ലാപ്ടോപ് വാങ്ങുന്നതിനു മുൻപ് ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ | Consider These Things Before Buying a Laptop
ഈ കാലത്ത് ലാപ്‌ടോപ്പുകള്‍ ഇല്ലാത്ത ജീവിതം ചിന്തിക്കുക എളുപ്പമല്ല. വിദ്യാര്‍ഥിയാണെങ്കിലും ഉദ്യോഗസ്ഥനാണെങ്കിലും സമയാസമയങ്ങളില്‍ പുതിയ ലാപ്‌ടോപ് വാങ്ങേണ്ടിവരും . ഉപയോഗക്രമം അനുസരിച്ച് എത്ര രൂപ വേണമെങ്കിലും ലാപ്‌ടോപ് വാങ്ങുന്നതിനു ചെലവാക്കാനാകും. 10,000 രൂപ മുതല്‍ ലക്ഷങ്ങള്‍ വിലയുള്ള ലാപ്‌ടോപ്പ് മോഡലുകള്‍ ഇന്ന് വിപണിയിലുണ്ട്. പലരും തങ്ങളുടെ ആവശ്യം കണക്കാക്കാതെയാണ് ലാപ്‌ടോപ് വാങ്ങുന്നത്. നിങ്ങളുടെ ആവശ്യം ആദ്യം കണക്കിലെടുത്ത ശേഷം വിവിധ ഇടങ്ങളില്‍ അവയുടെ വില പരിശോധിക്കുകയാണ് ആദ്യം വേണ്ടത്. വിവിധ ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലുകള്‍ പരിശോധിക്കുന്നതിലൂടെ സമഗ്ര വിവരം ലഭിക്കും. മാത്രമല്ല ഉപയോക്താക്കളുടെ റിവ്യൂ പരിശോധിക്കുന്നതും നല്ലതാണ്.റാം, സ്റ്റോറേജ്, ഗ്രാഫിക്‌സ്. ഓ.എസ്, ഡിസ്‌പ്ലേ, അടക്കമുള്ള പ്രധാന സവിശേഷതകള്‍ ലാപ്‌ടോപ് വാങ്ങുന്നതിനു മുന്‍പ് പരിശോധിക്കണം.
ലാപ്‌ടോപ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ നോക്കാം
- പെര്‍ഫോമന്‍സ്
മികച്ച പെര്‍ഫോമന്‍സാണ് ആവശ്യമെങ്കില്‍ ഇന്റല്‍ കോര്‍ ഐ5ന്റെ എട്ടാം തലമുറ പ്രോസസ്സര്‍ തെരഞ്ഞെടുക്കവുന്നതാണ്. എന്നാല്‍ വില കൂടുതലായിരിക്കും. ബഡ്ജറ്റ് ലാപ്‌ടോപ്പാണ് ആവശ്യമെങ്കില്‍ ഐ3 പ്രോസസ്സറുള്ള ലാപ്‌ടോപ് വാങ്ങാന്‍ ശ്രദ്ധിക്കുക.
- ഓ.എസ്
ലാപ്‌ടോപിലെ പ്രധാന ഘടകമാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. വിന്‍ഡോസ്, മാക് ഓ.എസ്, ഉബുണ്ടു, ഡോസ് എന്നിവ വിവിധ ഓ.എസുകളാണ്. ആവശ്യം മനസിലാക്കിവേണം തെരഞ്ഞെടുക്കാന്‍.
- ഡിസ്‌പ്ലേ
1920X1080 പിക്‌സല്‍ റെസലൂഷന്‍ ഡിസ്‌പ്ലേ കരുത്തുള്ള ലാപ്‌ടോപ് വാങ്ങാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 4കെ റെസലൂഷന്‍ വരെ ശേഷിയുള്ള ലാപ്‌ടോപ് മോഡലുകള്‍ വിപണിയില്‍ ലഭ്യമാണ്.
- സ്റ്റോറേജ്
അതിവേഗ പ്രവര്‍ത്തനമാണ് ആവശ്യമെങ്കില്‍ ഹാര്‍ഡ് ഡിസ്‌ക് ശേഷി കൂടുതലുള്ള ലാപ്‌ടോപ് വാങ്ങണം. 512 ജി.ബി മുതല്‍ ശേഷിയുള്ള വാര്‍ഡ് ഡിസ്‌കുള്ള ലാപ്‌ടോപ് വാങ്ങാന്‍ ശ്രദ്ധിക്കുക.
