ബഹിരാകാശത്ത് ഇന്ത്യയുടെ നേട്ടങ്ങൾ


#Moonday #Moondayfacts #chandradinam #chandradinamquiz

ബഹിരാകാശത്ത് ഇന്ത്യയുടെ നേട്ടങ്ങൾ | India’s Achievements in Space


മംഗൾയാൻ (Mars Orbiter Mission)

ഇന്ത്യയുടെ ആദ്യത്തെ ചൊവ്വ പര്യവേക്ഷണ ദൗത്യം മംഗൾയാൻയാണ്. 2013 നവംബർ 5-ന് പി.എസ്‌.എല്‍.വി.സി-25 എന്ന റോക്കറ്റിലാണ് വിക്ഷേപിച്ചത്. ഇന്ത്യയുടെ സ്പേസ് ഹാർബറായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് മംഗൾയാൻ കുതിച്ചുയർന്നത്. 2014 സെപ്റ്റംബർ 24-ന്  ചൊവ്വയുടെ ഭ്രമണ പഥത്തിലെത്തി. വിക്ഷേപണത്തിന്റെ പ്രധാന ലക്ഷ്യം ചൊവ്വയിലെ മീതൈൽ സാന്നിധ്യം പഠിക്കുക എന്നതാണ്.


ചന്ദ്രയാന്‍

ഇന്ത്യയുടെ ആദ്യത്തെ ചന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ -1, 2008 ഒക്നോബര്‍ 22ന്‌ രാവിലെ 6.22ന്‌ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്പേസ്‌ സെന്‍ററില്‍ നിന്നാണ്‌ വിക്ഷേപിച്ചത്‌. പി.എസ്‌.എല്‍.വി.സി-11 വാഹനത്തിലായിരുന്നു വിക്ഷേപണം. 2008 നവംബര്‍ 8ന്‌ വാഹനം ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തി. 386 കോടിയോളം രൂപയാണ്‌ പദ്ധതിയുടെ ആകെ ചെലവ്‌. 1,380 കിലോഗ്രാമായിരുന്നു ഉപഗ്രഹത്തിന്റെ ഭാരം. 2008 നവംബര്‍ 14ന്‌, ചന്ദ്രോപരിതലം പഠിക്കാനുള്ള ഭാഗം (Moon Impact Probe) ചന്ദ്രയാനില്‍ നിന്നും വേര്‍പെട്ട്‌ ചന്ദ്രനില്‍ പതിച്ചു. ഇതോടെ ചന്ദ്രനില്‍ പതാക പാറിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. സന്ദേശങ്ങൾ ലഭിക്കാതായതിനെത്തുടര്‍ന്ന്‌ 2009 ആഗസ്ത്‌ 29-ന്‌ ചന്ദ്രയാന്‍ ദൗത്യം ഉപേക്ഷിച്ചതായി ഐ.എസ്‌.ആര്‍.ഒ. പ്രസ്താവിച്ചു. മയില്‍സ്വാമി അണ്ണാദുരൈ ആയിരുന്നു ചന്ദ്രയാന്‍-1൯െറ പ്രോജക്ട്‌ ഡയറക്ടര്‍.


ആന്‍ട്രിക്സ് കോര്‍പ്പറേഷന്‍

ഇന്ത്യന്‍ ബഹിരാകാശ വകുപ്പിന്റെ വാണിജ്യസ്ഥാപനമാണ്‌ ആന്‍ട്രിക്സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌. 1999-ല്‍ സ്ഥാപിതമായി. പൂര്‍ണമായ തോതില്‍ ഇന്ത്യ വാണിജ്യാടിസ്ഥാനത്തില്‍ വിക്ഷേപണം നടത്തിയത്‌ 2007 ഏപ്രില്‍ 23-നാണ്‌. പി.എസ്‌.എല്‍.വി.സി-8 ന്റെ സഹായത്തോടെ ഇറ്റാലിയന്‍ ഉപഗ്രഹമായ എജില്‍ ഭ്രമണപഥത്തിലെത്തിച്ചു. വാണിജ്യവിക്ഷേപണം നടത്തുന്ന അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ.


