വായനദിന പ്രസംഗം മലയാളം


#വായനദിനം #readingday #readingday2022

വായനദിന പ്രസംഗം മലയാളം |  Reading Day Speech In Malayalam


എല്ലാവർക്കും നമസ്കാരം ജൂൺ 19 വായനാദിനം ,

നമ്മൾ മലയാളികളെ പുസ്തകങ്ങളുടെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ശ്രീ പി എൻ പണിക്കരുടെ ഓർമ്മദിനമാണ് നമ്മൾ വായനാദിനമായി ആചരിക്കുന്നത് .ഗ്രന്ഥശാല പ്രസ്ഥാനത്തിലൂടെ വായനയുടെ വളർച്ചയെ പ്രോത്സാഹിപ്പിച്ച അദ്ദേഹം ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമം പോലും കേരളക്കരയിൽ ഉണ്ടാകരുതെന്ന് സന്ദേശമാണ് നൽകിയത് .

 ഒരു മനുഷ്യനെ നല്ലൊരു വ്യക്തിയായി മാറ്റുന്നത് വായനയുടെ പങ്ക് വളരെ വലുതാണ് . പുസ്തകങ്ങളാണ് നമ്മുടെ ഏറ്റവും നല്ല ചങ്ങാതിമാർ വായനാശീലം വളർത്തണം എല്ലാ വീടുകളിലും ഒരു പുസ്തകശേഖരം വേണം , കഴിവിന് അനുസരിച്ച് വായിക്കണം വായിച്ചു വായിച്ചു കഴിവ് വർദ്ധിപ്പിക്കണം വായിച്ചു വായിച്ചു വളരുക വലുതാവുക അത് ജീവിതത്തിൽ പ്രാവർത്തികമാക്കുക ലോകത്തിൻറെ വെളിച്ചമാണ് പുസ്തകങ്ങൾ ആ വെളിച്ചം കണ്ടു വേണം നമ്മൾ വളരുവാൻ . ഒരു വ്യക്തിയെ നന്മയുടെ പാതയിൽ നയിക്കുവാൻ നല്ല പുസ്തകത്തിന് കഴിയുന്നു .

 ഇന്നത്തെ ലോകം പുസ്തകങ്ങളിൽ നിന്ന് അകന്ന് പോകുന്നു കമ്പ്യൂട്ടർ ,ടി വി , മൊബൈല്ഫോണ് എന്നിവ നമ്മെ പുസ്തകങ്ങളിൽ നിന്നും അകറ്റി നിർത്തുന്നു . എത്ര വായിച്ചു എന്നല്ല വായിച്ചതിൽ നിന്ന് നമ്മൾ എന്ത് നേടി എന്നതാണ് പ്രധാനം കുട്ടികളുടെ പ്രിയപ്പെട്ട കുഞ്ഞുണ്ണി മാഷ് പറഞ്ഞത് വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും എന്നാണ് , എല്ലാ കൂട്ടുകാരും വായിച്ചു വായിച്ചു വളരട്ടെ എന്നാശംസിക്കുന്നു 

നന്ദി നമസ്കാരം 
Tags:

വായനാ ദിനം ,വായന ദിനം ആരുടെ ജന്മദിനം,വായന ദിനം കുറിപ്പ്,വായന ദിനം പ്രസംഗം മലയാളം,ലോക വായനാ ദിനം,വായന ദിനം 2021,വായന ദിനം ലേഖനം,വായനാ ദിനം എന്നാണ്,വായന ദിനം പ്രസംഗം മലയാളം pdf,വായനാ ദിനം ക്വിസ്,വായനാദിന ക്വിസ് മത്സരം 2021,വായന ദിനം 2021,ഗ്രന്ഥശാല ക്വിസ്,വായനദിന ക്വിസ് 2021,വനിതാ ദിനം ക്വിസ്,ദേശീയ വായന മാസം,വായനാദിനം ക്വിസ് pdf,ആരുടെ ജന്മദിനമാണ് വായന ദിനമായി,reading day in kerala,reading day in india,reading day 2021,world reading day,importance of reading day,reading day wikipedia,reading day 2022,reading importance for students,what are the 10 importance of reading?,importance of reading pdf,importance of reading wikipedia,importance of reading for kids,importance of reading in pandemic,8 reasons why reading is important,reading day 2022

Leave a Reply

Your email address will not be published. Required fields are marked *

Back To Top