ടിന്റുമോന്‍ തമാശകൾ | Tintumon Jokes in Malayalam

#tintumon #tintumonjokes  #tintumoncomedy #TINTU #MON #JOKES #ടിന്റുമോന്‍ #തമാശകള്

👲ടിന്റുമോന് തമാശകള് | Tintumon jokes questions and answers 👲Tintumon Jokes in Malayalam ടിന്റുമോന് കോമഡി

Hi Welcome To School Bell Channel

School Bell Youtube Channel  is a learning channel mainly focusing Primary school studens


😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝


ടീച്ചര്‍- ടിന്‍റുമോന് ആരാകാനാ ആഗ്രഹം ?

ടിന്‍റുമോന്‍- എനിക്ക് അച്ഛനെപ്പോലെ പൈലറ്റാകാനാണ് ആഗ്രഹം

ടീച്ചര്‍- ഓ ! ടിന്‍റുമോന്‍റെ അച്ഛന്‍ പൈലറ്റാണോ ?

ടിന്‍റുമോന്‍- അല്ല, അച്ഛനും പൈലറ്റാകാനായിരുന്നു ആഗ്രഹം😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝


👲ടിന്റുമോന്‍ ആരാ മോന്‍…


യാത്രക്കാരന്‍- ശബരിമലയ്‍ക്ക് എത്ര മൈലുണ്ടെന്നറിയാമോ ?

ടിന്‍റുമോന്‍- ശബരിമലയ്‍ക്ക് മയിലുള്ളതായി അറിയില്ല, പുലികകളുണ്ടെന്നു കേട്ടിട്ടുണ്ട്..

😝😜😝😜😝😜😝😜😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝


ടീച്ചർ – മഞ്ജരി വൃത്തത്തിന്റെ ലക്ഷണം പറയൂ??

ടിന്‍റുമോന്‍- മുഴുവൻ അറിയില്ല ടീച്ചർ..

ടീച്ചർ – സാരമില്ല, അറിയാവുന്ന അത്രയും പറയൂ‍..

ടിന്‍റുമോന്‍- അതു മഞ്ജരിയായിടും!!!!!!!!!😜😝😜😝😜😝😜😝😜😝😜😝😜😝😜😝😜😝😜😝😜😝😜😝


ടിന്‍റുമോന്‍ റൈംസ്-

A for Apple

B for Big Apple

C for Cheriya Apple

D for Double Apple

E for Ettavum Kunji Apple

F for First paranjille aa Apple


😝😜😝😜😝😜😝😜😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝


വാര്‍ത്ത- ചന്ദ്രനില്‍ വെള്ളം കണ്ടെത്തി

ടിന്‍റുമോന്‍-വെള്ളത്തില്‍ ഞാന്‍ പണ്ടേ ചന്ദ്രനെ കണ്ടെത്തിയതാ, ആരോടും പറഞ്ഞില്ലന്നേയുള്ളൂ


😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝


ടീച്ചര്‍- Al2 O3 എന്നു വച്ചാല്‍ എന്താണ് ?

ചിഞ്ചുമോല്‍- അലുമിന

ടീച്ചര്‍- എങ്കില്‍ Fe2 O3 എന്നാല്‍ എന്താണ് ?

ടിന്‍റുമോന്‍- ഫിലോമിന


😝😝😝😝😝😝😝😝😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝


ബസില്‍ ടിന്‍റുമോനിരിക്കുന്ന സീറ്റിനരികിലെത്തിയ ഒരാള്‍- ഇതെന്‍റെ സീറ്റാണ്, ഞാനിവിടെ ഒരു ടവ്വല്‍ ഇട്ടിരുന്നു

ടിന്‍റുമോന്‍- അപ്പോ ഒരു ടബിള്‍ മുണ്ട് മടക്കി ഇതിന്‍റെ മുകളിലിട്ടാല്‍ ഈ ബസ് എന്‍റെയാകുവോ ?


😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝


ടിന്റുമോന്‍ ക്ഷേത്രത്തിലെ ഉത്സവത്തിലേക്ക് കഥകളി ബുക്ക് ചെയ്യാന്‍ പൊയി.

ടിന്‍റുമോന്‍- കഥകളി റേറ്റ് എത്രയാ ?