- റാം കരുത്ത്
ലാപ്‌ടോപ്പിന്റെ പെര്‍ഫോമന്‍സ് എപ്പോഴും റാം കരുത്തിനെ ആശ്രയിച്ചിരിക്കും. ഗെയിമിംഗ് ഭ്രാന്തന്മാര്‍ക്ക് 8 ജി.ബി റാം മുതലുള്ള ലാപ്‌ടോപ്പ് വേരിയന്റ് തെരഞ്ഞെടുക്കണം. സാധാരണ ഉപയോഗത്തിന് 4 ജി.ബി റാം മതിയാകും.
- ഗ്രാഫിക്‌സ്, ഗെയിമിംഗ്
ഹൈ-എന്‍ഡ് ഗെയിമിംഗിനും കൂടുതല്‍ ശേഷിയുള്ള സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കുന്നതിനും കൂടുതല്‍ ഗ്രാഫിക്‌സ് ആവശ്യമാണ്. 2 ജി.ബി മുതലുള്ള ഗ്രാഫിക്‌സ് കാര്‍ഡ് ഉപയോഗിക്കുന്നത് നല്ലതാണ്. ഗെയിമിംഗ് ലാപ്‌ടോപ്പാണ് ആവശ്യമെങ്കില്‍ 8 ജി.ബി മുതല്‍ 16 ജി.ബി വരെ റാമും മികച്ച ഗ്രാഫിക് കാര്‍ഡും ഉള്‍ക്കൊള്ളിച്ച മോഡല്‍ തെരഞ്ഞെടുക്കണം.
- പണം
നിങ്ങളുടെ കൈയ്യിലുള്ള പണവും വേണ്ട ഫീച്ചറുകളും ഒത്തുനോക്കിവേണം ലാപ്‌ടോപ് വാങ്ങാന്‍. വലിപ്പം, പെര്‍ഫോമന്‍സ്, ബാറ്ററി ലൈഫ് എന്നിവ കണക്കിലെടുക്കണം.
- സവിശേഷതകള്‍
ഫാസ്റ്റ് ചാര്‍ജിംഗ്, ടച്ച് സ്‌ക്രീന്‍, ടൈപ്പ് സി പോര്‍ട്ട്, ബാക്ക്‌ലിറ്റ് കീബോഡ്, അള്‍ട്രാ തിന്‍ ബേസില്‍ ലെസ് ഡിസ്‌പ്ലേ എന്നിങ്ങനെ വിവിധ ഫീച്ചറുകള്‍ ലഭ്യമാണ്. ആവശ്യം പറഞ്ഞു വാങ്ങുക.
- ബാറ്ററി
ലാപ്‌ടോപ് വാങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് ബാറ്ററി കരുത്ത്. ബാറ്ററി ലൈഫ് കൂടുതലുള്ള ലാപ്‌ടോപ് വാങ്ങാന്‍ ശ്രദ്ധിക്കുമല്ലോ…
- വില
നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് വില കൂടുകയും കുറയുകയും ചെയ്യും. ഗെയിമിംഗ് പ്രേമികള്‍ക്ക് തീര്‍ച്ചയായും കൂടുതല്‍ സവിശേഷതകളുള്ള ലാപ്‌ടോപ് ആവശ്യമാണ്. ഇത്തരം മോഡലുകള്‍ക്ക് അധികം തുക നല്‍കേണ്ടിവരും.വിപണിയില്‍ പല ശ്രേണിയില്‍ ലാപ്‌ടോപ് മോഡലുകള്‍ ലഭ്യമാണ്. ഉപയോക്താവിന്റെ ആവശ്യത്തിനനുസരിച്ച് വില കൂടുകയും കുറയുകയും ചെയ്യം. അതിനാല്‍ ആവശ്യം മനസിലാക്കി മാത്രം ലാപ്‌ടോപ് വാങ്ങുക. ഓണ്‍ലൈന്‍ ചതിയില്‍പ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.