കൃഷിയുമായി ബന്ധപ്പെട്ടവ | Agricultural Proverbs in Malayalam

 

 

 • മുളയിലറിയാം വിള
 • സമ്പത്ത് കാലത്ത് തൈ പത്തു വച്ചാല്‍ ആപത്തു കാലത്ത്കാ പത്തു തിന്നാം
 • വിത്താഴം ചെന്നാല്‍ പത്തായം നിറയും
 • ചേറ്റില്‍ കുത്തിയ കൈ ചോറ്റില്‍  കുത്താം
 • കൂറ്റന്‍ മരവും കാറ്റത്തിളകും
 • മത്തന്‍  കുത്തിയാല്‍ പാവയ്ക മുളക്കില്ല
 • കാലത്തേവിതച്ചാല്‍ നേരത്തെ കൊയ്യാം
 • കാറ്റുള്ളപ്പോള്‍ തൂറ്റണം
 • ആഴത്തില്‍ ഉഴുത് അകലെ നടണം
 • വേരിനു വളം വയ്കാതെ തലയ്ക് വച്ചിട്ടെന്തു കാര്യം
 • നട്ടാലേ നേട്ടമുള്ളൂ
 • മുന്‍വിള പൊന്‍ വിള
 • മണ്ണ് വിറ്റ് പൊന്നു വാങ്ങരുത്
 • വിതച്ചതു കൊയ്യും
 • വിത്തുഗുണം പത്തുഗുണം
 • വിത്തുള്ളടത്തു പേരു
 • വിത്താഴം ചെന്നാൽ പത്തായം നിറയും
 • വിത്തിനൊത്ത വിള
 • വിത്തെടുത്തുണ്ണരുതു്
 • വിത്തുവിറ്റുണ്ണരുത്
 • വിത്തൊന്നിട്ടാൽ മറ്റൊന്നു വിളയില്ല
 • വിളഞ്ഞ കണ്ടത്തിൽ വെള്ളം തിരിക്കണ്ട
 • വിളഞ്ഞാൽ പിന്നെ വച്ചേക്കരുതു്‌
 • വിളഞ്ഞാൽ കതിർ വളയും
 • വിളയുന്ന വിത്തു മുളയിലറിയാം
 • വേരു വെട്ടിക്കളഞ്ഞു കൊമ്പു്‌ നനയ്ക്കുന്ന പൊലെ
 • വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം
 • വേലിതന്നെ വിളവുതിന്നുക
 • സമ്പത്തുകാലത്തു തൈ പത്തുവച്ചാൽ ആപത്തുകാലത്തു കാ പത്തു തിന്നാം
 • കന്നിക്കൊയ്ത്തിന്റെ സമയത്ത് മഴ ദോഷം തീരും
 • കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു
 • കർക്കടകത്തിൽ പത്തില കഴിക്കണം
 • കർക്കിടക ഞാറ്റിൽ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാൽ മറക്കരുതു്‌
 • കർക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം
 • കല്ലാടും മുറ്റത്ത് നെല്ലാടില്ല
 • കളപറിക്കാത്ത വയലിൽ വിള കാണില്ല
 • കളപറിച്ചാൽ കളം നിറയും
 • കാറ്റുള്ളപ്പോൾ തൂറ്റണം
 • കാർത്തിക കഴിഞ്ഞാൽ മഴയില്ല
 • കാലം നോക്കി കൃഷി
 • കാലത്തേ വിതച്ചാൽ നേരത്തേ കൊയ്യാം
 • കാലവർഷം അകത്തും തുലാവർഷം പുറത്തും പെയ്യണം (തെങ്ങുമായി ബന്ധപ്പെട്ടത്)
 • കുംഭത്തിൽ കുടമുരുളും
 • കുംഭത്തിൽ കുടമെടുത്തു നന
 • കുംഭത്തിൽ നട്ടാൽ കുടയോളം, മീനത്തിൽ നട്ടാൽ മീൻകണ്ണോളം
 • കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും മാണിക്യം
 • കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും വിള
 • കൂര വിതച്ചാൽ പൊക്കാളിയാവില്ല
 • കൊന്ന പൂക്കുമ്പോൾ ഉറങ്ങിയാൽ മരുതു പൂക്കുമ്പോൾ പട്ടിണി
 • കൃഷി വർഷം പോലെ
