സ്കൂൾ പ്രവേശനോത്സവ ഗാനം | ഉത്സവം ഉത്സവം പ്രവേശനോത്സവം

Malayalam Lyrics

 

ഉത്സവം ഉത്സവം പ്രവേശനോത്സവം 

പ്രവേശനോത്സവം 

ആകാശം ചൊല്ലി 

വേനൽ കൊഴിയുന്നേ

ആമോദത്തിൽ ചിറകു വിരിച്ചീടാം 

പള്ളിക്കൂടത്തിൽ ഒന്നിച്ചെത്തീടാം 

ആഘോഷത്തിൻ ആർപ്പു വിളിച്ചീടാം  

അക്ഷരമായീടാം അറിവിൻ 

പുസ്തകമായീടാം വിജ്ഞാനത്തിൻ ഉത്സവമായീടാം 

ഉത്സവം ഉത്സവം പ്രവേശനോത്സവം 

പ്രവേശനോത്സവം 

 

പൂവാലിപ്പരലിനൊപ്പം മടകൾ ചാടി രസിച്ചീടാം 

കുരുവിക്കൊരു കൂട് ചമയ്ക്കാൻ 

ഓലക്കതിരായി മാറിടാം

തേന്മാവിൻ ചോട്ടിൽ ഇരുന്നൊരു 

മാമ്പഴമുണ്ട് രസിച്ചീടാം 

കുഴിയാനക്കൂട് പൊളിക്കും 

അറിവിൻ പൂങ്കതിരായീടാം 

പുലരികളാകാം 

പുതുമഴയാകാം 

മഴവില്ലാകാം  

തേൻ മലരൊളിയായീടാം 

ഉത്സവം ഉത്സവം പ്രവേശനോത്സവം 

 

ആകാശം ചൊല്ലി 

വേനൽ കൊഴിയുന്നേ

ആമോദത്തിൽ ചിറകു വിരിച്ചീടാം 

പള്ളിക്കൂടത്തിൽ ഒന്നിച്ചെത്തീടാം 

ആഘോഷത്തിൻ ആർപ്പു വിളിച്ചീടാം  

അക്ഷരമായീടാം അറിവിൻ 

പുസ്തകമായീടാം വിജ്ഞാനത്തിൻ ഉത്സവമായീടാം 

ഉത്സവം ഉത്സവം പ്രവേശനോത്സവം 

പ്രവേശനോത്സവം 

 

ഒരുമിച്ചൊരു സ്വപ്നചിറകിൽ 

അതിരില്ലാതെ പറന്നീടാൻ 

പതിരില്ലാ കനവുകൾതേടി 

പകലും രാവുംമലഞ്ഞീടാം 

പുതുവർണ്ണക്കുടകൾ ചൂടി 

പൂമഴയൊന്നു നനഞ്ഞീടാം 

പുതുമോടിയുടുത്തു നമുക്കൊരു 

പുതുവർഷത്തിന് വരവേകാം 

പൂങ്കുളിരാകാം 

പൂങ്കാറ്റാവാം 

പൂന്തേനുണ്ണും പൂമ്പാറ്റകളായീടാം 

 

ആകാശം ചൊല്ലി 

വേനൽ കൊഴിയുന്നേ

ആമോദത്തിൽ ചിറകു വിരിച്ചീടാം 

പള്ളിക്കൂടത്തിൽ ഒന്നിച്ചെത്തീടാം 

ആഘോഷത്തിൻ ആർപ്പു വിളിച്ചീടാം  

അക്ഷരമായീടാം അറിവിൻ 

പുസ്തകമായീടാം വിജ്ഞാനത്തിൻ ഉത്സവമായീടാം 

ഉത്സവം ഉത്സവം പ്രവേശനോത്സവം 

ഉത്സവം ഉത്സവം പ്രവേശനോത്സവം 

ഉത്സവം ഉത്സവം പ്രവേശനോത്സവം 

ഉത്സവം ഉത്സവം പ്രവേശനോത്സവം 

 

English Lyrics

 

Utsavam Utsavam Praveshanolsavam

Praveshanolsavam

Aakasham Cholli

Venal Kozhiyunney

Amodhathil Chiraku Viricheedaam

Pallikkodathil Onnichetheedaam

Aghoshathin Aarppu Vilicheedaam

Aksharamayeedam Arivin Pusthakamayeedam

Utsavam Utsavam Praveshanolsavam

Praveshanolsavam

Watch Video Here 👇

 

 

Tags:

pravesanolsavam in malayalam 2021,pravesanolsavam in english,pravesanolsavam malayalam,pravesanolsavam 2021,pravesanolsavam images 2021,pravesanolsavam poster,praveshanolsavam drawing,പ്രവേശനോത്സവം ആശംസകള്,pravesanaganam,pravesanothsavagonam 2020,pravesanolsavaganam2021,pravesanolsavaganam 2021-22,pravesanothsavaganam2021-22,Pravesana ganam 2021,pravesanothsavam kelalam,kerala pravesanolsavaganam new,new praveasanaganam,new pravesanolsavaganam,new pravesanothsavaganam,pothuvidyalaya pravesana ganam,arivin thenmazha,arivin thenmazha nanayan va va,

Leave a Reply

Your email address will not be published. Required fields are marked *

Back To Top