ചന്ദ്രനെക്കുറിച്ച് ചില കൗതുകവിവരങ്ങൾ

 


#Moonday #Moondayfacts #chandradinam #chandradinamquiz

ചന്ദ്രനെക്കുറിച്ച് ചില കൗതുകവിവരങ്ങൾ    Some interesting facts about the moon

ചാന്ദ്രമാസങ്ങള്‍ നാലുതരമുണ്ട്

നിരീക്ഷകന്റെ സ്ഥാനത്തിനും അളക്കുന്നതിന്റെ മാനദണ്ഡത്തിനുമനുസരിച്ച് ചാന്ദ്രമാസങ്ങളെ നാലുവിധത്തില്‍ എണ്ണാന്‍ കഴിയും.


🌕     27 ദിവസം, 13 മണിക്കൂര്‍, 10 മിനിട്ട്, 37.4 സെക്കന്റുള്ള അനോമലിസ്റ്റിക് ചാന്ദ്രമാസം (Anomalistic)

🌕     27 ദിവസം, 5 മണിക്കൂര്‍, 5 മിനിട്ട്, 35.9 സെക്കന്റുള്ള നോഡിക്കല്‍ ചാന്ദ്രമാസം (Nodical)

🌕     27 ദിവസം, 7 മണിക്കൂര്‍, 43 മിനിട്ട്, 11.5 സെക്കന്റുള്ള താരാഗണ ചാന്ദ്രമാസം (Sidreal)

🌕     29 ദിവസം, 12 മണിക്കൂര്‍, 44 മിനിട്ട്, 2.7 സെക്കന്റുള്ള സിനോഡിക്കല്‍ ചാന്ദ്രമാസം (Synodical)


കലണ്ടര്‍ നിര്‍മാതാക്കള്‍ പൊതുവെ സിനോഡിക്കല്‍ ചാന്ദ്രമാസമാണ് സ്വീകരിക്കുന്നത്.


പൂര്‍ണചന്ദ്രന്‍ പകുതി ചന്ദ്രനല്ല, അല്‍പം കൂടുതലാണ്

ചന്ദ്രന്‍ സ്വയംഭ്രമണം ചെയ്യുന്നതിനും ഭൂമിയെ പരിക്രമണം ചെയ്യുന്നതിനും സമയമെടുക്കുന്നതുകൊണ്ട് ചന്ദ്രന്റെ പകുതി ഭാഗം മാത്രമേ എപ്പോഴും ഭൂമിക്കഭിമുഖമായി വരാറുള്ളൂ. ചന്ദ്രന്റെ പകുതി ഭാഗം മാത്രമേ ഭൂമിയില്‍നിന്ന് കാണാന്‍ കഴിയൂ എന്നര്‍ഥം. എന്നാല്‍, അല്‍പം ദീര്‍ഘവൃത്താകാരമായ ഭ്രമണപഥവും (Elliptical Orbit) ഭ്രമണ-പരിക്രമണ നിരക്കുകളിലെ അനുപാതത്തിലുള്ള നേരിയ വ്യതിയാനവും (Libration of Longitude) കാരണം ചന്ദ്രന്റെ പകുതിയില്‍ അല്പം കൂടുതല്‍ – കൃത്യമായി പറഞ്ഞാല്‍ 59% ഭാഗം – കാണാന്‍ കഴിയും.


സൂര്യന്‍ = 3,98,110 ചന്ദ്രന്‍

പൂര്‍ണചന്ദ്രന്റെ കാന്തികമാനം- 12.7ഉം സൂര്യന്റേത്- 26.7ഉം ആണ്. (കാന്തികമാനം കുറയുമ്പോഴാണ് മെസിയര്‍ ചട്ടങ്ങളനുസരിച്ച് പ്രകാശതീവ്രത വര്‍ധിക്കുന്നത്). -12.7ഉം -26.7ഉം തമ്മില്‍ പ്രകാശ തീവ്രതയിലുള്ള വ്യത്യാസത്തിന്റെ അനുപാതം 3,98,110:1 ആണ്. അതിനര്‍ഥം 3,98,110 പൂര്‍ണചന്ദ്രന്മാരുടെ പ്രകാശമുണ്ട് സൂര്യന് എന്നാണ്.

