കുട്ടികൾക്ക് നല്ല ആരോഗ്യ ശീലങ്ങൾ
ആരോഗ്യകരമായ ജീവിതത്തിനായി ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് നല്ല ശീലങ്ങള്‍ പഠിപ്പിച്ച് കൊടുക്കേണ്ടത് മാതാപിതാക്കളുടെ ചുമതലയാണ്. അങ്ങനെ കുട്ടികള്‍ക്ക് ആരോഗ്യത്തെ സംബന്ധിച്ച് അവബോധമുള്ള വ്യക്തികളായി വളര്‍ന്ന് വരാനാവും.
പൊതുവെ കാലാവസ്ഥയിലുള്ള ഓരോ വ്യതിയാനവും കുട്ടികളെ രോഗബാധിതരാക്കും. എന്നാല്‍ മുന്‍കരുതലുകളെടുത്താല്‍ രോഗബാധതക്കുള്ള സാധ്യത കുറയ്ക്കാനാവും. അത്തരം ചില കാര്യങ്ങള്‍ പരിചയപ്പെടുക.
കൈകള്‍ കഴുകുക
കൈകകള്‍ കഴുകുന്നതും അവ വൃത്തിയായി സൂക്ഷിക്കുന്നതും രോഗബാധക്കുള്ള സാധ്യത കുറയ്ക്കും.
വ്യായാമം
ചെറിയ രോഗങ്ങളെ തടയാന്‍ വ്യായാമങ്ങള്‍ സഹായിക്കും. വ്യായാമം കുട്ടിയുടെ ശരീരത്തിലെ രോഗത്തെ എതിരിടാനുള്ള സംവിധാനത്തെ സജീവമാക്കും. അലസരായിരിക്കാന്‍ അവരെ അനുവദിക്കരുത്.
മതിയായ ഉറക്കം
കുട്ടി നേരത്തെ ഉറങ്ങാന്‍ പോകുന്നുവെന്നും നന്നായി ഉറങ്ങുന്നുവെന്നും ഉറപ്പാക്കുക. ഉറക്കകുറവ് രോഗങ്ങളുണ്ടാക്കും.
പൊതുവായ സംരക്ഷണം
കണ്ണുകള്‍, മൂക്ക്, വായ എന്നിവ രോഗാണുക്കള്‍ ശരീരത്തിലേക്ക് പ്രവേശിക്കുന്ന മാര്‍ഗ്ഗമാണ്. കുട്ടി അഴുക്ക്പുരണ്ട കൈകൊണ്ട് മുഖത്ത് സ്പര്‍ശിക്കുന്നില്ല എന്ന് ഉറപ്പാക്കുക.
ഭക്ഷണം
പഴങ്ങളും ഇലക്കറികളും അടങ്ങിയ ബാലന്‍സ് ചെയ്ത ഭക്ഷണക്രമം കുട്ടിയുടെ കാര്യത്തില്‍ പാലിക്കുക. ഇവ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.
ഡോക്ടറുടെ പരിശോധന
ചെറിയ ആരോഗ്യപ്രശ്നങ്ങളെ തിരിച്ചറിയാനും പരിഹരിക്കാനും പതിവായി ഡോക്ടറെ സന്ദര്‍ശിക്കുകയും പരിശോധനക്ക് വിധേയമാക്കുകയും ചെയ്യുക.
Tags:
കുട്ടികൾക്ക് നല്ല ആരോഗ്യ ശീലങ്ങൾ 5 healthy habits for class 1,10 healthy habits for child.10 healthy habits for students.5 healthy habits for students,healthy habits for kindergarten,list of healthy habits for students,5 healthy habits for class 2,healthy habits for elementary students,ആരോഗ്യ ഭക്ഷണം,നല്ല ആരോഗ്യ ശീലങ്ങള് എന്തൊക്കെ ,നല്ല ശീലങ്ങള് കുട്ടികളില്,നല്ല ശീലങ്ങള് നല്ല ബന്ധങ്ങള്,കോവിഡ് മാറുന്ന ആരോഗ്യ ശീലങ്ങള്,10 നല്ല ശീലങ്ങള്,കുട്ടികളെ പഠിപ്പിക്കേണ്ട നല്ല ശീലങ്ങള്,ആരോഗ്യ പോസ്റ്റര്,കുട്ടികൾക്ക് നല്ല ആരോഗ്യ ശീലങ്ങൾ