ജനറൽ ക്വിസ് | നമ്മുടെ ശരീരം | ചോദ്യങ്ങളും ഉത്തരങ്ങളും

General Quiz Human body Questions and answers School Bell


ജനറൽ ക്വിസ് | നമ്മുടെ ശരീരം | ചോദ്യങ്ങളും ഉത്തരങ്ങളും General Quiz Human body | Questions and answers

#quiz #quizmalayalam #generalquiz 1.ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം 

Ans :    ത്വക്ക് (Skin) 


2.മനുഷ്യശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങള്‍ 

Ans :   പുരുഷബീജങ്ങള്‍


3. ഏറ്റവും ചെറിയ അസ്ഥി 

Ans :   സ്റ്റേപിസ് (Stepes)


4. ഏറ്റവും ഉറപ്പുള്ള അസ്ഥി 

Ans :   താടിയെല്ല്


5. തലയോട്ടിയിലെ അസ്ഥികള്‍ 

Ans :    22


6. ഏറ്റവും വലിയ ഗ്രന്ഥി 

Ans :    കരള്‍ (Liver)


7. മനുഷ്യശരീരത്തിലെ ആകെ അസ്ഥികള്‍ 

Ans :   206


8. ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ 

Ans :    ധമനികള്‍ (Arteries)


9. അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ 

Ans :   സിരകള്‍ (Veins)


10. ഏറ്റവും നീളം കൂടിയ കോശം 

Ans :   നാഡീകോശം


11. രക്തത്തിലെ പ്ലാസ്മയുടെ അളവ് 

Ans :   55% (50-60)


12. ഏറ്റവും വലിയ രക്തക്കുഴല്‍ 

Ans :    മഹാധമനി


13. ഏറ്റവും കടുപ്പമേറിയ ഭാഗം 

Ans :   പല്ലിലെ ഇനാമല്‍ (Enamel)


14. ഏറ്റവും വലിയ അവയവം 

Ans :   ത്വക്ക് (Skin)


15. പ്രധാന ശുചീകരണാവയവം 

Ans :   വൃക്ക (Kidney)


16. മനുഷ്യ ഹൃദയത്തിലെ വാല്‍ വുകള്‍ 

Ans :   4


17. ദഹനരസത്തില്‍ രാസാഗ്നികളൊന്നുമില്ലാത്ത ദഹനഗ്രന്ഥി 

Ans :   കരള്‍ (Liver)


18. സാധാരണയായി കൈയില്‍ നാഡി പിടിച്ച് നോക്കുന്ന രക്തധമനി 

Ans :   റേഡിയല്‍ ആര്‍ട്ടറി


19. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ് 

Ans :   5-6 ലിറ്റര്‍


20. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്റെ അളവ് 

Ans :   60-65 %


21. രക്തത്തില്‍ നിന്ന് യൂറിയ നീക്കം ചെയ്യുന്ന മുഖ്യവിസര്‍ജനാവയവം 

Ans :   വൃക്ക (Kidney)


22. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള സംയുക്തം 

Ans :   ജലം (Water)


23. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം 

Ans :   സെറിബ്രം


24     :ഏറ്റവും വലിയ അസ്ഥി 

Ans :   തുടയെല്ല് (Femur)


25. മനുഷ്യരക്തത്തിന്റെ pH മൂല്യം 

Ans :   ഏകദേശം 7.4 (Normal Range: 7.35-7.45)


26. കുട്ടി വളര്‍ന്നു വലുതാകുമ്പോള്‍ നിര്‍വീര്യമാകുന്ന ഗ്രന്ഥി 

Ans :   തൈമസ്


27. ഗ്ലൂക്കോമ ബാധിക്കുന്ന അവയവം 

Ans :   കണ്ണ് (Eye)


28. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം 

Ans :   ഓക്സിജന്‍


29. അമിത മദ്യപാനം മൂലം പ്രവര്‍ത്തന ക്ഷമമല്ലാതാകുന്ന അവയവം 

Ans :   കരള്‍ (Liver)


30. മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാര്‍സ് രോഗം ബാധിക്കുന്നത് 

Ans :   ശ്വാസകോശം


31. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം 

Ans :    കാത്സ്യം


32. മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം 

Ans :   46


33. ഉമിനീരിലടങ്ങിയിരിക്കുന്ന രാസയൌഗികം 

Ans :   ടയലിന്‍


34. ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ടസ്തരം 

Ans :   പെരികാര്‍ഡിയം


35. അരുണരക്താണുക്കള്‍ രൂപം കൊള്ളുന്നത് 

Ans :   അസ്ഥിമജ്ജയില്‍


36. അരുണരക്താണുക്കളുടെ ശരാശരി ആയുസ് 

Ans :   120 ദിവസം


37. മനുഷ്യശരീരത്തിന്റെ ശരാശരി ഊഷ്മാവ് 

Ans :   37 ഡിഗ്രി C


38. രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന വര്‍ണകത്തിന്റെ നിര്‍മാണഘടകം 

