രസകരമായ കുസൃതി ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ | Malayalam Kusruthi Chodyangal Questions and Answers

കുസൃതി ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ | Kusruthi Chodyangal Questions and Answers

കുസൃതി ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ | Kusruthi Chodyangal Questions and Answers

#kusruthichodhyangal #funnyquestions #funnyanswers

 

 

Q.   നമ്മുടെ അടുക്കളയിൽ കാണുന്ന 3 രോഗങ്ങളുടെ പേര്?

ഉത്തരം  :   ഗ്യാസ്, പ്രഷർ, ഷുഗർ

 

Q.   ദോശ ചുടാൻ എടുക്കുന്ന മരം ഏതാണ്?

ഉത്തരം  :  മാവ്

 

Q.   കണക്കിലുള്ള രണ്ടു ശരീര ഭാഗങ്ങൾ ഏതൊക്കെയാണെന്ന് പറയാമോ ?

ഉത്തരം  :  കാൽ, അര

 

Q.   നമുക്ക് സ്വന്തം ആയതിനെ മറ്റുള്ളവർ കൂടുതൽ ഉപയോഗിക്കും..?

ഉത്തരം  :  പേര് (Name)

 

Q.   സ്ത്രീകളെ അഭിസംബോധന ചെയ്യുന്ന മാസം ?

ഉത്തരം  :  മേടം

 

Q.   കുട്ടിക്കാലത്തു നീന്തി കളിക്കും

മുതിർന്നവരായാൽ ചാടി കളിക്കും ആര് ?

ഉത്തരം  :  തവള

 

Q.   ഏതു ചാനലിൻ്റെ പേരിലാണ് ഒരു വാക്കിൻ്റെ മലയാളവും ഇംഗ്ലീഷും ഉള്ളത്.

ഉത്തരം  :  പോഗോ (Pogo)

 

Q.   കഴിക്കാൻ പറ്റുന്ന നിറം?

ഉത്തരം  :  ഓറഞ്ച്

 

Q.   ഉറക്കത്തിലും ഒരു പ്രാവശ്യം വരുന്നു, ഉണരുമ്പോഴും ഒരു പ്രാവശ്യം വരുന്നു! എന്ത് ?

ഉത്തരം  :  ‘ഉ’ എന്ന അക്ഷരം

 

Q.   കട്ടക്ക് കൂടെ നിൽക്കുന്ന പഴം ഏതാണ് ?

ഉത്തരം  :  സപ്പോട്ട

 

Q.   ഒരാളോട് വളരെ വിഷമമുള്ള ഒരു ചോദ്യം ചോദിച്ചപ്പോൾ അയാൾ കിണറ്റിലേക്ക് ഇറങ്ങി !എന്തിന് ?

ഉത്തരം  :  ആഴത്തിൽ ചിന്തിക്കാൻ

 

Q.   പോകുമ്പോൾ ആരും ഇഷ്ടപ്പെടുന്നില്ല…

വരുമ്പോൾ എല്ലാവർക്കും ഇഷ്ടമാകും…?

ഉത്തരം  :  കറണ്ട്

 

Q.   ഒരാൾ ഒരു പശുവിനെ കറന്നപ്പോൾ ഇരുന്നൂറ്റിമൂന്ന്‌ ലിറ്റർ പാൽ കിട്ടി.

അതിൽ നിന്ന് 3 ലിറ്റർ പാൽ കടയിൽ കൊടുത്തു…

ബാക്കി എത്ര ലിറ്റർ പാൽ ഉണ്ട്??

ഉത്തരം  :  0 (പാൽ ബാക്കി ഒന്നുമില്ല)

Explanation

അയാൾക്ക് 3 ലിറ്റർ പാൽ മാത്രമാണ് കിട്ടിയത്. ചോദ്യത്തിൽ 203 എന്നല്ല, ഇരുന്ന് ഊറ്റി 3 ലിറ്റർ പാൽ കിട്ടി എന്നാണ്

 

Q.   തോട്ടത്തിൽ ഞാൻ പച്ച, മാർകെറ്റിൽ ഞാൻ കറുപ്പ്,വീട്ടിൽ ഞാൻ ചുവപ്പ്, ആരാണ് ഞാൻ?

ഉത്തരം  :   തേയില

 

Q.   തിന്നാൻ വേണ്ടിയാണ് എന്നെ വാങ്ങാറ് എന്നാൽ ആരും എന്നെ തിന്നാറില്ല ആരാണ് ഞാൻ?

ഉത്തരം  :   പ്ലേറ്റ്

 

Q.   പറയുമ്പോൾ നിറമുണ്ട് കാണുമ്പോൾ നിറമില്ല,?

ഉത്തരം  :   പച്ച വെള്ളം

 

Q.   മൂന്നു അക്ഷരം ഉള്ള മലയാള വാക്ക്,ഇത് കഴിക്കും, ഇടത്തുനിന്ന് വലത്തോട്ട് വായിച്ചാലും വലതു നിന്ന് ഇടത്തോട്ട് വായിച്ചാലും ഒരുപോലെ ലഭിക്കുന്ന വാക്ക്?

