ഹിരോഷിമ നാഗസാക്കി ദിന ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും


#hiroshimaday #nagasakiday #quizmalayalam #quiz 

ഹിരോഷിമ ദിനം ക്വിസ് |  Hiroshima Nagasaki Day Quiz in Malayalam Question and AnswersQ.   ഹിരോഷിമാ ദിനം എന്നാണ്?

Ans.   ഓഗസ്റ്റ് 6

Q.   ആദ്യമായി മനുഷ്യർക്കു നേരെ ആറ്റംബോംബ് ആക്രമണം നടന്നത് എന്ന്?

Ans.   1945 ഓഗസ്റ്റ് 6


Q.   ഹിരോഷിമ, നാഗസാക്കി എന്നീ പട്ടണങ്ങൾ ഏത് രാജ്യത്താണ്?

Ans.   ജപ്പാൻ


Q.   രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക നാഗസാക്കിയിൽ അണുബോംബ് ബോംബ് വർഷിച്ചത് എന്നാണ്?

Ans.   1945 ആഗസ്റ്റ് 9


Q.   ആറ്റം ബോംബിന്റെ പിതാവ് ‘എന്ന് വിളിക്കപ്പെടുന്നത് ആരാണ്?.

Ans.   റോബർട്ട് ഓപ്പൺ ഹൈമർ


Q.   ജപ്പാനിൽ അണുബോംബ് വർഷിച്ചത് ഏതു രാജ്യമാണ്?

Ans.   അമേരിക്ക


Q.   ജപ്പാനിൽ അണുബോംബ് വർഷിക്കുമ്പോൾ അമേരിക്കൻ പ്രസിഡണ്ട് ആരായിരുന്നു?

Ans.   ഹാരി എസ് ട്രൂമാൻ


Q.   ശാന്തിയുടെ നഗരം” എന്നറിയപ്പെടുന്നത്?

Ans.   ഹിരോഷിമ


Q.   ഹിരോഷിമയിൽ ആറ്റംബോംബ് പ്രയോഗിച്ച അമേരിക്കയുടെ B- 29 വിമാനത്തിന്റെ ലക്ഷ്യസ്ഥാനം എന്തായിരുന്നു?

Ans.   AIOI BRIDGE


Q.   ലിറ്റിൽ ബോയിയുടെ ഭാരവും നീളവും എത്രയായിരുന്നു?

Ans.   3 മീറ്റർ നീളവും 4400 കിലോഗ്രാം ഭാരവും


Q.   അണുബോംബാക്രമണത്തിന് ഇരയായിട്ടും ജീവിച്ചിരിക്കുന്നവർക്ക് ജപ്പാനീസ് ഭാഷയിൽ പറയുന്ന പേര് എന്താണ്?

Ans.   ഹിബാക്കുഷ


Q.   ഹിബാക്കുഷ എന്ന ജപ്പാനീസ് വാക്കിന്റെ അർത്ഥം?

Ans.   സ്പോടന ബാധിത ജനത.


Q.   നാഗസാക്കിയിൽ ബോംബ് വർഷിച്ച വിമാനത്തിന്റെ പേര്?

Ans.   ബോസ്കർ


Q.   ഹിരോഷിമയിൽ ബോംബ് വർഷിച്ച വിമാനത്തിന്റെ പേര്?

Ans.   എനോള ഗെ

Q.   രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക ഹിരോഷിമയിൽ അണുബോംബ് ബോംബ് വർഷിച്ചത് എന്നാണ്?

Ans.   1945 ആഗസ്റ്റ് 6


Q.   ഹിരോഷിമയിൽ വർഷിച്ച ബോംബിന്റെ പേര് എന്തായിരുന്നു?

Ans.   ലിറ്റിൽ ബോയ്


Q.   ഫാറ്റ്മാൻ എന്ന അണുബോബിന്റെ ഭാരം എത്രയായിരുന്നു?

Ans.   6.4 കിലോഗ്രാം


Q.   അമേരിക്കയുടെ ഏത് തുറമുഖം ആക്രമിച്ചതിന് പകരമായിട്ടാണ് അമേരിക്ക അണുവായുധം പ്രയോഗിച്ചത്?

Ans.   പേൾഹാർബർ തുറമുഖം


Q.   ഹിരോഷിമയിൽ വർഷിച്ച ലിറ്റിൽ ബോയ് എന്ന അണുബോംബ് നിർമാണത്തിന് ഉപയോഗിച്ച മൂലകം ഏത്?

Ans.   യുറേനിയം 235


Q.   നാഗസാക്കിയിൽ വർഷിച്ച അണുബോംബ് നിർമാണത്തിന് ഉപയോഗിച്ച സ്ഫോടനാത്മക വസ്തു എന്താണ്?

Ans.   പ്ലൂട്ടോണിയം 239


Q.   ഹിരോഷിമയിൽ ബോംബ് വർഷിച്ച വിമാനത്തിന്റെ പൈലറ്റ് ആരായിരുന്നു?

Ans.   പോൾ ഡബ്ലിയു ടിബറ്റ്


Q.   പേള്‍ ഹാര്‍ബര്‍ ആക്രമണം നടന്നത് എന്ന്?

Ans.   1941 ഡിസംബര്‍ 7


Q.   നാഗസാക്കിയിൽ അണുബോംബ് വർഷിച്ച വിമാനത്തിന്റെ പൈലറ്റ് ആരായിരുന്നു?

Ans.   മേജർ സ്വീനി


Q.   ഹിരോഷിമയിലെ ബോംബ് വർഷത്തിൽ അതിന്റെ അണുപ്രസരണം ഏറ്റു രക്താർബുദം ബാധിച്ച് മരണപ്പെട്ട പെൺകുട്ടി?

Ans.   സഡാക്കോ സസക്കി


Q.   ഹിരോഷിമയിൽ അണുബോംബ് വർഷിക്കാൻ ഉപയോഗിച്ച വിമാനം ഏത് വിഭാഗത്തിൽപെട്ടതാണ്?

Ans.   B-29 (ENOLA GAY)


