ഗാന്ധി ജയന്തി ദിനത്തിൽ കുട്ടികൾക്ക് പാടാൻ അടിപൊളി പാട്ട് | Gandhi Jayanti Song For Kids Malayalamഇന്ത്യയുടെ രാഷ്ട്രപിതാവാണ് മഹാത്മ ഗാന്ധി. 1869 ഒക്ടോബർ 2 നാണ് ഗാന്ധിജിയുടെ ജനനം. ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ ചെറുതൊന്നുമല്ല. മഹാത്മ എന്ന പേരിൽ അറിയപ്പെടുന്ന അദ്ദേഹം, ജാതിവ്യവസ്ഥയ്‌ക്കെതിരെ പോരാടുകയും തൊട്ടുകൂടായ്മ ഇല്ലാതാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തു. അഹിംസയിലൂന്നിയ ജീവിതം നയിക്കുക മാത്രമല്ല, അതിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിക്കുകയും ചെയ്തു.

വട്ട കണ്ണട വെച്ചിട്ട്
വടിയും കുത്തി നടന്നിട്ട്
നമുക്ക് നാടിതു നേടിത്തന്നു
നമ്മുടെ ഗാന്ധി അപ്പുപ്പൻ.
ഗാന്ധി അപ്പുപ്പൻ

നല്ലത് മാത്രം ചെയ്യാനും
നല്ലവരായി നടക്കാനും ..
നമ്മോടോതുകയാണ് അപ്പുപ്പൻ
നമ്മുടെ ഗാന്ധി അപ്പുപ്പൻ…
ഗാന്ധി അപ്പുപ്പൻ…..ഗാന്ധി അപ്പുപ്പൻ……

തൊഴു കൈയോടെ നമിക്കാനും ..
തോക്കില്ലാതെ ജയിക്കാനും ..
നമ്മെ പണ്ട് പഠിപ്പിച്ചല്ലോ ..
നമ്മുടെ ഗാന്ധി അപ്പുപ്പൻ…
ഗാന്ധി അപ്പുപ്പൻ…..ഗാന്ധി അപ്പുപ്പൻ..

Watch Video Here 👇


ഗാന്ധിജയന്തി പാട്ട്
ഗാന്ധിജയന്തി പാട്ടുകള്
ഗാന്ധിജയന്തി ക്വിസ് ചോദ്യങ്ങള്
happy gandhi jayanti song
happy gandhi jayanti Template Status
Happy Gandhi Jayanti Video Template
Happy Gandhi Jayanti Video Template Status

Leave a Reply

Your email address will not be published. Required fields are marked *

Back To Top