പി.എസ്‌.എല്‍.വി.സി-9

പത്ത്‌ ഉപഗ്രഹങ്ങൾ ഒരുമിച്ച്‌ വിക്ഷേപിച്ച്‌ 2008 ഏപ്രില്‍ 28-ന് ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. ശ്രീഹരിക്കോട്ടയില്‍ നിന്നും വിക്ഷേപിച്ച പി.എസ്‌.എല്‍.വി.സി-9 ഇന്ത്യയുടെ രണ്ടും, മറ്റു രാജ്യങ്ങളുടെ എട്ടും ഉപഗ്രഹങ്ങളെയാണ്‌ ഒരുമിച്ച്‌ ഭ്രമണപഥത്തിലെത്തിച്ചത്.


■     1969-ലാണ്‌ ഇന്ത്യന്‍ ബഹിരാകാശ പര്യവേക്ഷണ സ്ഥാപനം (ISRO-Indian Space Research Organisation) സ്ഥാപിതമായത്‌. ബാംഗ്ലൂരിലെ അന്തരീക്ഷ്‌ ഭവനാണ്‌ ഐ.എസ്‌. ആര്‍.ഒ.യുടെ ആസ്ഥാന മന്ദിര

■     തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം (TERLS – Thumba Equatorial Rocket Launching Station) സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരത്താണ്. 1963 നവംബർ 21 നാണ് തുമ്പയിൽ നിന്ന് ആദ്യത്തെ റോക്കറ്റ് വിക്ഷേപിച്ചത്. ‘നിക്കി-അപ്പാച്ചെ’ യാണ് തുമ്പയിൽ നിന്നും ആദ്യമായി വിക്ഷേപിച്ച റോക്കറ്റ്. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം 1968 ഫെബ്രുവരി 2ന് ഇന്ത്യ ഐക്യരാഷ്ട്രസഭയ്ക്കു സമർപ്പിച്ചു.

■     ഇന്ത്യയിലെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമാണ് ആര്യഭട്ട. ഇത് 1975 ഏപ്രിൽ 19ന് സോവിയറ്റ് യൂണിയന്റെ വോൾഗോ ഗ്രാഡിൽ ലോഞ്ച് സ്റ്റേഷനിൽ  നിന്നും വിക്ഷേപിച്ചു.

■     ഭാസ്‌കര -1 ഇന്ത്യയുടെ ആദ്യത്തെ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ്. ഇന്ത്യയുടെ  രണ്ടാമത്തെ  കൃത്രിമ ഉപഗ്രഹം ഇതുതന്നെ.

■     ആപ്പിൾ (APPLE) 1981 ജൂൺ 19 ന് ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്നും വിക്ഷേപിച്ചു. ഇതൊരു വാർത്താവിനിമയ ഉപഗ്രഹമാണ്.

■     റിമോട്ട് സെൻസിംഗ് സാറ്റലൈറ്റ് ഓഫ് ഇന്ത്യ, ഐആർ‌എസ് – 1 എ, 1988 മാർച്ചിൽ വിക്ഷേപിച്ചു.

■     കാലാവസ്ഥാ പഠനത്തിനു മാത്രമായി വിക്ഷേപിച്ച കൽപ്പന I ഇന്ത്യയുടെ കൃത്രിമ ഉപഗ്രഹമാണ്.

■ ഇന്ത്യ വിക്ഷേപിച്ച ഏറ്റവും ഭാരം കൂടിയ ഉപഗ്രഹമാണ് ഇൻസാറ്റ് -4എ.

■ ഇന്ത്യയിലെ ഏക ഉപഗ്രഹ വിക്ഷേപണ കേന്ദ്രം ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിനെ ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്ന് വിളിക്കുന്നു.

■ ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിന്റെ പേര് “സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രം” എന്നാണ്. 2002 ലാണ് ഇതിന് ഈ പേര് ലഭിച്ചത്.

■ ആന്ധ്രയുടെ തീരത്ത് ബംഗാൾ ഉൾക്കടലിനടുത്തുള്ള ഒരു ദ്വീപാണ് ശ്രീഹരിക്കോട്ട. ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 1971 ഒക്ടോബറിൽ മൂന്ന് രോഹിണി റോക്കറ്റുകൾ വിക്ഷേപിച്ചുകൊണ്ട് ശ്രീഹരിക്കോട്ട പ്രവർത്തനം ആരംഭിച്ചു.

■ ബംഗാൾ  ഉൾക്കടലിനടുത്തുള്ള ഒറീസ തീരത്ത് ചണ്ഡിപൂരിൽ സ്ഥിതിചെയ്യുന്ന ഒരു മിസൈൽ പരീക്ഷണ കേന്ദ്രമാണ് വീലർ ദ്വീപ്.

■ വിദ്യാഭ്യാസ ഉപഗ്രഹമായ എഡ്യൂസാറ്റ് 2004 സെപ്റ്റംബർ 20 ന് ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ചു.

■ ഇന്ത്യയുടെ ആദ്യത്തെ സമ്പൂര്‍ണ കാലാവസ്ഥാപഠന ഉപഗ്രഹമാണ്‌ കല്പന- 1. 2002 സെപ്റ്റംബറിൽ വിക്ഷേപിച്ച ഉപഗ്രഹം മെറ്റ്‌സാറ്റ്‌ എന്നാണ്‌ തുടക്കത്തില്‍ അറിയപ്പെട്ടത്‌.

■ നാല്‌ ഉപഗ്രഹങ്ങളെ ആദ്യമായി ഭ്രമണപഥത്തിലെത്തിച്ച ഇന്ത്യയുടെ വിക്ഷേപണ വാഹനമാണ്‌ പി.എസ്‌.എല്‍.വി. സി-7. 2007, ജനവരി 10-ന്‌ ശ്രീഹരിക്കോട്ടയില്‍ നിന്നായിരുന്നു വിക്ഷേപണം.

■ ഭ്രമണപഥത്തില്‍നിന്ന്‌ വീണ്ടെടുക്കാന്‍ കഴിയുന്ന ഉപഗ്രഹമായ എസ്‌.ആര്‍.ഇ-1-ഉം (SRE – Satellite Recovery Experiment) വിക്ഷേപിച്ചവയില്‍പ്പെടുന്നു. ഇന്ത്യയുടെ ഇത്തരത്തിലുള്ള ആദ്യ ഉപഗ്രഹമാണിത്.

■ എസ്.ആർ.ഇ. ഐ-നു പുറമെ, കാർട്ടോസാറ്റ്-2, അർജന്റീനയുടെ നാനോ സാറ്റലൈറ്റായ   പെഹ്വൻ സാറ്റ്-1, ഇൻഡൊനേഷ്യയുടെ  ലാപാന്‍ ട്യൂബ്‌ സാറ്റ് എന്നിവയും പി.എസ്‌.എല്‍.വി. സി-7. ഭ്രമണപഥത്തിൽ എത്തിച്ചവയിൽപ്പെടുന്നു.

■ ബഹിരാകാശസഞ്ചാരം നടത്തിയ ആദ്യത്തെ ഇന്ത്യക്കാരനാണ് രാകേഷ് ശർമ്മ, ലോകത്തിലെ 138-മത്തെ ബഹിരാകാശസഞ്ചാരിയാണ്.

■ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ വനിതാ ബഹിരാകാശ സഞ്ചാരികളാണ്‌ കല്പനാ ചൗളയും സുനിതാ വില്യംസും. ഇരുവരും ഇന്ത്യന്‍ വംശജരും അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്തവരുമാണ്‌.Tags

ചാന്ദ്രദിന ക്വിസ്| for LP|Lunar Day Quiz – GK Malayalam,ചാന്ദ്രദിനം images,ജൂലൈ 21 ചാന്ദ്രദിനം,ചാന്ദ്രദിനം ക്വിസ്,ചാന്ദ്രദിനം പ്രസംഗം,ചാന്ദ്രദിനം കവിത,ചാന്ദ്രദിനം ആയി ആചരിക്കുന്നത് എന്ന്,മനുഷ്യന് ഒരു ചെറിയ ചുവടുവെപ്പ് ,ന്നാല് മാനവരാശിക്ക് ഒരു കുതിച്ചു ചാട്ടം ഇത് പറഞ്ഞത് ആര്,മനുഷ്യന് ആദ്യമായി ചന്ദ്രനില് കാലുകുത്തി,chandradina quiz in malayalam,moon day quiz in malayalam,moon day quiz questions and answers,moon day quiz in malayalam pdf,moon day quiz in malayalam 2021,moon day quiz for high school students,ജൂലൈ 21 ചാന്ദ്രദിനം , moon day quiz in malayalam ,ചാന്ദ്രദിനം ക്വിസ്,ചാന്ദ്രദിനം വിവരങ്ങള് ,ചാന്ദ്രദിന ക്വിസ് ,chandradinam quiz ,chandradinam quiz malayalam,chandradinam pictures,ജൂലൈ 21 ചാന്ദ്രദിനം , moon day quiz in malayalam ,ചാന്ദ്രദിനം ക്വിസ്,ചാന്ദ്രദിനം വിവരങ്ങള് ,ചാന്ദ്രദിന ക്വിസ് ,chandradinam quiz ,chandra dinam quiz ,ജൂലൈ 21 ചാന്ദ്രദിനം,ചാന്ദ്രദിനം വിവരണം,ചാന്ദ്രയാത്ര,ചാന്ദ്രദിന ചിത്രങ്ങള്,ചാന്ദ്രദിന പോസ്റ്റർ,ചാന്ദ്രദിനം പ്രസംഗം,ചാന്ദ്ര ദിന പ്രവര്ത്തനങ്ങള്,ആദ്യമായി ചന്ദ്രനില് ഇറങ്ങിയ വ്യക്തി,ചന്ദ്രദിന പതിപ്പ്, ചാന്ദ്രദിനം,ചാന്ദ്രദിനം 2021,ചാന്ദ്രദിനം 2022,ചാന്ദ്രദിനം 2023,ചാന്ദ്രദിനം കവിത,ചാന്ദ്രദിനം പ്രസംഗം,ചാന്ദ്രദിനം പാട്ട്,ചാന്ദ്രദിനം in english word,ചാന്ദ്രദിനം ക്വിസ്,ചാന്ദ്രദിനം വിവരങ്ങള്,chandradinam,chandradinam 2022,chandradinam 2021,chandradinam quiz,chandra dina quiz,chandradinam quiz malayalam,chandradina quiz in malayalam pdf,chandradinam poster,chandradina quiz in malayalam,chandradinam speech in malayalam,chandra dinam drawing,chandradinam pictures,ചാന്ദ്ര ദിനം എന്നാണ്,Chandra Dinam Quiz,Chandra Dinam Quiz malayalam,moon day posters in malayalam,moon day posters,Paristhithi dinam poster,Chandra dinam,Moon drawing,ചാന്ദ്രദിന ചിത്രങ്ങള്,ചന്ദ്രദിന പതിപ്പ്, ജൂലൈ 21 ചാന്ദ്രദിനം , moon day quiz in malayalam ,ചാന്ദ്രദിനം ക്വിസ്,ചാന്ദ്രദിനം ,


Leave a Reply

Your email address will not be published. Required fields are marked *

Back To Top