ശിശുദിന സന്ദേശം Children’s Day Message

childrens day message school bell channel website
ശിശുദിന സന്ദേശം Children’s Day Message

#childrensday #november14 #shishudinam

ഇന്ന് ശിശുദിനം. ഈ ദിനം ഇതിഹാസ സ്വാതന്ത്ര്യപ്പോരാളിയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ ജന്‍മദിനമാണ്. കുഞ്ഞുങ്ങളെ ജീവനുതുല്യം സ്‌നേഹിച്ച കുഞ്ഞുങ്ങളുടെ സ്വന്തം ചാച്ചാജിയുടെ ജന്മദിനമായ നവംബർ പതിനാലിനാണ് ഇന്ത്യയില്‍ ശിശു ദിനം ആഘോഷിക്കുന്നത്. കുട്ടികളെ വളരെയധികം സ്നേഹിച്ചിരുന്ന ഒരു വ്യക്തി എന്ന നിലയിൽ ലോകമെമ്പാടും ചാച്ചാജി പ്രസിദ്ധി നേടിയിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കുട്ടികള്‍ പങ്കെടുക്കുന്ന ഘോഷയാത്രയും മറ്റു കലാപരിപടികളും ശിശുദിനത്തിന്റെ ഭാഗമായി അരങ്ങേറാറുണ്ട്. കുട്ടികളുടെ ക്ഷേമത്തിലും സ്വാതന്ത്ര്യത്തിലും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനായി സംഘടിപ്പിക്കുന്ന ദിനാചരണമാണ് ശിശുദിനം.

ചാച്ചാജിയെക്കുറിച്ച് പറയുമ്പോള്‍ കുട്ടികള്‍ക്ക് ഓര്‍മ്മയിലെത്തുന്നൊരു രൂപമുണ്ട്. തൊപ്പിയും നീണ്ട ജുബ്ബായും അതിലൊരു ചുവന്ന റോസാപ്പൂവും പുഞ്ചിരിക്കുന്ന മുഖവുമുള്ള ഒരാള്‍. ചെറിയ കുട്ടിയായിരിക്കുമ്പോഴേ നെഹ്‌റുവിന് നല്ല വായനാശീലമുണ്ടായിരുന്നു, ബുദ്ധിമാനുമായിരുന്നു.

കുട്ടികളോടുള്ള അദ്ദേഹത്തിന്‍റെ സ്‌നേഹവും വാത്സല്യവുമാണ് അദ്ദേഹത്തിന്‍റെ ജന്‍മദിനം തന്നെ കുട്ടികളുടെ ആഘോഷത്തിനു വേണ്ടി തിരഞ്ഞെടുക്കുന്നതിനുള്ള കാരണം. കുടാതെ സ്വാതന്ത്ര്യത്തി നു വേണ്ടിയുള്ള തന്‍റെ നീണ്ട സമരങ്ങള്‍‌ക്കൊടുവില്‍ ആദ്യത്തെ പ്രധാനമന്ത്രിയായ രാജ്യത്തിന്‍റെ ഒരു വിശിഷ്ട ശിശുവായി പണ്ഡിറ്റ് നെഹ്രു പരിഗണിക്കപ്പെടുന്നുണ്ട്.

കുട്ടികളോടുള്ള നെഹ്രുവിന്‍റെ സ്‌നേഹത്തിനുള്ള ആദരവും അദ്ദേഹം രാജ്യത്തിന് നല്‍കിയ സംഭാവനകളുമാണ് ശിശുദിനം.അദ്ദേഹത്തിന്‍റെ ജന്‍മദിനത്തില്‍ ആഘോഷിക്കുന്നത്.

ഈ ദിവസം കുട്ടികളുടെ ക്ഷേമത്തിനു വേണ്ടിയുള്ള നമ്മുടെ അര്‍പ്പണബോധത്തെ നവീകരിക്കുവാനും, അവരെ അവരുടെ ചാച്ചാ നെഹ്രുവിന്‍റെ ഗുണത്തിലും സ്വപ്നത്തിലും ജീവിക്കുവാന്‍ പഠിപ്പിക്കുവാനും നമ്മെ ഓരോരുത്തരെയും ഓര്‍മ്മിപ്പിക്കുന്നു.

രാജ്യത്തെ കുട്ടികള്‍ക്ക് അവരുടെ ജീവിതം ആവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്‌കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുമുള്ള അവസരങ്ങളും ശിശുദിനാഘോഷങ്ങള്‍ പ്രദാനം ചെയ്യുന്നു. കുരുന്നുകളുടെ ഈ ആഘോഷത്തില്‍ ഏവര്‍ക്കും ഹൃദയം നിറഞ്ഞ ശിശുദിനാശംസകള്

 

 

 

Tags:
shishu dinam,ശിശു ദിനം പ്രസംഗം,ശിശു ദിനത്തിനെ കുറിച്ച്,ശിശുദിനം പതിപ്പ്,ശിശു ദിന പോസ്റ്റര്,ജവഹര്ലാല് നെഹ്റു,ഗാന്ധിജി ജവഹര്ലാല് നെഹ്റു വിനെ ആദ്യമായി കണ്ടു മുട്ടിയത് ഏത് വര്ഷം ആയിരുന്നു,ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആര്,ശിശുദിനം മുദ്രാവാക്യം,Children’s day dance IN Malayalam,Children’s Day Song in English Lyrics,Sisudinam song,songs for children’s day,children’s day song with lyricsshishu dinam poster malayalam,childrens day english songs mp3 download,top 10 songs for children’s day in english,children’s day speech,children’s 
 

Leave a Reply

Your email address will not be published. Required fields are marked *

Back To Top