കഥകളിക്കാരന്‍- കഥ ദുര്യോധന വധം കളിക്കണ റേറ്റ് ഇരുപത്തയ്യായിരം രൂപാ

ടിന്റുമോന്‍:പതിനായുരം രൂപ തരും, വധിക്കണ്ട.. ഒന്നു വിരട്ടി വിട്ടാല്‍ മതി


😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝


ഭാര്യയുമായി പിണങ്ങിയ ടിന്‍റുമോന്‍ ഓഫിസില്‍ ചെന്നിട്ടു ഫോണ്‍ വിളിച്ചു- അത്താഴത്തിനെന്താ ?

ഭാര്യ- വിഷം

ടിന്‍റുമോന്‍- ഞാന്‍ ലേറ്റാവും, നീ കഴിച്ചിട്ടു കിടന്നോ !!


😜😝😜😝😜😝😜😝😜😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝


ഗര്‍ഭിണിയായ സ്ത്രീയ്‍ക്ക് ചോര കൊടുത്ത ടിന്‍റുമോന്‍ പ്രസവശേഷം കുഞ്ഞുമായി നില്‍ക്കുന്ന സ്ത്രീയുടെ ഭര്‍ത്താവിനോട്-

നന്നായി നോക്കണം കേട്ടോ.. എന്‍റെ ചോരയാ !!


😜😝😜😝😜😝😜😝😜😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝


അച്ഛന്‍- നിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ട് എവിടെടാ ?

ടിന്‍റുമോന്‍- അതു ‍ഞാന്‍ രാമുവിനു കൊടുത്തു

അച്ഛന്‍- എന്തിന് ??

ടിന്‍റുമോന്‍- അവന് അവന്‍റെ അച്ഛനെ ഒന്നു പേടിപ്പിക്കാനാ !😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝


ടീച്ചര്‍- ഭാര്യയുടെ ഓര്‍മയ്‍ക്കായി ഷാജഹാന്‍ താജ്മഹല്‍ പണിതു.

ടിന്‍റുമോന്‍- അയാള്‍ അത്ര വലിയ മറവിക്കാരനായിരുന്നോ ??😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝


ക്ലാസ് തുടങ്ങുന്നതിനു മുമ്പ് പ്രാര്‍ഥിക്കുന്നത് കണ്ട ടിന്‍റുമോനോട് ടീച്ചര്‍- മിടുക്കന്‍.. എല്ലാവരും ടിന്‍റുമോനെ കണ്ടു പടിക്കണം.. വളരെ നല്ല ശീലമാണിത്.. ശരി.. എന്തിനാണ് ടിന്‍റുമോന്‍ പ്രാര്‍ഥിച്ചേ ??

ടിന്‍റുമോന്‍- ഉറങ്ങുന്നതിനു മുമ്പ് പ്രാര്‍ഥിക്കണമെന്ന് അമ്മ പറഞ്ഞിട്ടുണ്ട് !😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝


ടീച്ചര്‍- എംടിയുടെ നാലുകെട്ടിനെ പറ്റി ടിന്‍റുമോന് എന്താണ് പറയാനുള്ളത് ?

ടിന്‍റുമോന്‍- ഒന്നു കെട്ടിയ എന്‍റെ അച്ഛന്‍റെ കാര്യം കട്ടപ്പൊകയാ..അപ്പോള്‍ നാലു കെട്ടിയ എംടിയുടെ കാര്യം പറയാനുണ്ടോ ??😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝


ടീച്ചര്‍- ചൂടാകുമ്പോള്‍ ഖരരൂപത്തിലാകുന്ന ദ്രാവകം ഏതാണ് ?

ടിന്‍റുമോന്‍- ദോശ !!😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝


പള്ളീലച്ചന്‍- ദൈവം തമ്പുരാന്‍ മോളീന്നു വിളിച്ചാല്‍ നമ്മളെല്ലാം പോകണം ടിന്‍റുമോനേ..

ടിന്‍റുമോന്‍- ദൈവം തമ്പുരാന്‍ മോളീന്നു വിളിച്ചാല്‍ മോളി മാത്രം പോയാല്‍ പോരേ അച്ചോ ??😜😝😜😝😜😝😜😝😜😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝


ടീച്ചര്‍- ആറില്‍ അഞ്ചു പോയാല്‍ എന്തു കിട്ടും ?

ടിന്‍റുമോന്‍- അഞ്ചുവിന്‍റെ ശവം കിട്ടും.. അവള്‍ക്കു നീന്താനറിയാന്‍മേല..😝😜😝😜😝😜😝😜😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝


ടിന്‍റുമോന്‍റെ പ്രാര്‍ഥന- ദൈവമേ എന്നെ ഇന്ത്യയുടെ പ്രസിഡന്‍റ് ആക്കണേ..