ഉത്തരം  :   സമോസ

 

Q.   കുത്തും കോമയും വന്നാൽ എന്ത് വിളിക്കും?

ഉത്തരം  :   ഡോട്ട് കോം

 

Q.   ആർക്കും കേൾക്കാൻ പറ്റാത്ത ശബ്ദം?

ഉത്തരം  :   നിശബ്ദം

 

Q.   6 ഇനോട് 3 കൂട്ടിയാൽ 9ഉം ഗുണിച്ചാൽ 18ഉം കുറച്ചാൽ 3ഉം കിട്ടുന്ന ഒരു സ്ഥലം?

ഉത്തരം  :   മൂന്നാർ

 

Q.   എത്ര തല്ലിയാലും നുള്ളിയാലും കരയാത്ത കുട്ടി?

ഉത്തരം  :   പാവക്കുട്ടി

 

Q.   ചോറിന് കൂട്ടാൻ പറ്റാത്ത കറി?

ഉത്തരം  :   ബേക്കറി

 

Q.   ഒരു കൊല്ലം ഉറപ്പായും ഗ്യാരണ്ടി ഉള്ള വസ്തു?

ഉത്തരം  :   കലണ്ടർ

 

Q.   അമ്മയോട് ഇരിക്കാൻ പറയുന്ന രാജ്യം?

ഉത്തരം  :   അമേരിക്ക

 

Q.   നിങ്ങൾ അടുക്കളയിൽ കയറുമ്പോൾ ആദ്യമായ് വയ്ക്കുന്നതെന്തു?

ഉത്തരം  :   കാല്

 

Q.   ഞങ്ങൾ ഒരുമിച്ചു നിന്നാൽ 9, ഞങ്ങളിൽ നിന്ന് ഒന്ന് പോയാൽ 10, എങ്കിൽ ഞങ്ങൾ ആരാ?

ഉത്തരം  :   1X (റോമൻ അക്ഷരത്തിലെ 9)

 

Q.   ജീവനില്ലാത്ത എനിക്ക് അഞ്ചു വിരലുകൾ ഉണ്ട്. ആരാണ് ഞാൻ?

ഉത്തരം  :  കൈയ്യുറ (Glove)

 

Q.   തമിഴ് വാക്കും മലയാളം വാക്കും ചേർത്ത് പറയുന്ന ഒരു ഫ്രൂട്ട്…

ഉത്തരം  :   തണ്ണി മത്തൻ

Explanation

തണ്ണി – വെള്ളത്തിന്റെ തമിഴ് പദം

മത്തൻ – മത്തങ്ങായുടെ മലയാളം പദം

 

Q.   ഏറ്റവും കൂടുതൽ പുക ഏൽക്കേണ്ടി വരുന്ന ഇംഗ്ലീഷ് അക്ഷരം ഏത് ?

ഉത്തരം  :   ‘C‘ – ആണ് ഉത്തരം

Explanation

C എന്ന അക്ഷരം ബീഡിയുടെ (B, D) ഇടയിൽ ആയതുകൊണ്ട്.

 

Q.   ജോമെട്രി ക്ലാസ്സിൽ കണക്ക് മാഷിനെ സഹായിക്കുന്ന രണ്ട് പെൺകുട്ടികൾ ആരെല്ലാം ?

ഉത്തരം  :  ബിന്ദു, രേഖ

 

Q.   കഴിക്കാൻ പറ്റാത്ത അട ഏതാണ്?

ഉത്തരം  :  കണ്ണട

 

Q.   ഒഴുകാൻ കഴിയുന്ന അക്കം ഏത്?

ഉത്തരം  :  ആറ് (6)

 

Q.   ഷർട്ടിൽ ചായ വീണാൽ എന്ത് ആകും ?

ഉത്തരം  :  ടി ഷർട്ട് (T-Shirt)

 

Q.   പുരുഷൻമാർ സ്ത്രീകളെ വിളിക്കാൻ ഉപയോഗിക്കുന്ന ഇംഗ്ളീഷിലെ അക്ഷരം ഏത് ?

ഉത്തരം  :  D

 