അര്‍ധചന്ദ്രന് പൂര്‍ണചന്ദ്രന്റെ 1/11 ഭാഗം വെളിച്ചമേ ഉള്ളൂ

ചന്ദ്രോപരിതലം കണ്ണാടിപോലെ മിനുസമുള്ളതായിരുന്നുവെങ്കില്‍ അതിന്റെ ഉപരിതലത്തില്‍ തട്ടി പ്രതിഫലിക്കുന്ന പ്രകാശത്തിന്റെ തീവ്രത എല്ലാ ഭാഗത്തും ഒരുപോലെ ആയിരിക്കും. എന്നാല്‍, പര്‍വതങ്ങളും ഗര്‍ത്തങ്ങളും ഉള്ള ചന്ദ്രോപരിതലം പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നത് ഒരേ നിരക്കിലല്ല. അതുകൊണ്ടുതന്നെ അമാവാസി കഴിഞ്ഞുണ്ടാവുന്ന അര്‍ധചന്ദ്രന് പൂര്‍ണചന്ദ്രന്റെ വെളിച്ചത്തിന്റെ പതിനൊന്നില്‍ ഒരുഭാഗം മാത്രമേ വെളിച്ചമുണ്ടാവൂ. പൗര്‍ണമി കഴിഞ്ഞുണ്ടാവുന്ന അര്‍ധചന്ദ്രനാകട്ടെ, അതിലും കുറച്ചുമാത്രമേ വെളിച്ചമുണ്ടാകൂ. 95% ഭാഗവും പ്രകാശമാനമായ ചന്ദ്രനുപോലും പൂര്‍ണചന്ദ്രന്റെ പകുതി വെളിച്ചമേ ഉണ്ടാകൂ എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാകും. അതാണ് വാസ്തവം.


മനുഷ്യനെ ചന്ദ്രനിലിറക്കിയ പേടകങ്ങള്‍

തലതിരിഞ്ഞ ഗ്രഹണങ്ങള്‍

ഭൂമിയിലെ സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും ചന്ദ്രനിലുള്ള ഒരു നിരീക്ഷകന് തലതിരിഞ്ഞ പ്രതിഭാസമായാണ് അനുഭവപ്പെടുന്നത്. ഭൂമിയിലുള്ള ഒരു നിരീക്ഷകന് ശുക്രസംതരണം ദൃശ്യമാകുന്നതുപോലെയായിരിക്കും ചന്ദ്രനിലുള്ള നിരീക്ഷകന്‍ ഭൂമിയിലെ പൂര്‍ണ സൂര്യഗ്രഹണം ദര്‍ശിക്കുന്നത്.


പേരിടീല്‍ ചടങ്ങിനും ചില ചട്ടങ്ങളുണ്ട്!

ഛിന്നഗ്രഹങ്ങളും ധൂമകേതുക്കളും പതിക്കുന്നതുകൊണ്ടാണ് ചാന്ദ്രഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നത്. ചന്ദ്രന്റെ, ഭൂമിക്കഭിമുഖമായി വരുന്ന ഭാഗത്തുമാത്രം ഒരുകിലോമീറ്ററിലധികം വിസ്താരമുള്ള മൂന്നുലക്ഷം ഗര്‍ത്തങ്ങളുണ്ട്. ഇന്റര്‍നാഷണല്‍ ആസ്‌ട്രോണമിക്കല്‍ യൂണിയന്റെ (IAU) ചട്ടപ്രകാരം, പ്രശസ്തരായ ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍, പര്യവേഷകര്‍, പണ്ഡിതര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരുടെ പേരുകളാണ് ചാന്ദ്രഗര്‍ത്തങ്ങള്‍ക്കു നല്‍കുന്നത്. ആര്‍ക്കിമെഡിസും കോപ്പര്‍നിക്കസുമെല്ലാം ചാന്ദ്രഗര്‍ത്തങ്ങളുടെ പേരുകളായത് അങ്ങനെയാണ്.
താപനിലയുടെ ഒളിച്ചുകളി

ഭൂമിക്കുള്ളതുപോലെ അന്തരീക്ഷമില്ലാത്തതുകൊണ്ട് ചാന്ദ്രതാപനിലയില്‍ രാത്രിയും പകലുമുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ വളരെ വലുതാണ്. ചന്ദ്രന്റെ മധ്യരേഖാ പ്രദേശത്ത് പകല്‍ സമയത്തെ താപനില 127 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമ്പോള്‍ രാത്രിയില്‍ അത് -173 ഡിഗ്രി സെല്‍ഷ്യസ് വരെ താഴും! ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളിലുള്ള ചില വലിയ ഗര്‍ത്തങ്ങളിലെ താപനില രാത്രി- പകല്‍ വ്യത്യാസമില്ലാതെ ഏകദേശം -240 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും!


