വാഹനങ്ങളുമായി ബന്ധപ്പെട്ട കടങ്കഥകൾ ഉത്തരങ്ങളും
#riddles #riddlesmalayalam #kadamkathakal
വിവിധ വാഹനങ്ങളുമായി ബന്ധപ്പെട്ട കടങ്കഥകൾ ഉത്തരങ്ങളും Malayalam Kadamkadha about Vehicles With Answers
Hi Welcome To School Bell Channel
ചവിട്ടുന്നോനെത്തന്നെ ഏറ്റി നടക്കും
– സൈക്കിൾ
കൂക്കിവിളിച്ചോടി വന്നു ഒരുപാടിറക്കി ഒരുപാടേറ്റി
– തീവണ്ടി
മൂളും വണ്ടി മുചക്രവണ്ടി
– ഓട്ടോറിക്ഷ
ചീറും വണ്ടി ചിറകുള്ള വണ്ടി
– വിമാനം
മണിയടിച്ചാൽ മലമ്പാമ്പോടും
– തീവണ്ടി
ചക്രം വേണ്ട പെട്രോൾ വേണ്ട മിണ്ടാതോടും വെള്ളത്തിൽ
– തോണി
കൂകിവിളിച്ചോടിവരുന്നു, കാടുവെട്ടി തോടുവെട്ടി, പാലമിട്ടു പാളമിട്ടു
– തീവണ്ടി
വട്ടത്തിൽ ചവിട്ടുമ്പോൾ നീളത്തിൽ ഓടും
– സൈക്കിൾ
കൈയുണ്ട് നീന്തുന്നില്ല, കൊമ്പുണ്ട് കുത്തുന്നില്ല
– തോണി
ആളെക്കണ്ടാൽ നിലവിളിക്കും കൈകാണിച്ചാൽ നിന്നീടും
– ബസ്
മുചക്രവണ്ടി ഞാൻ മൂന്നാൾക്ക് വേണ്ടി ഞാൻ ഒറ്റക്കണ്ണൻ ഞാൻ
– ഓട്ടോറിക്ഷ
പള്ള നിറച്ചും ആളെക്കേറ്റും ഒന്നടിച്ചാൽ അപ്പോൾ നിൽക്കും. രണ്ടടിച്ചാൽ അപ്പോൾ നീങ്ങും
– ബസ്
താങ്ങുതൂങ്ങു പിണ്ടി ചങ്ങല പൂണ്ട പിണ്ടി നാലാൾക്കു ഭാരം ഒരാൾക്ക് സൗഖ്യം
– മഞ്ചൽ
പുറത്തുകയറി ചെവിയിൽ പിടിച്ചപ്പോ ഓടെടാ ഓട്ടം
– ബൈക്ക്
പുകതുപ്പി വരുന്നൊരു നീളൻ പാമ്പ്
– തീവണ്ടി
ഒറ്റക്കണ്ണൻ കുതിച്ചു പാഞ്ഞു
– തീവണ്ടി
കയ്യില്ലാത്തോൻ കാലില്ലാത്തോൻ ആറ് നീന്തിക്കേറി
– തോണി
മീലാരെപ്പോയതും പാണ്ടിപ്പട്ടാളം, കീഴാരെപ്പോയതും പാണ്ടിപ്പട്ടാളം, കരയ്ക്കടുത്തതും പാണ്ടിപ്പട്ടാളം
– വഞ്ചി
താങ്ങുതൂങ്ങുമരം, നാട് വളഞ്ഞ മരം, നാലാളുചെയ്ത പാപം, ഒരാളു ചെയ്ത പുണ്യം
– മഞ്ചൽ
കീഴാറെ പോകും, മേലാറെ പോകും, കരയ്ക്കിട്ടടിക്കും, കാട്ടാളൻ കൂകും
– വള്ളം
കാടുവെട്ടി തോടുവെട്ടി, പാലമിട്ടു പാളമിട്ടു, നീണ്ടൊരുത്തൻ തീ വിഴുങ്ങി, കൂക്കിവിളിച്ചോടിയെത്തി
– തീവണ്ടി
വടിയെടുത്താൽ മലമ്പാമ്പോടും
– തോണി
ചത്തകാള വടിയെടുത്താലോടും
– തോണി
കാടുവെട്ടി തോടുവെട്ടി കല്ലുവെട്ടി, പുല്ലുചെത്തി കുണ്ടുതൂർത്തു കുഴി നികത്തി, തണ്ടിട്ടു മണ്ടിപ്പായും തീവിഴുങ്ങിപ്പിശാച്ചിന്റെ, കൂക്കിവിളികേട്ട് കുട്ട്യോളും മക്കളും പേടിച്ചോടി
– തീവണ്ടി
Tags:
രസകരമായ കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും pdf , kadamkadhakal malayalam , കടം കഥ ചോദ്യം ഉത്തരം , കടങ്കഥ മലയാളം ഉത്തരം , malayalam kadamkathakal , malayalam kadamkadhakal , കടം കഥ ചോദ്യം ഉത്തരം pdf , malayalam kadamkathakal with answers pdf download , കടംകഥ മലയാളം , kadamkadha malayalam