Q.   കണ്ണിൻറെ സഹോദരൻ ആര് ?

ഉത്തരം  :  Eyebrow

 

Q.   ഒരു റബ്ബർ ബാൻഡിനു വരാവുന്ന അസുഖം ?

ഉത്തരം  :  വലിവ്

 

Q.   പെണ്ണുങ്ങൾ അടുക്കളയിൽ കയറുമ്പോൾ ആദ്യം വെക്കുന്നത് എന്താണ്

ഉത്തരം  :  കാൽ

 

Q.   രണ്ട് കാലുണ്ടെങ്കിലും മൂക്കുണ്ടെങ്കിലേ ഇരിക്കാൻ പറ്റു

ഉത്തരം  :  കണ്ണട

 

Q.   നാല് ഉറുമ്പുകൾ ഒരു നൂലിൻ്റെ മുകളിലൂടെ വരി വരിയായി പോകുകയായിരുന്നു. അതിൽ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും ഉറുമ്പുകൾ പോയി. ഒന്നും പറ്റിയില്ല. പക്ഷെ നാലാമത്തെ ഉറുമ്പ് നൂലിൻ്റെ മുകളിലൂടെ പോയപ്പോൾ നൂൽ മുറിഞ്ഞു പോയി. എന്താ കാരണം?

ഉത്തരം  :  നാലാമത്തെ ഉറുമ്പ് കട്ടുറുമ്പായിരുന്നു.

 

Q.   തൊട്ടുകൂട്ടാം എന്നാൽ സദ്യക്കു വിളമ്പാറില്ല.

ഉത്തരം  :  കാൽക്കുലേറ്റർ (Calculator)

 

Q.   മാനത്ത് കാണുന്ന മറ്റൊരു മാനം?

ഉത്തരം  :  വിമാനം

 

Q.   പെട്ടന്ന് ഉയരം കൂടാനുള്ള വഴി ?

ഉത്തരം  :  ഉയരം കുറഞ്ഞവരുടെ അടുത്ത് നിന്നാൽ മതി

 

Q.   എപ്പോഴും തറയിൽ കിടക്കുമെങ്കിലും അഴുക്ക് പറ്റാറില്ല.. ആർക്ക് ?

ഉത്തരം  :  നിഴൽ

 

Q.   പുറകോട്ട് നടന്ന് ചെയ്യുന്ന ജോലി ഏതാണ് ?

ഉത്തരം  :  ഞാറ് നടുന്നത്

 

Q.   പെട്ടന്ന് പൊട്ടിപ്പോകാൻ വാങ്ങിക്കുന്ന സാധനം എന്ത് ?

ഉത്തരം  :  പടക്കം

 

Q.   മുന്നിൽ വാൽ ഉള്ള ജീവി

ഉത്തരം  :  വാൽ മാക്രി

 

Q.   തേനീച്ച മൂളുന്നത് എന്തുകൊണ്ടാണ് ?

ഉത്തരം  :  സംസാരിക്കാൻ പറ്റാത്തതുകൊണ്ട്

 

Q.   എത്രത്തോളം വെളുക്കുന്നുവോ അത്രത്തോളം വൃത്തികേടാകുന്നത് എന്താണ് ?

ഉത്തരം  :  ബ്ലാക്ക് ബോർഡ്

 

Q.   കണ്ണൂരിലും ഞാനുണ്ട്…!

ബഹിരാകാശത്തും ഞാനുണ്ട് …!

കലണ്ടറിലും ഞാനുണ്ട് …!

ആരാണ് ഞാൻ …??

ഉത്തരം  :   ‘ക’ എന്ന അക്ഷരം.

Explanation

കണ്ണൂർ, ബഹിരാകാശം, കലണ്ടർ – ഈ മൂന്ന് വാക്കുകളിലും ‘ക’ എന്ന അക്ഷരം ഉണ്ട്

 

Q.   ഭാരം കൂടിയ പാനീയം ഏതാണ് ?

Hint:ഏതു പാനീയത്തിൻറെ പേരാണ് ഭാരം എന്ന് അവസാനിക്കുന്നത്?

ഉത്തരം  :  സംഭാരം

 

Q.  തൊലി കളഞ്ഞാൽ പേര് മാറുന്ന സാധനം എന്താണെന്ന് പറയാമോ?

Hint: ഇത് മലയാളികൾ എന്നും കഴിക്കുന്ന ഒരു സാധനം ആണ്

ഉത്തരം  :  നെല്ല്

Explanation

നെല്ലിൻ്റെ തൊലി കളഞ്ഞാൽ അരി ആകും

 

Q.   വെളുക്കുമ്പോൾ കറക്കുന്നതും, കറക്കുമ്പോൾ വെളുക്കുന്നതുമായ വസ്തു ഏത്‌ എന്ന് പറയാമോ?

ഉത്തരം  :   പാൽ – ആണ് ഉത്തരം

Explanation

നേരം വെളുക്കുമ്പോൾ ആണല്ലോ പാൽ കറക്കുന്നത്.

