ചാന്ദ്രദിന പ്രസംഗം മലയാളം

#Moonday #Moondayspeech #chandradinam #chandradinamspeech

ചാന്ദ്രദിന പ്രസംഗം മലയാളം | Moon Day Speech In Malayalam


മാന്യസദസ്സിന് നമസ്കാരം 

ബഹുമാനപെട്ട അധ്യാപകരെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ, ഇന്ന് ജൂലൈ 21 ചാന്ദ്രദിനം. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മദിനം മുനുഷ്യൻ ചന്ദ്രനിൽ കാലുകുത്തി ഇന്ന് 52 വർഷം പിന്നിട്ടിരിക്കുന്നു.ചന്ദ്രൻ എക്കാലവും മനുഷ്യന്റെ കൗതുകത്തെയും ഭാവനകളെയും പ്രലോഭിപ്പിച്ചിട്ടുള്ള ആകാശഗോളമാണ്. ചന്ദ്രോപരിതലത്തിലെ രഹസ്യം തേടിയുള്ള മനുഷ്യന്റെ യാത്രയ്ക്ക് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ഈ ദൗത്യത്തിൽ വിജയക്കൊടി പാറിപ്പിച്ചവരെക്കാൾ കൂടുതൽ പരാജയം രുചിച്ചവരാണ്.

1969 ജൂലൈ 21ന് അപ്പോളോ-11 എന്ന ബഹിരാകാശ പേടകത്തിൽ ഈഗിൾ എന്ന വാഹനത്തിൽ നിന്ന് നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലു വെക്കുമ്പോൾ അത് മനുഷ്യരാശിയുടെ കുതിച്ചുചാട്ടത്തിന്റെ കാൽവെയ്പ്പുകൂടിയായിരുന്നു . നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും പിൻഗാമികളായി പിന്നെയും ആളുകൾ ചന്ദ്രോപരിതലത്തിൽ ചുവടുകൾ വച്ചു.മനുഷ്യനെ ചന്ദ്രനിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നാസ രൂപപ്പെടുത്തിയ ദൗത്യത്തിന്റെ പേരാണ് അപ്പോളോ . ആദ്യ ദൗത്യമായ അപ്പോൾ ഒന്നിൽ നഷ്ടമായത് 3 ബഹിരാകാശ യാത്രകരെയാണ്. അപ്പോളോയുടെ 2,3,….,9, വരെയുള്ള ദൗത്യങ്ങളിലും പ്രതിസന്ധികൾ കടന്നുവന്നു .എന്നാൽ ഇതിനെല്ലാം അതിജീവിച്ചുകൊണ്ടാണ് അപ്പോളോ-11 ലൂടെ മനുഷ്യൻ ചന്ദ്രനെ കീഴടക്കിയത്.

2008 ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ 1 ദൗത്യം വിജയകരമായിരുന്നു. ഇന്ത്യയുടെ ആദ്യ ചന്ദ്ര ദൗത്യം ആയ ചന്ദ്രയാർ 1 നാസ, യൂറോപ്യൻ ഏജൻസി ഉൾപ്പെടെയുള്ളവർ സഹകരിച്ചുവെങ്കിലും ചന്ദ്രയാൻ 2 വിക്ഷേപണം പൂർണമായും ഇന്ത്യൻ സാങ്കേതികവിദ്യയായിരുന്നു. ചന്ദ്രയാൻ-2 ദൗത്യം 90-95, ശതമാനം പൂർത്തിയായാണ് ഐഎസ്ആർഒ ശാസ്ത്രജ്ഞർ കണകാക്കുന്നത്.ചന്ദ്രൻ രഹസ്യങ്ങൾ തേടിയുള്ള നമ്മുടെ അന്വേഷണവും ഒരിക്കലും അവസാനിക്കുന്നില്ല. ഇന്ത്യയുടെ അഭിമാനമായ പുതിയ പദ്ധതികൾ വിജയകരമായി വരും കാലങ്ങളിൽ നമ്മുടെ യശസുയർത്തും . നീൽ ആംസ്ട്രോങ് മുതൽ യൂജിൻ സെർനാൾ വരെ12 പേർ ചന്ദ്രന്റെ മണ്ണിലൂടെ നടന്നു.