അച്ഛന്‍- അതെന്തിനാടാ ??

ടിന്‍റുമോന്‍- ഞാന്‍ പരീക്ഷയ്‍ക്ക് അങ്ങനാ എഴുതിയത് !!😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝


ജഡ്ജി- നാണമില്ലേ നിനക്ക് ? ഇത് മൂന്നാം തവണയാണ് കോടതിയില്‍ വരുന്നത് ?

ടിന്‍റുമോന്‍- തനിക്കില്ലേ നാണം ? താന്‍ ഡെയ്‍ലി വരുന്നുണ്ടല്ലോ ??😜😝😜😝😜😝😜😝😜😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝


ടീച്ചര്‍- ഓക്സിജന്‍ ഇല്ലാതെ നമുക്ക് ജീവിക്കാന്‍ കഴിയില്ല. ഇത് കണ്ടു പിടിച്ചത് 1773ലാണ്

ടിന്‍റുമോന്‍- ദൈവം കാത്തു, അതിനു മുമ്പെങ്ങാനും ജനിച്ചിരുന്നെങ്കില്‍ ചത്തുപോയേനെ !!😝😜😝😜😝😜😝😜😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝


ടിന്‍റുമോന്‍- എന്‍റെ വല്യച്ചന്‍ മരിക്കുന്നതിനു മുന്നേ ആ തീയതിയും സമയവും ഒക്കെ അറിയാമായിരുന്നു

അപ്പുമോന്‍- നിന്‍റെ വല്യച്ചന്‍ ജോല്‍സ്യനായിരുന്നോ ??

ടിന്‍റുമോന്‍- ഹേയ്.. ജഡ്ജി അതൊക്കെ നേരത്തേ പറഞ്ഞു കൊടുത്തായിരുന്നു !!😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝


ഡ്രൈവിങ് പഠിക്കാനിരിക്കുന്ന ടിന്‍റുമോനോട് ഗിയറില്‍ പിടിച്ചിട്ട് പരിശീലകന്‍- ഫസ്റ്റ് എങ്ങോട്ടാ ?

ടിന്‍റുമോന്‍- ഫസ്റ്റ് നമുക്ക് മാമന്‍റെ വീട്ടില്‍ പോകാം..😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝


ടിന്‍റുമോന്‍- ആ രാജേഷ് ഇന്നെന്നെ തല്ലി.. ഇനി തല്ലിയാല്‍ ഞാന്‍ ക്ഷമിച്ചെന്നു വരില്ല !

അച്ഛന്‍- നിനക്കു മാഷിനോടു പറഞ്ഞുകൂടായിരുന്നോ ??

ടിന്‍റുമോന്‍- അവന്‍ തന്നെയാണീ രാജേഷ് !!😝😜😝😜😝😜😝😜😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝


ടീച്ചര്‍- വെള്ളം എല്ലാവരുടെയും വീട്ടിലുള്ളതാണല്ലോ.. ഇനി വെള്ളത്തിന്‍റെ ഫോര്‍മുല പറയൂ..

ടിന്‍റുമോന്‍- H2MgClNaClHNO3CaCO3 Ca(OH)2SnTnHg NiHCl(COOH)O

ടീച്ചര്‍- എന്തുവാടാ ഇത് ?

ടിന്‍റുമോന്‍- എന്‍റെ വീട്ടില്‍ കോര്‍പറേഷന്‍ വെള്ളമാണ് ടീച്ചര്‍😝😜😝😜😝😜😝😜😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝


ഇംഗ്ലിഷ് അധ്യാപകന്‍- ഡേ എന്നതിനുദാഹരണങ്ങള്‍ പറയുക.

മധു- ആനുവല്‍ ഡേ !

സതീഷ്- ബര്‍ത്ത് ഡേ !

ടിന്‍റുമോന്‍- എന്തുവാടേ ?😝😜😝😜😝😜😝😜😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝


അധ്യാപകന്‍- ടിന്‍റുമോന് നീന്തലറിയാമോ ?

ടിന്‍റുമോന്‍- ഇല്ല

അധ്യാപകന്‍- കഷ്ടം, പട്ടികള്‍ക്കു പോലും നീന്താനറിയാം, പട്ടി നിന്നെക്കാള്‍ എത്ര ഭേദമാണ് !

ടിന്‍റുമോന്‍- മാഷിനു നീന്താനറിയാമോ ?

