ആലം ദയാലുവായ് ദാക്ഷിണ്യശാലിയായ്
വാഴുന്നൊരീശ്വരൻ തിരുനാമത്തിൽ
നിഖിലലോകങ്ങൾക്കുമേക രക്ഷകനാകും
അഖിലേശ്വരനല്ലയോ സകല സ്തുതിയും
അഖിലേശ്വരനല്ലയോ സകല സ്തുതിയും
പരമകാരുണ്യവാൻ കരുണാനിധിയേ
വിധി പറയും ദിവസത്തിൻ ഏകാധിപനേ
നിയതമാരാധിപ്പൂ ഞങ്ങളങ്ങയെ മാത്രം
സതതം സഹായമർത്ഥിപ്പതും തിരുമുമ്പിൽ
നയിക്കേണം ഞങ്ങളെ നേരായ മാർഗത്തിൽ
നിന്നനുഗ്രഹപാത്രമായോർതൻ മാർഗത്തിൽ
അങ്ങയാൽ കോപ്പിയ്ക്കപ്പെട്ടോരുടെ വഴിയല്ല
സന്മാർഗഭ്രഷ്ടർ തൻ വഴിയിലുമല്ല
ആലം ദയാലുവായ് ദാക്ഷിണ്യശാലിയായ്
വാഴുന്നൊരീശ്വരൻ തിരുനാമത്തിൽ
നിഖിലലോകങ്ങൾക്കുമേക രക്ഷകനാകും
അഖിലേശ്വരനല്ലയോ സകല സ്തുതിയും
അഖിലേശ്വരനല്ലയോ സകല സ്തുതിയും
അഖിലേശ്വരനല്ലയോ സകല സ്തുതിയും
എങ്ങുമെങ്ങും നിറയും വെളിച്ചമേ വരികള്‍,ഈശ്വര പ്രാര്‍ത്ഥന വരികള്‍,malayalam prayer for students,nanma roopi yaya daivame lyrics,prayer for kids in school malayalam,ഈശ്വര പ്രാര്‍ത്ഥന