അമ്മേ അമ്മേ നമ്മുടെ അമ്പിളിയമ്മാവൻ | STD 01 Malayalam Song | Lyrical Video | School Bell

അമ്മേ അമ്മേ നമ്മുടെ അമ്പിളിയമ്മാവൻ | STD 01 Malayalam Song | Lyrical Video | School Bell | Amme Amme Amme Nammude Ambiliyammavan

#std1 #ambiliammavansong #STD01MalayalamSong

അമ്മേ അമ്മേ അമ്മേ നമ്മുടെ
അമ്പിളിയമ്മാവനെപ്പവരും
അമ്മിണിത്താരക കുഞ്ഞിന്റെ കൂടെ
അത്താഴമുണ്ണാനെപ്പവരും

ഇന്നലെ രാത്രിയും കണ്ടില്ല
ഇന്നുവെളുപ്പിനും കണ്ടില്ല
ചന്ദനക്കിണ്ണവും വെണ്ണനെയ്ചോറുമായ്
വന്നുവിളിക്കില്ല
അമ്മാവന്‍ വന്നു വിളിക്കില്ല

അന്തിവിളക്കു കെടുത്താറായ്
അങ്കണവാതിലടയ്ക്കാറായ്
പഞ്ചവങ്കാട്ടിലെ പഞ്ചവര്‍ണക്കിളി
പാടിയുറങ്ങാറായ്
കീര്‍ത്തനം പാടിയുറങ്ങാറായ്

Leave a Reply

Your email address will not be published. Required fields are marked *

Back To Top