ഓണം ഐതിഹ്യങ്ങൾ


ഓണം ഐതിഹ്യങ്ങൾ | About Onam Festival

#onam #onam2022 #maveli #mavelisong 

👉   മഹാബലി

വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ പ്രജാവത്സലനനായ മഹാബലിയെന്ന രാജാവ് തന്റെ ജനങ്ങളെ കാണാൻ എത്തുന്നുവെന്നാണ് ഓണക്കാലത്തെ കുറിച്ചുള്ള ഐതിഹ്യം. ഓണത്തെ കുറിച്ച് ഐതിഹ്യങ്ങൾ പലതുണ്ടെങ്കിലും കേരളത്തിന് ഓണമെന്നത് വിളവെടുപ്പിന്റെയും അവയുടെ വ്യാപാരത്തിന്റെയും ഉത്സവം കൂടിയാണ്.

👉   പരശുരാമൻ

പരശുരാമ കഥയുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യവും ഓണത്തെ സംബന്ധിച്ചിട്ടുണ്ട്‌. വരുണനിൽ നിന്ന്‌ കേരളക്ഷേത്രത്തെ മോചിപ്പിച്ച്‌ ബ്രാഹ്മണർക്ക്‌ ദാനം നൽകിയ പരശുരാമൻ അവരുമായി പിണങ്ങിപ്പിരിയുന്നു. മാപ്പപേക്ഷിച്ച ബ്രാഹ്മണരുടെ അഭ്യർത്ഥനയെ തുടർന്ന്‌ വർഷത്തിലൊരിക്കൽ തൃക്കാക്കരയിൽ അവതരിക്കുമെന്ന്‌ വാഗ്ദാനം ചെയ്യുന്നു. ഈ ദിവസം ഓണമെന്നും സങ്കൽപ്പമുണ്ട്‌.

👉   ശ്രീബുദ്ധൻ

സിദ്ധാർത്ഥ രാജകുമാരൻ ബോധോദയത്തിന്‌ ശേഷം ശ്രവണപദത്തിലേക്ക്‌ പ്രവേശിച്ചത്‌ ശ്രാവണ മാസത്തിലെ തിരുവോണ നാളിലായിരുന്നുവെന്ന്‌ ബുദ്ധമതാനുയായികൾ വിശ്വസിക്കുന്നു. ബുദ്ധമതത്തിന്‌ ആധിപത്യമുണ്ടായിരുന്ന അന്നത്തെ കേരളം ഈ ശ്രാവണപദ സ്വീകാരം ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നതാണ്‌ ഓണമെന്ന്‌ അവർ സമർത്ഥിക്കുന്നു. ശ്രാവണം ലോപിച്ച് ഓണം ആയത് ഇതിന്‌ ശക്തമായ തെളിവാണ്‌.

👉   ചേരമാൻ പെരുമാൾ

മലബാർ മാന്വലിന്റെ കർത്താവായ ലോഗൻ ഓണാഘോഷത്തെ ചേരമാൻപെരുമാളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. പെരുമാൾ ഇസ്ലാംമതം സ്വീകരിച്ച്‌ മക്കത്തു പോയത്‌ ചിങ്ങമാസത്തിലെ തിരുവോണത്തിൻ നാളിലായിരുന്നുവെന്നും ഈ തിർത്ഥാടനത്തെ ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നതാണ്‌ ഓണാഘോഷത്തിന്‌ നിമിത്തമായതെന്നും ലോഗൻ ഓണത്തെപ്പറ്റി എഴുതിയിട്ടുണ്ട്‌.

👉   സമുദ്രഗുപതൻ-മന്ഥരാജാവ്

ക്രി.വ. നാലാം ശതകത്തിൽ കേരളരാജ്യത്തിന്റെ തലസ്ഥാനം തൃക്കാക്കരയായിരുന്നു. ഓണം നടപ്പാക്കിയത് അന്ന് ഇവിടം ഭരിച്ചിരുന്ന മന്ന രാജാവ് ആണ്‌ എന്ന് അലഹബാദ് ലിഖിതങ്ങളിൽ നിന്ന് മനസ്സിലാക്കാനുള്ള തെളിവുകൾ ഉള്ളതിനാൽ ഇത് ഒരു ചരിത്ര വസ്തുതയാകാമെന്ന് ചിലർ കരുതുന്നു. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന മന്ഥാതാവ് പ്രസിദ്ധനായിരുന്ന കേരള രാജാവായിരുന്നു. സമുദ്രഗുപ്തൻ ദക്ഷിണേന്ത്യ ആക്രമിച്ച കൂട്ടത്തിൽ തൃക്കാക്കര ആക്രമിക്കുകയും എന്നാൽ മന്ഥരാജാവ് നടത്തിയ പ്രതിരോധത്തിലും സാമർത്ഥ്യത്തിലും ആകൃഷ്ടനായ സമുദ്രഗുപ്തൻ സന്ധിക്കപേക്ഷിക്കുകയും തുടർന്ന് കേരളത്തിനഭിമാനാർഹമായ യുദ്ധപരിസമാപ്തിയിൽ ആ യുദ്ധവിജയത്തിന്റെ സ്മരണക്കായി രാഷ്ട്രീയോത്സവമായി ഓണം ആഘോഷിക്കാൻ രാജാവ് വിളംബരം പുറപ്പെടുവിക്കുകയും ചെയ്തു എന്നും ലിഖിതങ്ങളിൽ പറയുന്നു.

Tags:

Onam songs 2020,കുട്ടികൾക്ക് പാടി രസിക്കാൻ ഓണപ്പാട്ടുകൾ,Onappattukal,Onam 2020,Onam songs,Onam Songs for Kids,ഓണം കുറിപ്പ്,ഓണം സന്ദേശം,ഓണം ഉപന്യാസം,ഓണം സാഹിത്യം,ഓണം ഐതീഹ്യം,ഓണം ചോദ്യങ്ങള്,ഓണം സന്ദേശം കുട്ടികള്ക്ക്,ഓണം കഥ,ഓണം 2022 calendar,മലയാളം കലണ്ടർ 2022,onam festival 2022,onam festival 2021,onam festival is celebrated in,onam festival food,onam festival in malayalam,onam festival in hindi,onam story,onam festival 2022,onam 2021,onam story,onam wikipedia,onam date,happy onam,5 sentences about onam in english,Onam songs 2022,Onam songs 2023,കുട്ടികള്ക്കുള്ള ഓണപ്പാട്ടുകള്,ഓണപ്പാട്ടുകള് കവിത,ഓണപ്പാട്ട് വരികള്,ഓണം പാട്ടുകള് pdf,മാവേലി പാട്ടുകള്,മാവേലി നാട് വാണീടും കാലം ആരുടെ വരികള്,ഓണം വിവരണം മലയാളം,ഓണപാട്ടു,onapattukal,ഓണച്ചൊല്ലുകള്‍,ഓണസദ്യ വിഭവങ്ങള് ലിസ്റ്റ്,ഓണസദ്യ കുറിപ്പ്,വിഷു സദ്യ വിഭവങ്ങള്,സദ്യ വിഭവങ്ങളുടെ പേരുകള്,നാടന് സദ്യ വിഭവങ്ങള്,പിറന്നാള് സദ്യ,സദ്യ ഓര്ഡര്,ഓണ ഭവങ്ങളുടെ പേര്,

Leave a Reply

Your email address will not be published. Required fields are marked *

Back To Top