ഹിരോഷിമദിന മുദ്രാവാക്യങ്ങൾ യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ & മുദ്രാഗീതങ്ങൾ#hiroshimaday #nagasakiday #hiroshimadayposters 

ഹിരോഷിമദിന മുദ്രാവാക്യങ്ങൾ യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ | Hiroshima Day Slogans Anti-War Slogans


മുദ്രാവാക്യങ്ങൾ & മുദ്രാഗീതങ്ങൾ


👉  യുദ്ധം തുലയട്ടെ  സമാധാനം പുലരട്ടെ ! 

വാളും ബോംബും വേണ്ടാ : 

സ്നേഹം നമുക്ക് ആയുധം  

ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട !

ആറ്റംബോബുകൾ വേണ്ടേ വേണ്ട !

യുദ്ധമുള്ളിടം നരകം

സമാധാനമുള്ളിടം സ്വർഗം !

യുദ്ധം സർവനാശം


👉  ആഗസ്റ്റാറിനിവേണ്ടേ വേണ്ട

ആറ്റംബോംബുകൾ വേണ്ടേവേണ്ട

ആർത്തുരസിക്കാനായി പണിയുക

നന്മനിറഞ്ഞൊരു കാലമിതേവം


👉  കൊക്കുകൾ പോലെ പാറിനടക്കും

കുഞ്ഞുമനസിനെ പൂട്ടരുതേ

സ്നേഹിച്ചീടാം ലാളിച്ചീടാം

പിഞ്ചുകരങ്ങൾ കോർത്തീടാം


👉  നന്മകൾ വിരിയും നാടിൻ മഹിമയിൽ

നക്ഷത്രങ്ങൾ നോക്കിയിരിക്കാം

 ജീവിതമേ നീയൊന്നേയുള്ളൂ

വേദനകൾ മാറ്റി മറിക്കാം


👉  കണ്ണുകൾ വേണം നല്ലതുകാണാൻ

കാതുകൾ കൂർക്കുംനല്ലതുകേൾക്കാൻ

കണ്ടുവളർന്നും കേട്ടുവളർന്നും

നന്മകൾ മാത്രം ചെയ്തീടാം


👉  നാടിന് വീടിന് വേണ്ടി നമുക്കൊന്നായ്

പാടീടാമൊരു മോഹനഗാനം

അരുതേയരുതേ കൊന്നീടല്ലേ

എൻ അരുമ സഹോദരെ കൊന്നീടല്ലേ


👉  അവർ പണിയുന്നൊരു ലോകം കാണാൻ

അനുവദിയേകൂ എന്നെക്കൂടി

നമ്മൾ തീർക്കും പുതുലോകത്തവർ

ഭയമില്ലാതെയുറങ്ങട്ടെ 


👉  ശാന്തിവിടർത്തും പ്രാവുകളായവർ

വാനിൽ പാറി നടക്കണ്ടേ

 അടിപിടിയക്രമമില്ലീ വാനിൽ

അരുമകിളിയേ നീ പാറൂ


👉  പുഞ്ചിരി തൂകി നെഞ്ചു വിരിച്ച്

കൊഞ്ചിടുമീ എൻ പിഞ്ചുമുഖങ്ങൾ

എങ്ങും പുലരട്ടേ ശാന്തിസമാധാനം👉  യുദ്ധം വേണ്ട

വേണ്ടേ വേണ്ട

ഇനിയൊരു യുദ്ധം

വേണ്ടേ വേണ്ട

ആണവയുദ്ധം

മാനവ നാശം

ഇനിയൊരു യുദ്ധം

ഭൂമിയിൽ വേണ്ട

അണു യുദ്ധത്തിൽ

വിജയികളില്ല

അതിന്നു ശേഷം

ജീവിതവും


👉  കുഴി വെട്ടി മൂടുവിൻ

ആയുധങ്ങൾ

കുതികൊൾക

ശക്തിയിലേക്കു നമ്മൾ

കുഴി വെട്ടി മൂടുവിൻ

ആയുധങ്ങൾ

അതിനുമേലാകട്ടെ

സംസ്കാരം!