ഭാവിയിലെ ഗ്രഹാന്തര യാത്രക്കായി മനുഷ്യൻ രൂപപ്പെടുത്തുന്ന ഇടത്താവളമായി ചന്ദ്രൻ മാറികൊണ്ടിരിക്കുകയാണ് . ഈ മുന്നേറ്റങ്ങൾക്കെല്ലാം പ്രചോദനമായത് 52 വർഷങ്ങൾക്കു മുമ്പ് നിൽ ആംസ്ട്രോങ് നടത്തിയ മഹനീയമായ ആ ചുവടുവയ്പ്പായിരുന്നു. അദ്ദേഹത്തെപ്പോലെ ശാസ്ത്രത്തിന്റെ ചിറകിലേറി ചരിത്രത്തിന്റെ ഭാഗമാകാൻ എല്ലാ കൂട്ടുകാർക്കും കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട് എന്റെ എളിയ വാക്കുകൾ നിർത്തുന്നു. 


നന്ദി നമസ്കാരം






Tags

ചാന്ദ്രദിന ക്വിസ്| for LP|Lunar Day Quiz – GK Malayalam,ചാന്ദ്രദിനം images,ജൂലൈ 21 ചാന്ദ്രദിനം,ചാന്ദ്രദിനം ക്വിസ്,ചാന്ദ്രദിനം പ്രസംഗം,ചാന്ദ്രദിനം കവിത,ചാന്ദ്രദിനം ആയി ആചരിക്കുന്നത് എന്ന്,മനുഷ്യന് ഒരു ചെറിയ ചുവടുവെപ്പ് ,ന്നാല് മാനവരാശിക്ക് ഒരു കുതിച്ചു ചാട്ടം ഇത് പറഞ്ഞത് ആര്,മനുഷ്യന് ആദ്യമായി ചന്ദ്രനില് കാലുകുത്തി,chandradina quiz in malayalam,moon day quiz in malayalam,moon day quiz questions and answers,moon day quiz in malayalam pdf,moon day quiz in malayalam 2021,moon day quiz for high school students,ജൂലൈ 21 ചാന്ദ്രദിനം , moon day quiz in malayalam ,ചാന്ദ്രദിനം ക്വിസ്,ചാന്ദ്രദിനം വിവരങ്ങള് ,ചാന്ദ്രദിന ക്വിസ് ,chandradinam quiz ,chandradinam quiz malayalam,chandradinam pictures,ജൂലൈ 21 ചാന്ദ്രദിനം , moon day quiz in malayalam ,ചാന്ദ്രദിനം ക്വിസ്,ചാന്ദ്രദിനം വിവരങ്ങള് ,ചാന്ദ്രദിന ക്വിസ് ,chandradinam quiz ,chandra dinam quiz ,ജൂലൈ 21 ചാന്ദ്രദിനം,ചാന്ദ്രദിനം വിവരണം,ചാന്ദ്രയാത്ര,ചാന്ദ്രദിന ചിത്രങ്ങള്,ചാന്ദ്രദിന പോസ്റ്റർ,ചാന്ദ്രദിനം പ്രസംഗം,ചാന്ദ്ര ദിന പ്രവര്ത്തനങ്ങള്,ആദ്യമായി ചന്ദ്രനില് ഇറങ്ങിയ വ്യക്തി,ചന്ദ്രദിന പതിപ്പ്, ചാന്ദ്രദിനം,ചാന്ദ്രദിനം 2021,ചാന്ദ്രദിനം 2022,ചാന്ദ്രദിനം 2023,ചാന്ദ്രദിനം കവിത,ചാന്ദ്രദിനം പ്രസംഗം,ചാന്ദ്രദിനം പാട്ട്,ചാന്ദ്രദിനം in english word,ചാന്ദ്രദിനം ക്വിസ്,ചാന്ദ്രദിനം വിവരങ്ങള്,chandradinam,chandradinam 2022,chandradinam 2021,chandradinam quiz,chandra dina quiz,chandradinam quiz malayalam,chandradina quiz in malayalam pdf,chandradinam poster,chandradina quiz in malayalam,chandradinam speech in malayalam,chandra dinam drawing,chandradinam pictures,ചാന്ദ്ര ദിനം എന്നാണ്,Chandra Dinam Quiz,Chandra Dinam Quiz malayalam


Leave a Reply

Your email address will not be published. Required fields are marked *

Back To Top