പൂക്കൾ ചിരിക്കുവാൻ മണ്ണു വേണം


കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ ഗീതം


Malayalam Lyrics:


പൂക്കൾ ചിരിക്കുവാൻ

മണ്ണു വേണം

മണ്ണു നന്നാകുവാൻ

വിളകൾ വേണം

പൂക്കൾ ചിരിക്കുവാൻ

മണ്ണു വേണം

മണ്ണു നന്നാകുവാൻ

വിളകൾ വേണം

വാക്കുകൾ വിത്തായി

വിളയിക്കുവാൻ വേണം

വിദ്യാലയം………..

പൊതു വിദ്യാലയം

നമ്മളൊന്നാകണം

നന്മയായ് മാറണം

പൊതു വിദ്യാലയങ്ങൾക്ക്

കാവലാകണം

വിദ്യയേകും പൊതു വിദ്യാല

യങ്ങളി നാടിന്റെ

നന്മയാണമ്മയാണ്

വിദ്യ വിശാല വിഹായസ്സ്

കുട്ടികൾ പക്ഷികൾപോൽ

പറക്കും വാനിടം

വാക്കുകൾ പൂക്കുന്ന

വിദ്യാലയങ്ങൾക്ക്

കാവാലാളാകുമ്പോൾ

നമ്മൾ വേണം

പള്ളിക്കുടങ്ങളെ

പറുദീസയാക്കണം ,പഠനമോ

പ്രിയമുള്ള കളിയാകണം

വിദ്യക്ക് ജാതിമത

ഭേദങ്ങളില്ലെന്ന വിദ്യയി

നാടിന്റെ പാഠമാകണം

പാഠവും പാടവും തോടും

കടന്നീ

പ്രപഞ്ചമാകെ

പുസ്തകങ്ങളായ്

മാറണംTags:

Pothuvidhyabhyasa Samrekshana Yejnjam Promo,Pookkal Chirikkuvaan Mannu Venam,പൂക്കൾ ചിരിക്കുവാൻ മണ്ണു വേണം,pookkal chirikkuvan mannu venam malayalam lyrics,Anthem for the protection of public education by the Government of Kerala

Leave a Reply

Your email address will not be published. Required fields are marked *

Back To Top