അധ്യാപകന്‍- പിന്നേ, അറിയാം.

ടിന്‍റുമോന്‍- അപ്പോള്‍ പട്ടിയും മാഷും തമ്മിലെന്താ വ്യത്യാസം ?😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝


ടിന്‍റുമോനടങ്ങുന്ന 50 പേരുടെ സംഘം തൃശൂര്‍ പൂരത്തിനു പോയി. അവിടെ വച്ച് ടിന്‍റുമോന്‍ കൂട്ടം തെറ്റിപ്പോയി.

അനൗണ്‍സ്മെന്‍റ് കൗണ്ടറില്‍ ചെന്ന് ടിന്‍റുമോന്‍ പറഞ്ഞു- ചേട്ടാ, എന്‍റെ കൂടെ വന്ന 49 പേരെ കാണാതെ പോയി !

കൗണ്ടറിലിരുന്നയാള്‍- 49 പേരെ കാണാതെ പോയെന്നോ ??

ടിന്‍റുമോന്‍- പിന്നെ ഞാനെന്താ പറയണ്ടേ ? എന്നെ കാണാതെ പോയെന്നോ ??😜😝😜😝😜😝😜😝😜😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝


ടിന്റുമോന്‍ – അപ്പുറത്തെ വീട്ടുകാര്‍ എന്നെ ദൈവമായിട്ട കാണുന്നെ .

അമ്മ – അത് നിനക്കെങ്ങനെ മനസ്സിലായി ?

ടിന്റുമോന്‍ – ഞാന്‍ അങ്ങോട്ട് ചെന്നപ്പോള്‍ അവര് പറയുകയാ- “ദൈവമേ , നീ പിന്നെയും വന്നോ …!!!”😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝


അച്ഛന്റെ മുന്‍പില്‍ നിന്ന് സിഗരറ്റ് വലിക്കുന്ന ടിന്റുമോനോട് അച്ഛന്‍- എന്താടാ, അച്ഛന്റെ മുന്‍പില്‍

നിന്നാണോ സിഗരറ്റ് വലിക്കുന്നത് ?

ടിന്റുമോന്‍ -അച്ഛനല്ലേ … പെട്രോള്‍ പമ്പ്‌ ഒന്നും അല്ലല്ലോ !😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝


കൊതുക് കടി കിട്ടിയ ടിന്റുമോന്‍ കൊതുകിനെ പിടിച്ചിട്ടു വെറുതെ വിട്ടു.

അപ്പുമോന്‍ -എന്താടാ അതിനെ കൊല്ലാതെ വിട്ടത് ?

ടിന്റുമോന്‍ – ഒന്നുമില്ലെങ്കിലും അവന്‍ എന്റെ ചോര അല്ലെഡാ !😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝


ടീച്ചര്‍- ആപ്പിളും ഓറഞ്ചും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ് ?

ടിന്‍റുമോന്‍- ഓറഞ്ചിന്‍റെ നിറം ഓറ‍ഞ്ചാണ്, പക്ഷെ ആപ്പിളിന്‍റെ നിറം ആപ്പിളല്ല! !!😝😜😝😜😝😜😝😜😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝


ടിന്‍റുമോന്‍ ഡോക്ടറോട്- ഈ പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ എത്ര രൂപയാകും ?

ഡോക്ടര്‍- ഒരു അഞ്ചു ലക്ഷം രൂപയാകും

ടിന്‍റുമോന്‍- പ്ലാസ്റ്റിക് ഞാന്‍ കൊണ്ടുവന്നാലോ ?😝😜😝😜😝😜😝😜😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝


അമ്പലത്തില്‍ നിന്നും വന്ന ടിന്റുമോന്‍- അമ്മയുടെ പേരില്‍ ഒരു പുഷ്പാഞ്ജലി കഴിച്ചു

അച്ഛന്‍- എന്റെ പേരിലോ ?

