രസകരമായ കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും | Malayalam Kusruthi Chodyangal With Answers

 

Q.  അച്ഛൻ വന്നു എന്ന് പെരുവരുന്ന ഒരു ഫ്രൂട്ട്?

Ans : പപ്പായ

 

Q.  ആദ്യം പോകാൻ പറഞ്ഞിട്ട് പിന്നെ തിരികെ വിളിക്കുന്ന സ്ഥലം?

Ans : ഗോവ

 

Q.  തേനീച്ച മൂളുന്നതെന്തുകൊണ്ട്?

Ans : അതിനു സംസാരിക്കാൻ പറ്റാത്തതുകൊണ്ട്

 

Q.  കണ്ണുള്ളവർക്കും കണ്ണില്ലാത്തവർക്കും ഒരേപോലെ കാണാവുന്നത് എന്ത്?

Ans : സ്വപനം

 

Q.  എങ്ങനെ എഴുതിയാലും ശെരിയാവാത്തത്‌ എന്ത്?

Ans : തെറ്റ്

 

Q.  ലൈസെൻസ് ആവശ്യം ഇല്ലാത്ത ഡ്രൈവർ ആരാണ്?

Ans : സ്ക്രൂഡ്രൈവർ

 

Q.  ദൈവം മനുഷ്യന് കൊടുത്ത ഏറ്റവും വലിയ വരം?

Ans : വിവരം

 

Q.  ആരും ആഗ്രഹിക്കാത്ത പണം?

Ans : ആരോപണം

 

Q.  പെട്ടന്ന് പൊക്കം കൂടാനുള്ള എളുപ്പവഴി?

Ans : പൊക്കം കുറഞ്ഞവരുടെ കൂടെ നിൽക്കുക

 

Q.  ആരും ഇഷ്ട്ടപ്പെടാത്ത ദേശം?

Ans : ഉപദേശം

 

Q.  അടിവെച്ചു അടിവെച്ചു കയറ്റം കിട്ടുന്ന ജോലി?

Ans : തെങ്ങുകയറ്റം

 

Q.  ശബ്ദം ഉണ്ടാക്കിയാൽ പൊട്ടുന്ന ലെന്സ്?

Ans : സൈലെൻസ്

 

Q.  ജനനം മുതൽ മരണം വരെ കുളിച്ചുകൊണ്ടിരുന്ന ജീവി?

Ans : മീൻ

 

Q.  വിശപ്പുള്ള രാജ്യം?

Ans : ഹംഗറി

 

Q.  കടയിൽ നിന്നും വാങ്ങാൻ പറ്റാത്ത ജാം?

Ans : ട്രാഫിക് ജാം

 

Q.  രണ്ട് ബക്കറ്റ് നിറയെ വെള്ളമുണ്ട്. അതിൽ ഒരു ബക്കറ്റിനു ദ്വാരമുള്ളതാണ്. എന്നാൽ ദ്വാരമുള്ള ബക്കറ്റിൽ നിന്നും വെള്ളം പോകുന്നില്ല. കാരണം എന്താണ്?

Ans : ബക്കറ്റിൽ ഉള്ളത് വെള്ള മുണ്ടാണ്

 

Q.  ധാരാളം ആളുകൾ കൂടുന്ന ഒരു ഇംഗ്ലീഷ് അക്ഷരം ഏതാണ്?

Ans : ക്യു (Q)

 

 

 

Q.  ചപ്പാത്തിയും ചിക്കുൻഗുനിയയും തമ്മിലുള്ള വ്യത്യാസം എന്ത്?

Ans : ചപ്പാത്തി മനുഷ്യൻ പരത്തും, ചിക്കുൻഗുനിയ കൊതുക് പരത്തും

 

Q.  കണക്കുപുസ്തകം ഒരിക്കലും ഹാപ്പി ആവില്ല എന്തുകൊണ്ട്?

Ans : അതിൽ നിറയെ Problems ആയതുകൊണ്ട്

 

20. നമ്മളിൽ ഭൂരിഭാഗം ആളുകളും കഴിക്കുന്ന ആന?

Ans : ബനാന

 

Q.  ഏതു ഭാഷയും എഴുതാൻ പറ്റുന്ന കണ്ടുപിടുത്തം?

Ans : പേന

 

Q.  വേഗത്തിൽ ഒന്നാമൻ, പേരിൽ രണ്ടാമൻ, സ്ഥാനത്തിൽ മൂന്നാമൻ ആരാണെന്ന് പറയാമോ?

Ans : ക്ലോക്കിലെ സെക്കൻഡ്‌സ് സൂചി

 

Q.  ഗ്രഹങ്ങളിൽ വെച്ച് ഏറ്റവും അപകടകാരിയായ ഗ്രഹം?

Ans : അത്യാഗ്രഹം

 

Q.  ചിരിക്കുന്ന ഇംഗ്ലീഷ് അക്ഷരം ഏതാണ്?

Ans : ഇ (E)

 

Q.  പെൺകുട്ടികൾ ചിരിക്കുമ്പോൾ വാപൊത്തുന്നതെന്തുകൊണ്ട്?

Ans : കൈകൾകൊണ്ട്

 

Q.  ഹിന്ദിക്കാർ പോക്കറ്റിലും മലയാളികൾ അടുപ്പിലും വെക്കുന്ന സാധനം എന്ത്?

Ans : കലം (ഹിന്ദിയിൽ പേനക്ക് ആണ് കലം എന്ന് പറയുന്നത്)

 

Q.  ആവശ്യം ഉള്ളപ്പോൾ വലിച്ചെറിയും, ആവശ്യം കഴിഞ്ഞാൽ സൂക്ഷിച്ചു വെക്കും. എന്താണത്?

Ans : മീൻ വല

 

Q.  വെട്ടുംതോറും നീളം കൂടുന്നത് എന്ത്?

Ans : വഴി

 

Q.  താമസിക്കാൻ പറ്റാത്ത വീട്?

Ans : ചീവീട്

 

 

 

Tags:

 

കുസൃതി ചോദ്യം ഉത്തരം,കുസൃതി ചോദ്യം ഉത്തരം 2020,പച്ചക്കറി കുസൃതി ചോദ്യം ഉത്തരം,Whatsapp കുസൃതി ചോദ്യം ഉത്തരം,രസകരമായ കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും,ഒരു കുസൃതി ചോദ്യംകുസൃതി ചോദ്യങ്ങള് 2020 pdf,ഗണിത കുസൃതി ചോദ്യങ്ങള്,തമാശ ചോദ്യങ്ങള്,രസകരമായ കുസൃതി ചോദ്യങ്ങള്,കുസൃതി ചോദ്യങ്ങള് ഉത്തരങ്ങള്,കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും 2021,ഗണിത കുസൃതി ചോദ്യങ്ങള്,കുസൃതി ചോദ്യങ്ങള് 2020 pdf,Whatsapp കുസൃതി ചോദ്യം ഉത്തരം,Kusruthi Chodyam,ഓണം കുസൃതി ചോദ്യം,kusruthi chodyangal 2021 in malayalam with answers,malayalam kusruthi chodyam book pdf,kusruthi chodyam whatsapp,malayalam funny questions and answers pdf,101 kusruthi chodyangal pdf,maths kusruthi questions and answers in malayalam,കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും 2021,funny iq questions with answers in malayalam,

One thought on “രസകരമായ കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും | Malayalam Kusruthi Chodyangal With Answers

Leave a Reply

Your email address will not be published. Required fields are marked *

Back To Top