കുസൃതി ചോദ്യങ്ങളും ഉത്തരവും Malayalam Kusruthi Chodyangal
👉 ഒരു മൂലയിൽ ഒട്ടി ഇരിക്കുകയും ലോകം മുഴുവൻ സഞ്ചരിക്കുകയും ചെയ്യുന്ന വസ്തു ?
ഉത്തരം – Postal stamp .
👉 മാനത്ത് കാണുന്ന മറ്റൊരു മാനം ?
ഉത്തരം – വിമാനം .
👉 തൊലി കളഞ്ഞാൽ പേര് മാറുന്ന സാധനം എന്താണെന്ന് ?
ഉത്തരം – നെല്ല് .
👉 മലയാളത്തിൽ നാവു കൊണ്ടും ഇംഗ്ലീഷിൽ കാലു കൊണ്ടും ചെയ്യുന്നത് ?
ഉത്തരം – Walk (വാക്ക്)
👉 ഉറക്കത്തിലും ഒരു പ്രാവശ്യം വരുന്നു ഉണരുമ്പോഴും ഒരു പ്രാവശ്യം വരുന്നു എന്ത് ?
ഉത്തരം – “ഉ” .
👉 ജീവനില്ലാത്ത എനിക്ക് അഞ്ചു വിരലുകൾ ഉണ്ട് ആരാണ് ഞാൻ ?
ഉത്തരം – Gloves .
👉 തമിഴ് വാക്കും മലയാളം വാക്കും ചേർത്ത് പറയുന്ന ഒരു ഫ്രൂട്ട് ?
ഉത്തരം – തണ്ണിമത്തൻ .
👉 തല തിരിഞ്ഞ പെൺകുട്ടി ആര് ?
ഉത്തരം – ലത .
👉 സഞ്ചിയിൽ പൂച്ച കയറിയാൽ എന്ത് പറയും ?
ഉത്തരം – Kit Kat .
👉 ഒരു ദിവസം എത്ര തവണ ഷേവ് ചെയ്താലും വൈകിട്ട് ആകുമ്പോൾ താടിയും മുടിയും ഉണ്ടാകുന്നത് ആർക്ക്.. ?
ഉത്തരം – ബാർബർക്ക് .
👉 രണ്ടക്ഷരം പോയാൽ ഒന്നാവുന്ന ഇംഗ്ലീഷ് വാക്ക് ?
ഉത്തരം – Phone (One)
👉 കണക്കിലുള്ള രണ്ട് ശരീരഭാഗങ്ങൾ ഏതൊക്കെ ആണെന്ന് പറയാമോ ?
ഉത്തരം – അരയും കാലും
👉 കണ്ണുള്ളവർക്കും കണ്ണില്ലാത്തവർക്കും ഒരേപോലെ കാണാവുന്നത് എന്ത്?
ഉത്തരം – സ്വപനം .
👉 ജീവിതകാലം മുഴുവൻ സുന്ദരൻ ആകാൻ എന്തു ചെയ്യണം ?
ഉത്തരം – സുന്ദരൻ എന്ന് പേരിടുക.
👉 സ്ത്രീകളെ അഭിസംബോധന ചെയ്യുന്ന മാസം ഏത് ?
ഉത്തരം – മേടം.
Watch Video Link Here – Youtube Video
കേരളപ്പിറവി ദിന ക്വിസ് കുട്ടികൾക്ക് | Kerala Piravi Quiz Malayalam
Tags:
Malayalam Kusruthi Chodyangal kusruthi chodhyangal, kusruthi chodyam with answer, kusruthi chodyam with answer, kusruthi chodyam with answer new ,funny kusruthi chodyangal with answers , funny questions and answers in malayalam ,funny question malayalam , funny questions and answers malayalam Malayalam Kusruthi Chodyangal