ടിന്റുമോന്‍- രാമേട്ടന്റെ കടയില്‍ നിന്നും പൊറോട്ടയും ചിക്കനും കഴിച്ചു😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝


ടിന്റു മോന്റെ അപ്പൂപന്‍- അയ്യോ മോനേ നിന്റെ മാഷ് വരുന്നുണ്ട് പോയി ഒളിച്ചോ

ടിന്റുമോന്‍ – ആദ്യം അപ്പൂപ്പന്‍ പോയി ഒളിച്ചോ, അപ്പൂപ്പന്‍ ചത്തെന്നു പറഞ്ഞാ ഞാന്‍ രണ്ടാഴ്ച ലീവ് എടുത്തത്‌😝😜😝😜😝😜😝😜😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝


ടിന്‍റുമോന്‍റെ തിയറി-

തുമ്പി, ആട് തന്നെയാകുന്നു. എന്തുകൊണ്ടെന്നാല്‍,

പൊന്നോല തുമ്പീ, പൂവാലി തൂമ്പീ, ആട്.. ആട് നീ ആടാട് !😝😜😝😜😝😜😝😜😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝


വാര്‍ഷികപരീക്ഷക്ക് ഒറ്റ ചോദ്യത്തിനും ഉത്തരമറിയാതെ ഒടുവില്‍ ഉത്തരക്കടലാസില്‍ ടിന്‍റുമോന്‍ ഇങ്ങനെ എഴുതി വച്ചു

-ഒറ്റ തന്തയ്‍ക്കു പിറന്നവനാണെങ്കില്‍ ജയിപ്പിക്കെടാ !!😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝


ടീച്ചര്‍ – ശ്രീ കൃഷ്ണനേ വധിക്കാന്‍ കംസന്‍ അസുരന്മാരെ നാലുപാടും അയച്ചു, ഇതില്‍ നിന്നും എന്തു മനസിലാക്കാം ?

ടിന്റുമോന്‍ – അന്നും ക്വട്ടേഷന്‍ ടീം ഉണ്ടായിരുന്നു !!😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝


ടിന്റുമോന്‍ – ഒടുവില്‍ സ്നേഹിച്ച പെണ്ണും എന്നെ ചതിച്ചു,

ചുമ്മാ വിളിച്ചതാ.. കൂടെ ഇറങ്ങി പോന്നു !!😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝


ടിന്‍റുമോന്‍റെ അമ്മ വീട്ടില്‍ വച്ച് ഫേഷ്യല്‍ ചെയ്യുന്നത് കണ്ട് ടിന്‍റുമോന്‍- എന്താ അമ്മേ ഇത് ?

അമ്മ- സൗന്ദര്യമുണ്ടാകാന്‍ വേണ്ടി ചെയ്യുന്നതാണ് മോനേ !

കുറച്ചു കഴിഞ്ഞ് അമ്മ ക്രീം തുടച്ചു കളയുന്നത് കണ്ട് ടിന്‍റുമോന്‍- ഇത്ര പെട്ടെന്നു തോല്‍വി സമ്മതിച്ചോ ?😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝😝😜😝😜😝😜😝😜😝


ആദ്യമായി അമ്പലത്തിലെ വഴിപാട് കൗണ്ടറിലെത്തിയ ടിന്‍റുമോന്‍ ക്യൂവില്‍ മുന്നില്‍ നില്‍ക്കുന്നയാള്‍ പറയുന്നത് ശ്രദ്ധിച്ചു-

ശംഭു, തിരുവാതിര, ഒരു പാല്‍പ്പായസം..

തന്‍റ ഊഴമായപ്പോള്‍ ടിന്‍റുമോന്‍- ഹാന്‍സ്, ബ്രേക്ക് ഡാന്‍സ്, ഒരു ചിക്കന്‍ ബിരിയാണി !

Tags:

ടിന്റുമോന് തമാശ,ടിന്റുമോന് ജോക്ക്,ഒരു കോമഡി പറഞ്ഞുതരാമോ,ഗൂഗിള് ഒരു കോമഡി പറഞ്ഞുതരാമോ,ടിന്റുമോന് കോമഡി,ടിന്റുമോന് റെ കഥ,കാര്ട്ടൂണ് മലയാളം,കാര്ട്ടൂണ് തായേ,ബജാജ് കാര്ട്ടൂണ്,ടിന്റുമോന് തമാശകള്,Tintumon,ടിന്റുമോന് ജോക്ക് പറയൂ,Tintumon jokes in Malayalam 2021,Tintumon jokes malayalam text,Tintumon jokes questions and answers,Tintumon jokes in Malayalam 2020,Tintumon jokes new malayalam,Tintumon images,Tintumon,Tintumon malayalam jokes,ടിന്റുമോന് തമാശ,ടിന്റുമോന് ജോക്ക്,ടിന്റുമോന് കോമഡി,ടിന്റുമോന് റെ കഥ,Tintumon Jokes,Tintumon rocks

Leave a Reply

Your email address will not be published. Required fields are marked *

Back To Top