Post Office GDS Recruitment 2024
തപാൽ വകുപ്പിൽ വിവിധ സംസ്ഥാനങ്ങളിലെ പോസ്റ്റോഫിസുകളിലേക്ക് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ബി.പി.എം)/അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (എ.ബി.പി.എം)/ഡാക്ക് സേവക് (പോസ്റ്റ്മാൻ) തസ്തികകളിൽ താൽക്കാലിക നിയമനത്തിന് ആഗസ്റ്റ് അഞ്ച് വരെ അപേക്ഷിക്കാം. ഇന്ത്യയൊട്ടാകെ 44,228 ഒഴിവുകളാണുള്ളത്. കേരളത്തിൽ 2433 പേർക്കാണ് അവസരം.
യോഗ്യത: മാത്തമാറ്റിക്സ്, ഇംഗ്ലീഷ് അടക്കമുള്ള വിഷയങ്ങൾ പഠിച്ച് പത്താം ക്ലാസ്/എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. പ്രാദേശിക ഭാഷ (കേരളത്തിൽ മലയാളം) പത്താം ക്ലാസ് വരെ പഠിച്ചിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം വേണം. സൈക്കിൾ സവാരി അറിയണം.
സെലക്ഷൻ: യോഗ്യത പരീക്ഷയുടെ മാർക്കിന്റെ മെറിറ്റടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. നിയമനം ലഭിക്കുന്നവർ അതത് പോസ്റ്റോഫിസിന്റെ പരിധിയിൽ താമസമാക്കണം.
ആഗസ്റ്റ് അഞ്ചു വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. തെറ്റ് തിരുത്തുന്നതിന് ആഗസ്റ്റ് എട്ടു വരെ സമയം ലഭിക്കും. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം തപാൽ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.indiapostgdsonline.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
പ്രായപരിധി 18-40 വയസ്സ്. പട്ടികജാതി/വർഗക്കാർക്ക് അഞ്ചു വർഷവും ഒ.ബി.സിക്കാർക്ക് മൂന്നു വർഷവും ഭിന്നശേഷിക്കാർക്ക് (പി.ഡബ്ല്യു.ഡി 10 വർഷവും പ്രായപരിധിയിൽ ഇളവുണ്ട്. അപേക്ഷ ഫീസ് 100 രൂപ. വനിതകൾ/ട്രാൻസ്‍വിമെൻ/എസ്.സി/എസ്.ടി വിഭാഗങ്ങളിൽപെടുന്നവരെ ഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ശമ്പളനിരക്ക് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർക്ക് 12,000-29,380 രൂപയും അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്കും ഡാക്ക് സേവകർക്കും 10,000-24470 രൂപയുമാണ്. എസ്.സി/എസ്.ടി/ഒ.ബി.സി/പി.ഡബ്ല്യു.ബി.ഡി/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിൽപെടുന്നവർക്ക് നിയമനത്തിൽ സംവരണാനുകൂല്യം ലഭിക്കും.
Tags:
Post Office GDS Recruitment