കറക്കുമ്പോൾ വെളുത്ത പാൽ കിട്ടുന്നു…

 

 

Q.   സ്വന്തം പേര് എപ്പോഴും പറയുന്ന ജീവി?

ഉത്തരം  :  കാക്ക

 

Q.   വിശപ്പുള്ള രാജ്യം?

ഉത്തരം  :  ഹംഗറി

 

Q.   ഉറുമ്പിന്റെ അപ്പൻറെ പേര്?

ഉത്തരം  :  ആന്റപ്പൻ

 

Q.   കരയും തോറും ആയുസും കുറഞ്ഞു വരുന്നത് ആരുടെയാണ്?

ഉത്തരം  :  മെഴുകുതിരി

 

Q.   കാലും നഖവും ഉണ്ടെങ്കിലും വിരൽ ഇല്ലാത്ത ജീവി?

ഉത്തരം  :  ആന

 

Q.   കഴിക്കാൻ പറ്റുന്ന ആന?

ഉത്തരം  :  ബനാന

 

Q.   പേരിൻറെ കൂടെ ഇനിഷ്യൽ ഉള്ള ജീവി?

ഉത്തരം  :  ചിമ്പാൻസി

 

Q.   എന്നും ഉപ്പിലിടുന്ന വസ്തു ഏതാണ്?

ഉത്തരം  :  സ്‌പൂൺ

 

Q.   മരണത്തിനു വരെ കാരണമായേക്കാവുന്ന കടം ഏതാണ്?

ഉത്തരം  :  അപകടം

 

Q.   തിരുവനന്തപുരംകാരുടെ ഡേ ഏതാണ്?

ഉത്തരം  :  എന്തരടേ

 

Q.   രണ്ടു പേർ കണ്ടു,

പത്തു പേർ എടുത്തു,

ഒരാൾ രുചിച്ചു…

ആരൊക്കെ ?

ഉത്തരം  :   കണ്ണ്, കൈ, നാവ്

 

Q.   മലയാളത്തിൽ നാവു കൊണ്ടും, ഇംഗ്ലീഷിൽ കാലുകൊണ്ടും ചെയ്യുന്ന കാര്യം?

ഉത്തരം  :  വാക്ക് / Walk

 

Q.   തമിഴ്‌നാട്ടിലെ പ്രശസ്‌തമായ ആറേത് ?

ഉത്തരം  :  എം ജി ആർ

 

Q.   നമ്മുടെ അടുത്തിരുന്നാൽ ഒരു വിലയുമില്ല.

എന്നാൽ മറ്റൊരാൾക്ക് കൊടുത്താൽ വലിയ വിലയാണ്.

എന്താണ് അത്?

ഉത്തരം  :  സ്നേഹം (Love)

 

Q.   ഒരു ബസ്സിൽ നിന്നിറങ്ങാൻ ആദ്യം ചെയ്യേണ്ടത് എന്താണ് ?

ഉത്തരം  :  ആദ്യം ബസ്സിൽ കയറുക

 

Q.   നിറം വെളുപ്പ്

ആഘോഷ വേളകളിൽ ആണ് ഞാൻ താരം ആകുന്നത്

എൻ്റെ പേരിൽ പ്രശസ്‌തമായ ഒരു സ്ഥലം ഉണ്ട്

ഒന്ന് നീട്ടിവിളിച്ചാൽ ഒരു പണി ആയുധം

ഉത്തരം  :  തുമ്പ

 

Q.   ഇതൊരു പഴമാണ്

എന്നാൽ ഇത് പഴമല്ല

മണമോ രുചിയോ ഇല്ല

മരത്തിലോ വള്ളിയിലോ ഉണ്ടാകുന്നതല്ല

ഇതിൻ്റെ ആദ്യത്തെ രണ്ടക്ഷരം ഒരാളുടെ പേരാണ്

ഉത്തരം കണ്ടുപിടിക്കാമോ?

ഉത്തരം  :  ആലിപ്പഴം

 

Q.   ആരും ഇഷ്ടപ്പെടാത്ത പണം ഏതാണ് ?

ഉത്തരം  :  ആരോപണം

 

Q.   രാമായണത്തിൻറെ നടുവിൽ കാണുന്ന സ്ത്രീ ആരാണ്?

Hint: ചോദ്യത്തിൽ തന്നെ ഉത്തരവും ഉണ്ട്.