Q.   രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക ഹിരോഷിമയിൽ അണുബോംബ് പ്രയോഗിച്ചത് ഏതു സമയത്താണ്?

Ans.   രാവിലെ 8.15-ന്


Q.   ഒരായിരം സൂര്യന്മാര്‍ ഒന്നിച്ച് ആകാശത്തിലേക്ക് പൊട്ടിത്തെറിക്കുന്നു. ഞാനിപ്പോള്‍ മരണമാണ് . ലോകങ്ങളുടെ അന്തകന്‍.ആരുടേതാണ് ഈ വാക്കുകൾ?

Ans.   റോബർട്ട് ഓപ്പൺ ഹൈമർ


Q.   ട്രിനിറ്റി ടെസ്റ്റ് നടത്തിയത് എന്നാണ്?

Ans.   1945 ജൂലൈ 16


Q.   ആദ്യമായി അണുബോംബ് പരീക്ഷിച്ചത് എവിടെ?

Ans.   മെക്സിക്കോയിലെ മരുഭൂമിയിൽ (ട്രിനിറ്റി സൈറ്റ്)


Q.   ആദ്യത്തെ അണുബോംബ് പരീക്ഷണം അറിയപ്പെട്ടിരുന്നത് ഏതു രഹസ്യപേരിലാണ്?

Ans.   ട്രിനിറ്റി (മാൻഹട്ടൻ പ്രൊജക്റ്റിന്റെ ഭാഗം)


Q.   മാൻഹട്ടൻ പ്രോജക്റ്റിന്റെ തലവൻ ആരായിരുന്നു?

Ans.   റോബർട്ട് ഓപ്പൺ ഹൈമർ


Q.   അണുബോംബ് വികസിപ്പിച്ചെടുക്കുന്നതിനുള്ള അമേരിക്കയുടെ പദ്ധതി?

Ans.   മാൻഹട്ടൻ പ്രോജക്റ്റ്


Q.   ആദ്യത്തെ ആറ്റംബോംബിന്റെ കെടുതികൾ അനുഭവിച്ചറിഞ്ഞ ജനത സമാധാനത്തിന്റെ പ്രതീകമായി പണിത മ്യൂസിയം?

Ans.   ഹിരോഷിമ പീസ് മെമ്മോറിയൽ മ്യൂസിയം


Q.   രണ്ടാം ലോകമഹായുദ്ധം ആരംഭിച്ച വർഷം ഏതാണ്?

Ans.   1939


Q.   യുദ്ധവുംസമാധാനവും എന്ന പ്രശസ്ത കൃതിയുടെ രചയിതാവ്?

Ans.   ലിയോ ടോൾസ്റ്റോയി


Q.   ലോകത്ത് ആദ്യമായി ആറ്റംബോംബ് ഉപയോഗിച്ചത് ഏത് യുദ്ധത്തിലാണ്?

Ans.   രണ്ടാം ലോകമഹായുദ്ധം


Q.   രണ്ടാം ലോകമഹായുദ്ധ സമയത്ത് ജര്‍മ്മനിയുടെ ഭരണാധികാരി ആരായിരുന്നു?

Ans.   ഹിറ്റ്ലര്‍


Q.   ഇന്ത്യയുടെ ആദ്യ ആണവപരീക്ഷണം നടന്നതെവിടെ?

Ans.   ഥാർ മരുഭൂമിയിലെ പൊഖ്‌റാനിൽ


Q.   1974 മെയ് 18-ന് നടന്ന ഇന്ത്യയുടെ ആദ്യത്തെ അണുവിസ്ഫോടന പദ്ധതിയുടെ രഹസ്യനാമം എന്തായിരുന്നു??

Ans.   ബുദ്ധൻ ചിരിക്കുന്നു


Q.   ലോകത്ത് ആദ്യമായി അണുബോംബ് പ്രയോഗിച്ച രാജ്യം ഏത്?

Ans.   അമേരിക്കTags:

ഹിരോഷിമ ദിനം,ഹിരോഷിമ ദിനം പ്രവര്ത്തനങ്ങള്,ഹിരോഷിമ ദിന പ്രസംഗം,ഹിരോഷിമ നാഗസാക്കി ദുരന്തം,ഹിരോഷിമ ദിനം ചിത്രം,ഹിരോഷിമ ദിനം കവിത,ഹിരോഷിമ ദിനം പോസ്റ്റര്,ഹിരോഷിമ നാഗസാക്കി കുറിപ്പ്,ഹിരോഷിമ നാഗസാക്കി കൊളാഷ്,ഹിരോഷിമ നാഗസാക്കി ചോദ്യങ്ങളും ഉത്തരങ്ങളും,Hiroshima Day poster,hiroshima day poster malayalam,യുദ്ധവിരുദ്ധ പോസ്റ്റര് in malayalam,യുദ്ധവിരുദ്ധ പോസ്റ്റര് in english,യുദ്ധവിരുദ്ധ മുദ്രാവാക്യം,hiroshima day quiz malayalam,hiroshima day quiz questions and answers

Leave a Reply

Your email address will not be published. Required fields are marked *

Back To Top