സ്വാതന്ത്ര്യ ദിന പ്രസംഗം മലയാളം | Independence Day Speech in Malayalam,

                       

 ബഹുമാനപ്പെട്ട അദ്ധ്യക്ഷൻ, വിശിഷ്ടാതിഥികളേ, പ്രിയമുള്ള പ്രിയ സഹപാഠികളേ, ഏവർക്കും എന്റെ നമസ്കാരം.

ഭാരതീയരായ നമ്മെ സംബന്ധിച്ചിടത്തോളം ആഗസ്റ്റ് 15 മറക്കാനാ വാത്ത ഒരു ദിനമാണ്. വിദേശാധിപത്യത്തിൽനിന്നു നമ്മുടെ മാതൃരാ ജ്യത്തിന് മോചനം കിട്ടിയ പുണ്യദിനമാണത്.

പ്രിയമുള്ളവരെ സ്വാതന്ത്ര്യത്തിന്റെ ത്രിവർണ്ണപതാക പാറിക്കളിച്ച പ്പോൾ ഓരോ ഇന്ത്യാക്കാരനും സന്തോഷംകൊണ്ട് തുള്ളിച്ചാടുകയായി രുന്നു. അതിനുശേഷം എല്ലാവർഷവും ആഗസ്റ്റ് 15 സ്വാതന്ത്യദിനമായി രാജ്യമൊട്ടാകെ ആചരിക്കുകയാണ്. ജാതിമതഭേദമില്ലാതെ, രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ എല്ലാ ജനങ്ങളും മഹത്തായ ഈ സുദിനം കൊണ്ടാടുന്നു.

നമുക്കു സ്വാതന്ത്ര്യം നേടിത്തരുന്നതിനുവേണ്ടി രക്തം ചൊരിഞ്ഞ അനവധി ധീരദേശാഭിമാനികളുണ്ട്. അവരെ ഓർമ്മിക്കുവാൻ നാം ഈയ വസരം വിനിയോഗിക്കണം. വിദേശാധിപത്യത്തിന് ഇനിയൊരിക്കലും വഴങ്ങിക്കൊടുക്കില്ലെന്ന് ഈയവസരത്തിൽ പ്രതിജ്ഞയെടുക്കണം.

നമ്മുടെ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യാൻ ചില ശക്തികൾ ശ്രമി ക്കുന്നുണ്ട്. രാജ്യത്തിനകത്തുതന്നെ വിഘടനവാദവുമായി നടക്കുന്ന ചില രുണ്ട്. ഛിദ്രശക്തികളെ കണ്ടെത്തി ഇല്ലായ്മ ചെയ്യാൻ നാം ഒത്തൊരു മിച്ചു പ്രവർത്തിക്കേണ്ട സമയം എത്തിയിരിക്കുകയാണ്. സുസ്ഥിരമായ ഒരു സർക്കാർ നമുക്ക് ആവശ്യമാണ്. ജനായത്തഭരണസംവിധാനത്തിൽ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുവാൻ നമുക്കു സ്വാതന്ത്ര്യമുണ്ട്. വോട്ടവകാശം യഥാസമയം വിനിയോഗിക്കേണ്ടത് ഓരോ പൗരന്റേയും കടമയാണ്.

പ്രിയമുള്ളവരെ നമ്മുടെ രാജ്യം വളരെയധികം പ്രതിസന്ധികൾ നേരിടുന്നുണ്ടെന്ന കാര്യം നിങ്ങൾക്കെല്ലാം അറിയാവുന്നതാണല്ലോ. ജന പ്പെരുപ്പം, തൊഴിലില്ലായ്മ, വിലക്കയറ്റം, ഭക്ഷ്യദൗർലഭ്യം, ഇന്ധനപ്രതി സന്ധി തുടങ്ങി ഒട്ടനവധി പ്രശ്നങ്ങളുണ്ട്. ഇവയൊന്നും ഒരൊറ്റദിവസം കൊണ്ട് പരിഹരിക്കാൻ കഴിയുകയില്ല. ജനങ്ങളുടെ നിരന്തരമായ കൂട്ടായ പരിശ്രമംകൊണ്ടുമാത്രമേ നമുക്കിവയൊക്കെ തരണംചെയ്യാനാകൂ.

ഓരോസ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോഴും നാം നമ്മുടെ കടമ കളും കർത്തവ്യങ്ങളും നിറവേറ്റുന്നുണ്ടോയെന്ന് ആത്മപരിശോധന നട ത്തേണ്ടതാണ്. വ്യക്തികളുടെ പുരോഗതിയാണ് രാജ്യത്തിന്റെ പുരോ ഗതി. അതിന് നാം ഇനിയും അക്ഷീണം യത്നിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യ ദിനാഘോഷചടങ്ങുകളെ സംബന്ധിച്ച് നേരത്തേ പ്രസംഗിച്ചവർ സവിസ്തരം പ്രതിപാദിക്കുകയുണ്ടായി. അതുകൊണ്ട് ഞാൻ അക്കാര്യങ്ങളിലേ ക്കൊന്നും കടക്കുന്നില്ല.

                                                ഈ മഹത്തായ ആഘോഷവേളയിൽ പങ്കെടുത്ത് സംസാരിക്കാൻ അവസരം ഒരുക്കിത്തന്ന ഇതിന്റെ സംഘാടകരോട് നന്ദി അറിയിച്ചു കൊണ്ട് ഞാൻ എന്റെ വാക്കുകൾ ഉപസംഹരിക്കുന്നു.

നന്ദി നമസ്കാരം

ജയ് ഹിന്ദ്

Leave a Reply

Your email address will not be published. Required fields are marked *

Back To Top