Kattu Poovu Malayalam Poem with Lyrics | ചിതറി തെറിക്കുന്ന ചിന്തകളിൽ ❤️ കാട്ടുപൂവ് | മനോഹരമായ മലയാള കവിത 🌸
കാട്ടുപൂവ് (കവിത )
വരികൾ: വിനോദ് പൂവക്കോട്
ചിതറി തെറിക്കുന്ന ചിന്തകളിൽ എപ്പോഴും
നിന്റെ ഈ പുഞ്ചിരി ഒന്നു മാത്രം..
മഴവില്ലു പോലെ നീ മനസ്സിൽ തെളിയുമ്പോൾ
ഉണരുന്നു എന്നിലെ മോഹങ്ങളും..
ചിതറി തെറിക്കുന്ന ചിന്തകളിൽ എപ്പോഴും
നിന്റെ ഈ പുഞ്ചിരി ഒന്നു മാത്രം.
മഴവില്ലു പോലെ നീ മനസ്സിൽ തെളിയുമ്പോൾ
ഉണരുന്നു എന്നിലെ മോഹങ്ങളും..
കൃഷ്ണ തുളസി കതിർത്തുമ്പു മോഹിക്കും
നിന്റെയീ വാർമുടി ചുരുളിലെത്താൻ
പൂജക്കെടുക്കാത്ത പൂവായ ഞാനും
മോഹിച്ചിടുന്നു നിന്നരികിലെത്താൻ..
മണമില്ല, മധുവില്ല , പൂജക്കെടുക്കില്ല
താനേ വളർന്നൊരു കാട്ടുപൂവാണ് ഞാൻ..
വിടരും മുൻപേ പൊഴിയുന്ന ഇതളുള്ള
പൂജക്കെടുക്കാത്ത കാട്ടുപൂവാണ് ഞാൻ
ഇഷ്ടമാണെന്നൊന്നു ചൊല്ലുവാൻ വേണ്ടി
നിത്യവും നിൻ മുൻപിൽ എത്തിടുമ്പോൾ..
നിന്റെ കൊലുസിന്റെ നാദങ്ങളിൽ ഞാൻ
താനേ മറന്നൊന്നു നിന്നിടുന്നു
ഒന്നും പറയാതെ അറിയാതെ പോയിടുന്നു..
ഇഷ്ടമല്ലെന്നൊരു വാക്ക് നീ ചൊല്ലിയാൽ
വ്യർത്ഥമായി പോകുമെൻ ജീവിതം..
ഇഷ്ടമല്ലെന്നൊരു വാക്ക് നീ ചൊല്ലിയാൽ
വ്യർത്ഥമായി പോകുമെൻ ജീവിതം..
നീ നടക്കും വഴിയോരത്തു എന്നെ
കണ്ടാൽ ചിരിക്കാതെ പോകരുതേ…
നീ..നടക്കും വഴിയോരത്തു എന്നെ
കണ്ടാൽ ചിരിക്കാതെ പോകരുതേ..
നിന്റെ ഈ പുഞ്ചിരി മാത്രം മതി
എനിക്കിനിയുള്ള കാലം കാത്തിരിക്കാൻ..
നിന്റെ ഈ പുഞ്ചിരി മാത്രം മതി
എനിക്കിനിയുള്ള കാലം കാത്തിരിക്കാൻ..
ഇനിയുള്ള കാലം കാത്തിരിക്കാൻ..
ഇനിയുള്ള കാലം കാത്തിരിക്കാൻ..
Kattu Poovu Malayalam Poem with Lyrics
മനസ്സിന്റെ ആഴങ്ങളിൽ തൊട്ടുണർത്തുന്ന വരികൾ… ❤️
ചിതറി തെറിക്കുന്ന ചിന്തകളിൽ വിരിയുന്ന മനോഹരമായ കവിത “കാട്ടുപൂവ്” 🌸 മലയാളത്തിന്റെ സൗന്ദര്യവും കവിതയുടെ മാധുര്യവും ഒത്തുചേരുന്ന ഈ മനോഹരമായ കവിത ആസ്വദിക്കൂ.
ഓരോ വരികളും ഹൃദയത്തിൽ ഒരു പുതിയ അനുഭൂതി സമ്മാനിക്കട്ടെ!
🎶 Poem: കാട്ടുപൂവ് (Kattu Poovu)
✍️ Lyrics: ചിതറി തെറിക്കുന്ന ചിന്തകളിൽ
Category: Malayalam Poetry | Malayalam Kavitha
നിങ്ങൾക്ക് ഈ കവിത ഇഷ്ടമായെങ്കിൽ Like 👍 ചെയ്യാനും അഭിപ്രായങ്ങൾ Comment ചെയ്യാനും മറക്കരുതേ. നിങ്ങളുടെ സുഹൃത്തുക്കൾക്കും Share ചെയ്യൂ.
🔔 കൂടുതൽ മനോഹരമായ മലയാളം കവിതകൾക്കും ഗാനങ്ങൾക്കും കുട്ടികളുടെ കലാപരിപാടികൾക്കുമായി ചാനൽ Subscribe ചെയ്യൂ. 🏷️ Hashtags #KattuPoovu #ChithariTherikkunnaChinthakalil #MalayalamPoem #MalayalamKavitha #MalayalamPoetry #MalayalamLyrics #Kavitha #Malayalam #PoemWithLyrics If you enjoyed this video, please like, share, and subscribe to 2020 for more musical content! 👉 Subscribe here: https://www.youtube.com/@2020_music
Watch Video
For More Malayalam Kavithakal Click Here
https://schoolbellchannel.com/malayalam-poems
Tags:
Kattu Poovu Malayalam Poem with Lyrics
കാട്ടുപൂവ് lyrics, ചിതറി തെറിക്കുന്ന lyrics, കാട്ടുപൂവ് കവിത, കാട്ടുപൂവ് കവിത ആശയം, Kattu poovu lyrics malayalam, Chithari therikkunna kavitha lyrics malayalam, കാട്ടുപൂവ് കവിത എഴുതിയത് ആര് ചിതറി തെറിക്കുന്ന ചിന്തകളില് എപ്പോഴും lyrics Kattu Poovu, Chithari Therikkunna Chinthakalil, Kattu Poovu Malayalam Poem, Chithari Therikkunna Chinthakalil Kavitha, Malayalam Poem, Malayalam Kavitha, Malayalam Poetry, Malayalam Poems with Lyrics, Malayalam Kavitha Lyrics, Malayalam Poem with Lyrics, Malayalam Lyrics, Malayalam Recitation, Malayalam Literature, Malayalam Poems, Kavithakal, Malayalam Kavithakal, Beautiful Malayalam Poem, Latest Malayalam Kavitha, Malayalam Poem Songs, Kattu Poovu Kavitha, School Bell, School Bell Malayalam