ഉത്തരം  :  മായ

 

Q.   ഞാൻ ഒരു മലയാള വാക്കാണ്.

ഞാൻ ഒരു ഭക്ഷണസാധനം ആണ്..

എന്നിൽ പശു ഉണ്ട്…

പശു പോയാൽ ഒപ്പിന് വേണ്ടി ഉപയോഗിക്കാം

എങ്കിൽ ഞാൻ ആര് ?

ഉത്തരം  :  ഗോതമ്പ്

Explanation

‘ഗോ’ എന്ന പദം പശുവിനെ സൂചിപ്പിക്കുന്നു. ‘ഗോ’ പോയാൽ ‘തമ്പ്’.

‘തമ്പ്’ തള്ള വിരലിന്റെ ഇംഗ്ലീഷ് പദമാണല്ലോ. ‘തമ്പ്’ ഉപഗോഗിച്ചാണല്ലോ ഒപ്പ് ഇടുന്നതും. (Or thumb impressions)

 

Q.   ലോകത്തിലെ ശക്തിശാലിയായ ഒരാൾക്ക് പോലും പിടിച്ചു നിർത്താൻ പറ്റാത്ത ഭാരമില്ലാത്ത വസ്തു ഏത് ?

ഉത്തരം  :  ശ്വാസം

 

Q.   മധുരമുള്ള കര ഏതാണെന്ന് പറയാമോ?

ഉത്തരം  :  ശർക്കര

 

Q.   ഏപ്രിൽ മാസത്തിൽ പട്ടാളക്കാർ തളരാൻ കാരണമെന്ത് ?

ഉത്തരം  :   മാർച്ച് കഴിഞ്ഞു വരുന്നതുകൊണ്ട്

Explanation

മാർച്ച് മാസം കഴിഞ്ഞാണല്ലോ ഏപ്രിൽ വരുന്നത്. അതോടൊപ്പം മാർച്ച് എന്നതുകൊണ്ട് പട്ടാളമാർച്ചിനെയും ഇവിടെ ഉദ്ദേശിക്കുന്നു

 

Q.   തിന്നാൻ വേണ്ടി മേടിച്ച ഒരു സാധനം വായിലേക്ക് എത്തിയാലും വയറ്റിലോട്ടു എത്താറില്ല.എന്താണത്? ഉത്തരം പറയാമോ ?

ഉത്തരം  :  ചൂവിങ് ഗം (Chewing Gum)

 

Q.   ജനനം മുതൽ മരണം വരെ കുളിച്ചുകൊണ്ടിരുന്ന ജീവി ?

ഉത്തരം  :  മീൻ

 

Q.   2 മക്കളും 2 അച്ഛൻമാരും വേട്ടക്ക് പോയി. അവർ ഓരോരുത്തരും ഓരോ പ്രാവിനെ വെടിവെച്ചു വീഴ്ത്തി. പക്ഷെ ആകെ 3 പ്രാവുകളെ ഉണ്ടായിരുന്നുള്ളു. അതെങ്ങനെ സാധ്യമാകും?

ഉത്തരം  :  3 പേരെ ആകെയുള്ളു (1 കുട്ടി – കുട്ടിയുടെ അച്ഛൻ – അച്ഛന്റെ അച്ഛൻ). അങ്ങനെ മൊത്തം 2 മക്കളും 2 അച്ഛൻമാരും.

 

 

 

Tags:

കുസൃതി ചോദ്യം ഉത്തരം,കുസൃതി ചോദ്യം ഉത്തരം 2020,പച്ചക്കറി കുസൃതി ചോദ്യം ഉത്തരം,Whatsapp കുസൃതി ചോദ്യം ഉത്തരം,രസകരമായ കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും,ഒരു കുസൃതി ചോദ്യംകുസൃതി ചോദ്യങ്ങള് 2020 pdf,ഗണിത കുസൃതി ചോദ്യങ്ങള്,തമാശ ചോദ്യങ്ങള്,രസകരമായ കുസൃതി ചോദ്യങ്ങള്,കുസൃതി ചോദ്യങ്ങള് ഉത്തരങ്ങള്,കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും 2021,ഗണിത കുസൃതി ചോദ്യങ്ങള്,കുസൃതി ചോദ്യങ്ങള് 2020 pdf,Whatsapp കുസൃതി ചോദ്യം ഉത്തരം,Kusruthi Chodyam,ഓണം കുസൃതി ചോദ്യം,kusruthi chodyangal 2021 in malayalam with answers,malayalam

Leave a Reply

Your email address will not be published. Required fields are marked *

Back To Top