കഥപറയാൻ എൻ അമ്മൂമ്മ | Kadha Parayanen Ammuma | Kilikonchal Anganwadi Song | School Bell


കഥപറയാൻ എൻ അമ്മൂമ്മ
ഉമ്മതരാമെൻ പൊന്നമ്മ
കഥപറയാൻ എൻ അമ്മൂമ്മ
ഉമ്മതരാമെൻ പൊന്നമ്മ

കവിതകൾ ചൊല്ലി തന്നീടാൻ
കരിവള ഇട്ടൊരു ചേട്ടത്തി
കവിതകൾ ചൊല്ലി തന്നീടാൻ
കരിവള ഇട്ടൊരു ചേട്ടത്തി

കൃഷികൾ നടത്താൻ എന്നച്ചൻ
മേൽനോട്ടത്തിന് മുത്തച്ഛൻ
കൃഷികൾ നടത്താൻ എന്നച്ചൻ
മേൽനോട്ടത്തിന് മുത്തച്ഛൻ

കറുത്ത കണ്ണട ഇട്ടുനടക്കും
ഗമയിൽ എന്നുടെ വല്യേട്ടൻ
കറുത്ത കണ്ണട ഇട്ടുനടക്കും
ഗമയിൽ എന്നുടെ വല്യേട്ടൻ

കൂട്ടുകൂടാൻ കൊച്ചേട്ടൻ
കൂടെ നടക്കാൻ കൊച്ചേച്ചീ
കൂട്ടുകൂടാൻ കൊച്ചേട്ടൻ
കൂടെ നടക്കാൻ കൊച്ചേച്ചീ

ഞാനെൻ വീട്ടിൽ അഞ്ചാമൻ
എന്റെ കുടുംബമിതാണല്ലോ

കുടുമ്പമൊന്നായ് ചേരുമ്പോൾ
സന്തോഷത്തിൽ പൊടിപൂരം
കുടുമ്പമൊന്നായ് ചേരുമ്പോൾ
സന്തോഷത്തിൽ പൊടിപൂരം

Watch Video Here 👇

https://www.youtube.com/watch?v=DvaWtmaD950

Leave a Reply

Your email address will not be published. Required fields are marked *

Back To Top