👉  പട്ടിണി കൊണ്ടു മരിക്കും കോടിക്കുട്ടികൾ

അലമുറ കൊൾ കേ

കോടികൾ കൊണ്ടീ

ബോംബുണ്ടാക്കാൻ

കാടൻമാർക്കേ കഴിയൂ


👉  യുദ്ധം ചെകുത്താന്റെ

കൊലച്ചിരിയാണ്.

സമാധാനം മാനവന്റെ

നൻമയാണ്


👉  തോക്കു വേണ്ട

ബോംബു വേണ്ട

കൊന്നിടേണ്ട

മർത്യനെ!


👉  അച്ഛനൊന്ന് അമ്മയൊന്ന്

രക്തമൊന്ന് നമ്മളിൽ

ഭരണമോഹം നെഞ്ചിലേറ്റി

ചിലരുചെയ്യും തിൻമയെ

പിന്തുണച്ചു തമ്മിൽ തല്ലി

ചത്തിടുന്നതെന്തിനോ?


👉  പാറിടട്ടെ വാനിടത്തിൽ

വെള്ളരിപ്പിറാവുകൾ

സൗഹൃദത്തിൻ പുണ്യ ഗീതം

ഒത്തു പാടു കൂട്ടരേ

യുദ്ധമെന്ന കെടുതിയിൽ

വെന്തുരുകും സോദരർ

എത്രയെത്ര അമ്മമാർ

എത്ര പിഞ്ചു കുട്ടികൾ

എത്രയെത്ര ചുറ്റിലുണ്ട്

കൺതുറന്നു നോക്കുവിൻ!


👉  യുദ്ധമെന്ന രാക്ഷസൻ

തകർത്തു വിട്ട നാടുകൾ!

കരളുറച്ചു നെഞ്ചുയർത്തി

കൈകൾ കോർത്തു നിൽക്കുവിൻ

പട്ടിണി ചെറുക്കുവാൻ പട നയിച്ചു

പോക നാം


👉  ലോകവാഴ് വ്

യുദ്ധമല്ല സ്നേഹമാണ്

സോദരാ

മർത്യജൻമം പുണ്യമാണ്

യുദ്ധം കൊടിയ പാപവും

കത്തി – വാള് – തോക്കു

ബോംബ് ടാങ്ക് ശൂലമൊക്കെയും

വിട്ടെറിഞ്ഞു പോകുവോർ തൻ

അരികിലുണ്ട് നല്ല നാൾ….


👉  യുദ്ധമൊക്കെ നിർത്തുവിൻ

ആയുധങ്ങൾ വെടിയുവിൻ

ശുഭ്ര വർണ കൊടിയുമേന്തി

സ്നേഹഗാഥ പാടുവിൻ

ഹിരോഷിമകൾ നാഗസാക്കി സിറിയ തന്ന

മുറിവുകൾ പുതിയ പാഠമാക്കി

നമ്മൾ പാടിടുന്നു സോദരാ

യുദ്ധമെന്ന രാക്ഷസന്റെ

അന്ത്യമൊന്ന് മാത്രമേ

സ്വർഗമാക്കി ഭൂമിയെ

മാറ്റിടുന്നു തോഴരേ.

Tags:

ഹിരോഷിമ ദിനം,ഹിരോഷിമ ദിനം പ്രവര്ത്തനങ്ങള്,ഹിരോഷിമ ദിന പ്രസംഗം,ഹിരോഷിമ നാഗസാക്കി ദുരന്തം,ഹിരോഷിമ ദിനം ചിത്രം,ഹിരോഷിമ ദിനം കവിത,ഹിരോഷിമ ദിനം പോസ്റ്റര്,ഹിരോഷിമ നാഗസാക്കി കുറിപ്പ്,ഹിരോഷിമ നാഗസാക്കി കൊളാഷ്,ഹിരോഷിമ നാഗസാക്കി ചോദ്യങ്ങളും ഉത്തരങ്ങളും,Hiroshima Day poster,hiroshima day poster malayalam,യുദ്ധവിരുദ്ധ പോസ്റ്റര് in malayalam,യുദ്ധവിരുദ്ധ പോസ്റ്റര് in english,യുദ്ധവിരുദ്ധ മുദ്രാവാക്യം,hiroshima day quiz malayalam,hiroshima day quiz questions and answers

Leave a Reply

Your email address will not be published. Required fields are marked *

Back To Top