⏩⭕ നബി(സ) യുടെ രണ്ടാം മാതാവ് എന്നറിയപ്പെടുന്നത് ആരെയാണ്?
✅ ഉമ്മുഐമന്‍(റ)
⏩⭕ അബുല്‍ അറബ് എന്നറിയപ്പെടുന്ന പ്രവാചകന്‍ ആര്?
✅ ഇസ്മാഈല്‍ നബി(അ)
⏩⭕ നാഇബ് റസൂല്‍ എന്ന പേരില്‍ നമ്മുടെ നാടുകളില്‍ പ്രസിദ്ധനായ വ്യക്തി ആര്?
✅ ഹസ്രത്ത് ഉബൈദുള്ളാ (റ)
⏩⭕ നബി(സ) കല്ല്യാണം കഴിച്ച ഏറ്റവും പ്രായം കൂടിയ സ്ത്രീ ആരായിരുന്നു?
✅ സൗദാ (റ)
⏩⭕ ഹജ്ജത്തുല്‍ വദാഇല്‍ നബി(സ) അവിടുത്തെ വലഭാഗത്തെ ശഅറ് മുബാറക്ക് ജനങ്ങള്‍ക്ക് വീതിച്ച് കൊടുക്കാന്‍ ഏല്‍പ്പിച്ച സ്വഹാബി ആര്?
✅ അബൂത്വല്‍ഹത്തുല്‍ അന്‍സാരി (റ)
⏩⭕ പ്രവാചക പ്രകീര്‍ത്തനങ്ങളില്‍ ആദ്യമായി പ്രവാചക സവിദത്തില്‍ പാരായണം ചെയ്യപ്പെട്ട കാവ്യ സമാഹാരം ഏത്? അത് രചിച്ച സ്വഹാബി ആര്?
✅ ബാനത്തുസുആദ്, കഅബ് ഇബ്നു സുഹൈര്‍(റ)
⏩⭕ ഇമാം ബൂസൂരി(റ)യുടെ കാവ്യ ലോകത്തെ നാമം?
✅ ഇമാമു ശുഅറാഅ (കവികളുടെ ഗുരു)
⏩⭕ റൗളാശരീഫ് 24 മണിക്കൂറും സിയാറത്തിന് വേണ്ടി വിശ്വാസികള്‍ക്ക് തുറന്ന് കൊടുത്ത സൗദി ഭരണാധികാരി ആര്?
✅ അബ്ദുള്ള രാജാവ് (അബ്ദുള്ള ഇബ്നു അബ്ദുല്‍ അസീസ്)
⏩⭕ മന്‍ഖൂസ് മൗലിദ് രചിക്കാന്‍ സൈനുദ്ധീന്‍ മഖ്ദൂം (റ) ആദാരമാക്കിയ ഗ്രന്ഥം ഏത്? അതിന്റെ രചയിതാവ് ആര്?
✅ സുബഹാന മൗലിദ്, ഇമാം ഗസ്സാലി(റ)
⏩⭕ ആദ്യമായി രചിക്കപ്പെട്ട ഹദീസ് ഗ്രന്ഥം ഏത്?
✅ മുവത്വ (ഇമാം മാലിക്ക്(റ))
⏩⭕ രാജകീയമായി മൗലിദ് ആഘോഷിച്ച ആദ്യത്തെ രാജാവ് ആര്? അദ്ദേഹം ഭരിച്ചിരുന്ന രാജ്യം ഏത്?
✅ മുളഫര്‍ രാജാവ്, ഇര്‍ബല്‍ എന്ന സ്ഥലം
⏩⭕ ഉമര്‍(റ) മുസ്ലിം ആയ സ്ഥലം ഏത്?
✅ ദാറുല്‍ അര്‍ഖം (നബി(സ)യുടെ രഹസ്യ പ്രബോധനാ കേന്ദ്രം)
⏩⭕ സൂറത്തു ബയാനി ശഹ്സിയ്യത്തുറസൂല്‍ (നബി(സ)യുടെ വ്യക്തിത്വം വിശദീകരിക്കുന്ന സൂക്തം) എന്ന് അറിയപ്പെടുന്നത് ഏത് സൂറത്തിനെക്കുറിച്ചാണ്?
✅ അലംനശ്റഹ് (സൂറത്തുല്‍ ഇന്‍ശിറാഹ്)
⏩⭕ ദിന്നൂറൈനി (റ) ന്റെ വഫാത്ത് ദിവസം എനിക്ക് രണ്ട് സങ്കടം ഉണ്ടെന്ന് പറഞ്ഞ സ്വഹാബി ആര്? ഖലീഫയുടെ മരണ മല്ലാത്ത രണ്ടാമത്തെ സങ്കടം എന്ത്?
