻ നിലമടിച്ചു
Ans : ചൂല്
മിണ്ടാതെ കാര്യം പറയാൻ മുഖംമൂടിയെടുത്തു മുട്ടിലിടും
Ans : പേന
കഴുത്തുണ്ട് കാതില്ല, കൈയ്യുണ്ട് കാലില്ല
Ans : ഷർട്ട്
ആനയ്ക്ക് നിൽക്കാൻ നിഴലുണ്ട്, ജീരകം പൊതിയാൻ ഇലയില്ല
Ans : പുളിമരം
അങ്ങുരുണ്ടു ഇങ്ങുരുണ്ടു അങ്ങാടിമുറ്റത്തൊന്നുരുണ്ടു
Ans : കുരുമുളക്
അകത്തിരുന്നു പുറത്തേക്കു നാവു നീട്ടി
Ans : ഓവ്
മണ്ണു വെട്ടി പാറ കണ്ടു പാറ വെട്ടി വെള്ളി കണ്ടു വെള്ളി വെട്ടി വെള്ളം കണ്ടു
Ans : തേങ്ങാ
ആകാശം മുട്ടെ വളരും മരം, കാക്കക്കിരിക്കാൻ പറ്റൂല
Ans : പുക
അകത്തറുത്താൽ പുറത്തറിയും
Ans : ചക്കപ്പഴം
പിടിച്ചാൽ പിടികിട്ടില്ല, വെട്ടിയാൽ വെട്ടേൽക്കില്ല
Ans : വെള്ളം
അച്ഛനൊരു പട്ടുതന്നു, മുക്കീട്ടും മുക്കീട്ടും നനയുന്നില്ല
Ans : ചേമ്പില
അകത്ത് തിരിതെറുത്തു, പുറത്ത് മുട്ടയിട്ടു.
Ans : കുരുമുളക്
താഴെയും മുകളിലും തട്ടിട്ടിരിക്കു കുഞ്ഞിരാമന്
Ans : ചെണ്ട
അനുജത്തി ചോന്നിട്ട്, ഏട്ടത്തി പച്ചച്ച്, മൂത്താച്ചി മഞ്ഞച്ച്
Ans : ഇല
അങ്ങേലെ മുത്തീം മുക്കിലിരിക്കും, ഇങ്ങേലെ മുത്തീം മുക്കിലിരിക്കും.
Ans : ചൂല്
ഇത്തിരി മുറ്റത്തു അഞ്ചു കാവൽക്കാർ
Ans : കൈവിരൽ
അകം എല്ലും തോലും പുറം പൊന്ത പൊന്തം
Ans : വൈക്കോൽത്തുറു
അങ്ങോട്ടോടും ഇങ്ങോട്ടോടും, മേലേനിന്ന് സത്യം പറയും
Ans : തുലാസ്
അക്കരെ വെടി പൊട്ടുമ്പോൾ, ഇക്കരെ കുട വിരിയുന്നു.
Ans : ഇടിവെട്ടി കൂൺ മുളയ്ക്കുക
നീണ്ടു നീണ്ടു മാനം നോക്കി പോകുന്ന പച്ചക്കുപ്പായക്കാരന്‍
Ans : മുള
നിത്യം കുളിക്കും ഞാന്‍..മഞ്ഞ നീരാടും ഞാന്‍.. പിന്നെ ഇരിക്കും ഞാന്‍ കാക്കയെ പോലെ
Ans : അമ്മിക്കല്ല്
കുത്തിയാല്‍ മുളക്കില്ല വേലിയില്‍ പടരും
Ans : ചിതല്
മുറ്റത്തുണ്ടൊരു പോലീസേതോ കളവുതേടി നടക്കുന്നു
Ans : കോഴി
എഴുത്തുണ്ട് പുസ്തകമല്ല, ചിത്രമുണ്ട് ചുവരല്ല, വട്ടത്തിലാണ് ചക്രമല്ല
Ans : നാണയം
കറുപ്പാണ് എന്റെ നിറം, നീ എവിടെ പോയലും നിന്റെ കൂടെ ഞാനും വരും
Ans : നിഴല്‍
ചില്ലക്കൊമ്പേല്‍ ഗരുഡന് തൂക്കം
Ans : വവ്വാൽ
പോകുമ്പോള്‍ നാലാള് നാലുനിറം വരുമ്പോള്‍ നാലാള് ഒരു നിറം
Ans : മുറുക്കാൻ
വെള്ളത്തില്‍ പിറന്ന് വായുവില്‍ വളര്‍ന്ന്
Ans : കൊതുക്
താമസമെല്ലാം മൂക്കന്നൂരിൽ, കാലുകൾ രണ്ടും ചെവിയന്നൂരിൽ, ഇടയ്ക്കു വാസം കൂടന്നൂരിൽ; ഞാനാരെന്നു പറഞ്ഞീടാമോ?
Ans : കണ്ണട
ആന കേറാ മല ആടു കേറാ മല ആയിരം കാന്താരി പൂത്തിറങ്ങി
Ans : നക്ഷത്രങ്ങൾ
കൈയില്ല, കാലില്ല, വയറുണ്ട്, വാലുണ്ട് നീരാടാന്‍ പോകുമ്പോള്‍ പിടിക്കും ഞാന്‍ നൂറാളെ
Ans : വല
കൈപ്പടം പോലെ ഇല, വിരലുപോലെ കായ
Ans : വെണ്ട
തട്ടിയാല്‍ ചീറ്റും മുട്ടിയാല്‍ ചീറ്റും ഊക്കിലൊന്നൂതിയാല്‍ ആളുമല്ലോ
Ans : തീക്കട്ട
ഓടും കുതിര, ചാടും കുതിര, വെള്ളം കണ്ടാല്‍ നില്ക്കും കുതിര
Ans : ചെരുപ്പ്
ചത്തു കിടക്കുന്ന പാമ്പ് വടിയെടുത്താൽ ഓടും
Ans : തോണി
അക്കരെ നിൽക്കും തുഞ്ചാണി, ഇക്കരെ നിൽക്കും തുഞ്ചാണി, കൂട്ടി മുട്ടും തുഞ്ചാണി
Ans : കണ്പീലി
കടം,ഇംഗ്ലീഷ് കടങ്കഥകൾ,മലയാളം കടങ്കഥ pdf,കടങ്കഥ മലയാളം ചേന,കടങ്കഥ മലയാളം ചിരവ,കടം കഥ ചോദ്യം,Kadamkathakal Malayalam with Answer,കടങ്കഥകള്‍ ശേഖരണം,