Ans :   ഇരുമ്പ്


39. വിവിധ രക്തഗ്രൂപ്പുകള്‍ 

Ans :   A, B, AB, °


4O, ഏറ്റവും കൂടുതല്‍ ആളുകളില്‍ കാണുന്ന രകതഗ്രൂപ്പ് 

Ans :   O +ve


41. മനുഷ്യരക്തത്തിന്റെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു 

Ans :   ഹീമോഗ്ലോബിന്‍


42. മനുഷ്യശരീരത്തിലെ ‘Power House’ എന്നറിയപ്പെടുന്നത് 

Ans :   മസ്തിഷ്കം


43. നമ്മുടെ ആമാശയത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആസിഡ് 

Ans :   ഹൈഡ്രോക്ലോറിക് ആസിഡ്


44. മനുഷ്യശരീരത്തില്‍ ആകെ എത്ര മൂലകങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത് 

Ans :    ഏകദേശം 20 മൂലകങ്ങള്‍


45. നമ്മുടെ ശരീരത്തില്‍ എന്തിന്റെ അംശം കുറയുമ്പോഴാണ് വിളര്‍ച്ച ബാധിക്കുന്നത് 

Ans :   രക്തത്തില്‍ ഇരുമ്പിന്റെ അംശം കുറയുമ്പോള്‍


46. രക്തത്തില്‍ എത്ര ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു 

Ans :   80%


47. മനുഷ്യന്‍ മരിച്ച് മറ്റു ശരീരഭാഗങ്ങളെല്ലാം മണ്ണായി ആയിരക്കണക്കിന് കൊല്ലങ്ങള്‍ കഴിഞ്ഞാലും കേടുകൂടാതെ സുരക്ഷിതമായിരിക്കുന്ന ശരീരഭാഗം 

Ans :   പല്ല്


48. നമ്മുടെ ശരീരത്തിന്റെ ഉള്ളിലെ പ്രധാനപ്പെട്ട ഒരു ഭാഗത്തിന്റെ പകുതിയിലേറെ മുറിച്ചു കളഞ്ഞാലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അത് സ്വയം വളരുന്നു. അത്ഭുതകരമായ പുനര്‍ജനന ശേഷിയുള്ള ആ അവയവം 

Ans :   കരള്‍


49. പ്രതിദിനം നമ്മുടെ വൃക്കകളില്‍ കൂ‍ടി കയറിയിറങ്ങുന്ന രക്തത്തിന്റെ അളവ് 

Ans :   170 ലി


50. നമ്മുടെ ശരീരത്തിലെ ഉപകാരപ്രദമായ നിരവധി ബാകാടീരിയകള്‍ അധിവസിക്കുന്നത് എവിടെ 

Ans :   വന്‍ കുടലില്‍


51. മൂത്രത്തിന് ഇളം മഞ്ഞനിറം നല്‍കുന്നത് 

Ans :   യൂറോക്രോം (മാംസ്യത്തിന്റെ വിഘടന പ്രക്രിയയില്‍ നിന്നുണ്ടാകുന്നതാണ് ‘Urochrom’ )


52. മനുഷ്യശരീരത്തില്‍ എത്ര പേശികളുണ്ട് 

Ans :   ഏകദേശം 660


53. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശികള്‍ 

Ans :   മധ്യകര്‍ണത്തിലെ സ്റ്റേപിസിനോട് ചേര്‍ന്നു കാണുന്ന രണ്ട് പേശികള്‍


54. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശികള്‍ 

Ans :   നിതംബപേശികള്‍


55. മനുഷ്യശരീരത്തിലെ ഏറ്റവും ബലിഷ്ഠമായ പേശി 

Ans :   ഗര്‍ഭാശയ പേശി


56. മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി 

Ans :   തുടയിലെ പേശി


57. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്ന ഫോര്‍മോണ്‍ 

Ans :   ഇന്‍സുലിന്‍


58. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്ന ഫോര്‍മോണ്‍ 

Ans :   ഗ്ലൂക്കഗോണ്‍


59. ആരോഗ്യവാനായ ഒരാളിന്റെ ശരീരത്തിലെ കാത്സ്യത്തിന്റെ അളവ് 

Ans :   1- 1.2 കി.ഗ്രാം


60. രക്തത്തിലെ കാത്സ്യത്തിന്റെ അളവിനെ നിയന്ത്രിക്കുന്ന ഗ്രന്ഥി 

Ans :   പാരാ തൈറോയ്ഡ് ഗ്രന്ഥി (Parathyroid gland)


61. ഹൃദയത്തിന് രക്തം നല്‍കുന്ന ധമനികള്‍ 

Ans :   കോറോണറി ആര്‍ട്ടറികള്‍


62. ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നതെപ്പോള്‍ 

Ans :   കോറോണറി ആര്‍ട്ടറിയില്‍ രക്തപ്രവാഹത്തിന് പൂര്‍ണ്ണമായോ ഭാഗികമായോ തടസം ഉണ്ടാകുമ്പോള്‍