✅ അബൂഹുറൈറ(റ), നബി(സ)യില്‍ നിന്നും ലഭിച്ച കാരക്ക സൂക്ഷിക്കുന്ന സഞ്ചി അന്ന് നഷ്ടപ്പെട്ടു
⏩⭕ ഉസ്മാന്‍(റ) ന്റെ ഭരണകാലം അക്രമികള്‍ അദ്ദേഹത്തിന് വെള്ളം നിഷേധിച്ചപ്പോള്‍ തന്റെ വീടിന്റെ മുഗള്‍ ഭാഗത്ത് കൂടി ഒരു കൈ പ്രത്യക്ഷപ്പെടുകയും ആ കൈയ്യില്‍ ഒരു കപ്പ് വെള്ളം ഉണ്ടായിരുന്നു. അത് നബി(സ) തങ്ങളുടെ തരങ്ങളായിരുന്നു. ഈ സംഭവം നബി(സ) യുടെ വഫാത്തിന് എത്ര കൊല്ലത്തിന് ശേഷമാണ് നടന്നത്?
✅ 24 വര്‍ഷത്തിന് ശേഷം
⏩⭕ നബി(സ) വീട്ടില്‍ പ്രവേശിക്കുമ്പോള്‍ ആദ്യം ചെയ്യാറുള്ളത് എന്തായിരുന്നു?
✅ മിസ് വാക്ക് ചെയ്യല്‍
⏩⭕ ഖുര്‍-ആന്‍ അമുസ്ലിംങ്കള്‍ക്ക് മാതൃകയാക്കിയ രണ്ട് സ്ത്രീകളുടെ (നൂഹ് നബിയുടെ ഭാര്യ, ലൂത്ത് നബിയുടെ ഭാര്യ) പേരെന്ത്?
✅ നൂഹ് നബിയുടെ ഭാര്യ വാഹില, ലൂത്ത് നബിയുടെ ഭാര്യ വാഇല
⏩⭕ നാല് അത്തഹിയാത്തിന് സാധ്യതയുള്ള ഒരു ഫര്‍ള് നിസ്ക്കാരമേത്?
✅ മഗ് രിബ്
⏩⭕ നബി(സ) തങ്ങളിലേക്ക് ചേര്‍ത്ത് പറയുന്നത് അവിടുത്തെ ഏത് കുട്ടിയെക്കുറിച്ചാണ്?
✅ ഖാസിം (റ)
⏩⭕ റബീഉല്‍ അവ്വല്‍ 12 ന് പൊതു അവധി പ്രഖ്യാപിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി ആര്?
✅ ശ്രീ.വി.പി.സിങ്ങ്
⏩⭕ റസൂല്‍ എന്ന പദവി ലഭിച്ച ആദ്യ പ്രവാചകന്‍ ആര്?
✅ നൂഹ് നബി(അ)
⏩⭕ ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ പേര് പറഞ്ഞ പ്രവാചകന്‍?
✅ മൂസാ (അ)
⏩⭕ അസ്ഹാബുല്‍ ഐക്ക എന്നറിയപ്പെടുന്നതു ഏതു പ്രവാചകന്‍റെ ജനതയാണ് ?
✅ ശുഐബ്(അ)
⏩⭕ അല്ലാഹുവിന്‍റെ ഒട്ടകം ഇറക്കപ്പെട്ടത് ഏതു സമുദായത്തിലാണ്?
✅ സമൂദ് ഗോത്രം
⏩⭕ ബദര്‍ യുദ്ധ വേളയില്‍ പ്രവാചകന്‍ വടികൊണ്ട് അണി ശരിയാക്കിയപ്പോള്‍ വേദനിച്ചെന്നും പ്രതികാരം ചെയ്യണമെന്നും പറഞ്ഞ സ്വഹാബി?
✅ സവാദ് (റ)
⏩⭕ പ്രവാചകന്‍ മുഹമ്മദ് (സ) തന്‍റെ ജീവിതത്തിനിടയില്‍ എത്ര ഉംറയാണ് നിര്‍വഹിച്ചത്?
✅ നാല് (ഒന്ന്, ഉംറതുല്‍ ഹുദൈബിയ്യ. രണ്ട്, ഉംറതുല്‍ ഖദാഅ്. മൂന്ന്, ജുഅ്‌റാനയില്‍ നിന്ന്. നാല്, ഹജ്ജിന്റെ കൂടെ).
⏩⭕ ദുഃഖ വര്ഷം എന്നറിയപ്പെടുന്നത് പ്രവാചകത്വത്തിന്റെ എത്രാം വര്‍ഷമാണ്?
✅ പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം.
⏩⭕ പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം ദുഃഖ വര്ഷം എന്നറിയപ്പെടാന്‍ കാരണമെന്ത്?
✅ നബിയുടെ ഭാര്യ ഖദീജ (റ)യും താങ്ങായിരുന്ന അബൂ ത്വാലിബും ഈ വര്ഷം മരണപ്പെട്ടു.
Tags:
നബിദിന ക്വിസ്| മീലാദ് ക്വിസ്സ് | Nabidina quiz | nabidinam | islamic quiz | meelad quiz,നബിദിന ക്വിസ്| മീലാദ് ക്വിസ്സ്,മീലാദ് ക്വിസ്സ്,nabidina quiz,nabidina quiz malayalam,nabidina prasangam malayalam,nabidina song,nabidina,nabidinam 2022,nabidina prasangam,nabi charithram quiz malayalam,nabidina prasangam pdf,nabidinam,,