ചന്ദ്രനും ചില സമയമേഖലകളുണ്ട്

ഭൂമിയിലേതുപോലെ തന്നെ ചന്ദ്രനിലും സമയമേഖലകളുണ്ട്. (Lunar mean Solar Time- LT). ഭൂമിയില്‍ സമയമേഖല തിരിക്കുന്ന മാനദണ്ഡം തന്നെയാണ് ചന്ദ്രന്റെ കാര്യത്തിലും സ്വീകരിച്ചിട്ടുള്ളത്. കോപ്പര്‍നിക്കന്‍ സമയം, വെസ്റ്റ് ട്രാന്‍ക്വിലിറ്റി സമയം എന്നിവയെല്ലാം ചന്ദ്രന്റെ സമയമേഖലകളുടെ പേരുകളാണ്. ചന്ദ്രനിലെ ഒരു മണിക്കൂറിനെ ചാന്ദ്രമണിക്കൂര്‍ അഥവാ ‘ലൂണവര്‍’ എന്നാണ് പറയുന്നത്. ഡെസി ലൂണവര്‍, സെന്റി ലൂണവര്‍, മില്ലി ലൂണവര്‍ എന്നിങ്ങനെയുള്ള തരംതിരിവുകളുമുണ്ട്.

Tags

ചാന്ദ്രദിന ക്വിസ്| for LP|Lunar Day Quiz – GK Malayalam,ചാന്ദ്രദിനം images,ജൂലൈ 21 ചാന്ദ്രദിനം,ചാന്ദ്രദിനം ക്വിസ്,ചാന്ദ്രദിനം പ്രസംഗം,ചാന്ദ്രദിനം കവിത,ചാന്ദ്രദിനം ആയി ആചരിക്കുന്നത് എന്ന്,മനുഷ്യന് ഒരു ചെറിയ ചുവടുവെപ്പ് ,ന്നാല് മാനവരാശിക്ക് ഒരു കുതിച്ചു ചാട്ടം ഇത് പറഞ്ഞത് ആര്,മനുഷ്യന് ആദ്യമായി ചന്ദ്രനില് കാലുകുത്തി,chandradina quiz in malayalam,moon day quiz in malayalam,moon day quiz questions and answers,moon day quiz in malayalam pdf,moon day quiz in malayalam 2021,moon day quiz for high school students,ജൂലൈ 21 ചാന്ദ്രദിനം , moon day quiz in malayalam ,ചാന്ദ്രദിനം ക്വിസ്,ചാന്ദ്രദിനം വിവരങ്ങള് ,ചാന്ദ്രദിന ക്വിസ് ,chandradinam quiz ,chandradinam quiz malayalam,chandradinam pictures,ജൂലൈ 21 ചാന്ദ്രദിനം , moon day quiz in malayalam ,ചാന്ദ്രദിനം ക്വിസ്,ചാന്ദ്രദിനം വിവരങ്ങള് ,ചാന്ദ്രദിന ക്വിസ് ,chandradinam quiz ,chandra dinam quiz ,ജൂലൈ 21 ചാന്ദ്രദിനം,ചാന്ദ്രദിനം വിവരണം,ചാന്ദ്രയാത്ര,ചാന്ദ്രദിന ചിത്രങ്ങള്,ചാന്ദ്രദിന പോസ്റ്റർ,ചാന്ദ്രദിനം പ്രസംഗം,ചാന്ദ്ര ദിന പ്രവര്ത്തനങ്ങള്,ആദ്യമായി ചന്ദ്രനില് ഇറങ്ങിയ വ്യക്തി,ചന്ദ്രദിന പതിപ്പ്, ചാന്ദ്രദിനം,ചാന്ദ്രദിനം 2021,ചാന്ദ്രദിനം 2022,ചാന്ദ്രദിനം 2023,ചാന്ദ്രദിനം കവിത,ചാന്ദ്രദിനം പ്രസംഗം,ചാന്ദ്രദിനം പാട്ട്,ചാന്ദ്രദിനം in english word,ചാന്ദ്രദിനം ക്വിസ്,ചാന്ദ്രദിനം വിവരങ്ങള്,chandradinam,chandradinam 2022,chandradinam 2021,chandradinam quiz,chandra dina quiz,chandradinam quiz malayalam,chandradina quiz in malayalam pdf,chandradinam poster,chandradina quiz in malayalam,chandradinam speech in malayalam,chandra dinam drawing,chandradinam pictures,ചാന്ദ്ര ദിനം എന്നാണ്,Chandra Dinam Quiz,Chandra Dinam Quiz malayalam,moon day posters in malayalam,moon day posters,Paristhithi dinam poster,Chandra dinam,Moon drawing,ചാന്ദ്രദിന ചിത്രങ്ങള്,ചന്ദ്രദിന പതിപ്പ്, ജൂലൈ 21 ചാന്ദ്രദിനം , moon day quiz in malayalam ,ചാന്ദ്രദിനം ക്വിസ്,ചാന്ദ്രദിനം ,

Leave a Reply

Your email address will not be published. Required fields are marked *

Back To Top