63. ആരോഗ്യവാനായ ഒരാളുടെ വലതു ശ്വാസകോശത്തിന്റെ ഏകദേശതൂക്കം 

Ans :   600 ഗ്രാം


64. ആരോഗ്യവാനായ ഒരാളുടെ ഇടതു ശ്വാസകോശത്തിന്റെ ഏകദേശതൂക്കം 

Ans :   550ഗ്രാം


65. അന്നനാളത്തിന്റെ ശരാശരി നീളം 

Ans :   25 സെ.മീ


66. കണ്ണിന്റെ റെറ്റിനയ്ക്ക് (Retina)എത്ര പാളികളുണ്ട് 

Ans :   10


67. മരിച്ച ഒരു പുരുഷന്റെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം 

Ans :   പ്രോസ്റ്റേറ്റ് ഗ്രന്ഥി (Prostate gland)


68. മരിച്ച് ഒരു സ്തീയുടെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം 

Ans :   ഗര്‍ഭപാത്രം


69. ജനിച്ച് കഴിഞ്ഞ് എത്ര നാള്‍ കഴിഞ്ഞാണ് കണ്ണുനീര്‍ ഉണ്ടാകുന്നത് 

Ans :   3 ആഴ്ച


70. ആരോഗ്യവാനായ ഒരാളിന്റെ ബ്ലഡ് പ്രഷര്‍ 

Ans :   120/80 മി.മി.മെര്‍ക്കുറി


71. ആരോഗ്യവാനായ ഒരാളുടെ കരളിന്റെ തൂക്കം 

Ans :   1200-1500 ഗ്രാം


72. മനുഷ്യശരീരത്തില്‍ ഒരു വിറ്റാമിന്‍ ഒരു ഫോര്‍മോണായും പ്രവര്‍ത്തിക്കുന്നുണ്ട്. അത് ഏതാണ് 

Ans :   വിറ്റാമിന്‍ – D


73. കരളിന്റെ ദിവസേനയുള്ള പിത്തരസ ഉല്പാദന ശേഷി 

Ans :   ഏകദേശം 1 ലിറ്റര്‍


74. പല്ലിന് പുളിപ്പ് അനുഭവപ്പെടുന്നതെപ്പോള്‍ 

Ans :   പല്ലിന്റെ പുറമേയുള്ള ഇനാമല്‍ നഷ്ടപ്പെടുമ്പോള്‍


75. ഹെര്‍ണിയ (Hernia) എന്താണ് 

Ans :   ശരീരത്തിന്റെ ബലക്ഷയമുള്ള ഭാഗത്തു കൂടി ആന്തരിക അവയവത്തിന്റെ ഭാഗം പുറത്തേയ്ക്ക് തള്ളുന്നത്


76. പുരുഷന്മാരില്‍ മീശ കുരിപ്പിക്കുന്ന ഫോര്‍മോണിന്റെ പേര്

Ans :    ടെസ്റ്റോസ്റ്റൈറോണ്‍ (Testosterone)


77. ഏറ്റവും കൂടുതല്‍ വികാസം പ്രാപിക്കുന്ന ശാരീരിക അവയവം 

Ans :    ആമാശയം


78. മനുഷ്യന്റെ ഹൃദയമിടിപ്പ് എത്രയാണ് 

Ans :   : മിനിട്ടില്‍ 72 പ്രാവശ്യം


79. രക്തത്തിലെ ദ്രാവകം 

Ans :   പ്ലാസ്മ


80. ഓരോ ശ്വാസോച്ഛ്വാസത്തിലും നാം ഉള്ളിലെടുക്കുകയും പുറത്തെടുക്കുകയും ചെയ്യുന്ന വായുവിന്റെ അളവ് 

Ans :   500 മി.ലിറ്റര്‍ (ഇത് ടൈഡല്‍ എയര്‍ എന്നറിയപ്പെടുന്നു)..

Tags:

ജനറല് ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും ,ജനറല് ക്വിസ് ചോദ്യങ്ങള് 2022,ജനറല് നോളജ് കേരളം,ജനറല് ക്വിസ് കുട്ടികള്ക്ക്,ജനറല് നോളജ് ക്വിസ് 2023,ജനറല് ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും 2022,പൊതു വിജ്ഞാനം കേരളം,ജനറല് നോളജ് ഇന്ത്യ , ജനറല്‍ ക്വിസ്സ് ചോദ്യങ്ങളും ഉത്തരങ്ങളും | General Quiz Malayalam Questions and Answers മലയാളം ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും പൊതു വിജ്ഞാനം,പൊതു വിജ്ഞാനം, General Knowledge in Malayalam, വായനാമത്സരം,find Kerala current gk in Malayalam and also exams quiz on gk questions in Malayalam kpsc quiz. Get kpsc current affairs with general knowledge question,

Leave a Reply

Your email address will not be published. Required fields are marked *

Back To Top