ചന്തമേറിയ പൂവിലും വരികള്‍ | ചന്തമേറിയ പൂവിലും lyrics | Chanthameriya Poovilum lyrics
ചന്തമേറിയ പൂവിലും ശബളാഭമാം
ശലഭത്തിലും
സന്തതം കരതാരിയന്നൊരു ചിത്ര-
ചാതുരി കാട്ടിയും
ഹന്ത! ചാരുകടാക്ഷമാലകളര്‍ക്ക-
രശ്മിയില്‍ നീട്ടിയും
ചിന്തയാം മണിമന്തിരത്തില്‍ വിളങ്ങു-
മീശനെ വാഴ്ത്തുവിന്‍!
സാരമായ് സകലത്തിലും മതസംഗ്രഹം
ഗ്രഹിയാത്തതായ്
കാരണാന്തരമായ് ജഗത്തിലുയര്‍ന്നു
നിന്നിടുമൊന്നിനെ
സൌരഭോല്‍ക്കട നാഭിയാല്‍ സ്വമൃഗംകണ-
ക്കനുമേയമായ്
ദൂരമാകിലുമാത്മ ഹാര്ദ്ദ ഗുണാസ്പദത്തെ
നിനയ്ക്കുവിന്‍!
നിത്യനായക, നീതിചക്രമതിന്‍-
തിരിച്ചിലിനക്ഷമാം
സത്യമുള്‍ക്കമലത്തിലും സ്ഥിരമായ്
വിളങ്ങുക നാവിലും
കൃത്യഭൂ വെടിയാതെയും മടിയാതെയും
കരകോടിയില്‍
പ്രത്യഹം പ്രഥയാര്‍ന്ന പാവന കര്‍മ്മ-
ശക്തി കുളിക്കുക!
സാഹസങ്ങള്‍ തുടര്‍ന്നുടന്‍ സുഖഭാണ്ഡ-
മാശു കവര്‍ന്നുപോം
ദേഹമാനസ ദോഷസന്തതി ദേവ
ദേവ, നശിക്കണേ
സ്നേഹമാം കുളിര്‍പൂനിലാവു പരന്നു
സര്‍വവുമേകമായ്
മോഹമാമിരുള്‍ നീങ്ങി നിന്റെ മഹത്ത്വ-
മുള്ളില്‍ വിളങ്ങണേ.
ധര്‍മ്മമാം വഴി തന്നില്‍ വന്നണയുന്ന വൈരികളഞ്ചവേ
നിര്‍മ്മലദ്യുതിയാര്‍ന്ന നിശ്ചയഖഡ്ഗമേന്തി നടന്നുടന്‍
കര്‍മ്മസീമ കടന്നുപോയ് കളിയാടുവാനരുളേണമേ
ശര്‍മ്മവാരിധിയില്‍ കൃപാകര, ശാന്തിയാം മണിനൌകയില്‍.
Tags:
ഈശ്വരപ്രാർത്ഥന | ചന്തമേറിയ പൂവിലും I കുമാരനാശാൻ ചന്തമേറിയ പൂവിലും വരികള്വീ ണ പൂവ് കവിത വരികള്‍ , Veenapoovu summary in malayalam,വീണപൂവ് കവിത pdf, വീണപൂവ് കവിത വരികള്‍, വീണപൂവ് notes, വീണപൂവ് വൃത്തം, വീണപൂവ് ചോദ്യങ്ങള്‍, ഹാ പുഷ്പമേ അധികതുംഗപദത്തിലെത്ര meaning വീണപൂവ് class 7 questions and answers malayalam poems,Malayalam poetry (മലയാളം കവിത), Malayalam poems for students, Malayalam poems about life, Short malayalam poems Top 10 Malayalam Kavithakal ,Famous Malayalam Kavithakal, Famous malayalam poems, Malayalam poems pdf, Malayalam kavitha lyrics വീണ പൂവ് കവിത വരികള്‍ ,ചന്തമേറിയ പൂവിലും വരികള്‍ പ്രാർത്ഥന – ചന്തമേറിയ പൂവിലും # Chandameriya poovilum Malayalam Prayer Chanthameriya Poovilum lyrics