 • ചേറ്റിൽ കൈകുത്തിയാൽ ചോറ്റിലും കൈ കുത്താം
 • ചോതികഴിഞ്ഞാൽ ചോദ്യമില്ല
 • ഞാറ്റിൽ പിഴച്ചാൽ ചോറ്റിൽ പിഴച്ചു
 • ഞാറായാൽ ചോറായി
 • തിന വിതച്ചാൽ തിന കൊയ്യാം, വിന വിതച്ചാൽ വിന കൊയ്യാം
 • തിരുവാതിര ഞാറ്റുവേലയ്ക്കു വെള്ളം കേറിയാൽ ഓണം കഴിഞ്ഞേ ഇറങ്ങൂ
 • തുലാപത്ത് കഴിഞ്ഞാൽ പിലാപൊത്തിലും കിടക്കാം
 • തേവുന്നവൻ തന്നെ തിരിക്കണം
 • തൊഴുതുണ്ണുന്നതിനെക്കാൾ നല്ലത്,ഉഴുതുണ്ണുന്നത്
 • തൊഴുതുണ്ണരുത്, ഉഴുതുണ്ണുക
 • ധനം നില്പതു നെല്ലിൽ, ഭയം നില്പതു തല്ലിൽ
 • നട്ടാലേ നേട്ടമുള്ളൂ
 • നല്ല തെങ്ങിനു നാല്പതു‍ മടൽ
 • നല്ല വിത്തോടു കള്ളവിത്തു വിതച്ചാൽ നല്ല വിത്തും കള്ളവിത്താകും
 • നവര വിതച്ചാൽ തുവര കായ്ക്കുമോ
 • പടുമുളയ്ക്ക് വളം വേണ്ട
 • പത്തുചാലിൽ കുറഞ്ഞാരും വിത്തുകണ്ടത്തിലിറക്കരുത്
 • പതിരില്ലാത്ത കതിരില്ല
 • പുഴുതിന്ന വിള മഴുകൊണ്ട് കൊയ്യണം
 • പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു
 • പൊക്കാളി വിതച്ചാൽ ആരിയൻ കൊയ്യുമോ?
 • പൊന്നാരം വിളഞ്ഞാൽ കതിരാവില്ല
 • മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയും
 • മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല
 • മണ്ണറിഞ്ഞും വിത്തറിഞ്ഞും കൃഷിചെയ്യണം
 • മണ്ണറിഞ്ഞു വിത്തു്‌
 • മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പൊയി
 • മണ്ണു വിറ്റു പൊന്നു വാങ്ങരുതു്‌
 • മരമറിഞ്ഞ് കൊടിയിടണം
 • മാങ്ങയാണേൽ മടിയിൽ വെക്കാം, മാവായാലോ ?
 • മിഥുനം കഴിഞ്ഞാൽ വ്യസനം കഴിഞ്ഞു
 • മീനത്തിൽ മഴ പെയ്താൽ മീനിനും ഇരയില്ല
 • മീനത്തിൽ നട്ടാൽ മീൻ കണ്ണോളം, കുംഭത്തിൽ നട്ടാൽ കുടയോളം.
 • മുതിരയ്ക്ക് മൂന്നു മഴ
 • മുൻവിള പൊൻവിള
 • പൂയത്തിൽ നട്ടാൽ പുഴുക്കേട് കൂടും
 • പൂയത്തിൽ (ഞാറ്റുവേലയിൽ) പുല്ലും പൂവണിയും
 • ആയില്യത്തിൽ പാകിയാൽ അത്തത്തിൽ പറിച്ചുനടാം
 • അത്തമുഖത്ത് എള്ളെറിഞ്ഞാൽ ഭരണിമുഖത്ത് എണ്ണ
 • അത്തത്തിൽ (ഞാറ്റുവേലയിൽ) അകലെ കൊണ്ടൂ വടിച്ചു നട്ടാൽ മതി

 

 

Tags:

പഴഞ്ചൊല്ല്,സ്നേഹം പഴഞ്ചൊല്ലുകള്,കാക്ക പഴഞ്ചൊല്ല്,പഴഞ്ചൊല്ലുകള് തൊഴില്,പഴഞ്ചൊല്ല് കൃഷി,നായ പഴഞ്ചൊല്ല്,മലയാളം പഴഞ്ചൊല്ലുകള് pdf,പണം പഴഞ്ചൊല്ല്,ദിനചര്യ പഴഞ്ചൊല്ലുകള്,മലയാളം പഴഞ്ചൊല്ലുകള് pdf,കൃഷി പഴഞ്ചൊല്ലുകള്,മുളയിലറിയാം വിള ആശയം,ഏട്ടിലെ പശു പുല്ലു തിന്നില്ല meaning,സ്നേഹം പഴഞ്ചൊല്ലുകള്,വെള്ളം പഴഞ്ചൊല്ല്,ദിനചര്യ പഴഞ്ചൊല്ലുകള്,വിത്തുഗുണം പത്തുഗുണം ആശയം,50 Common Proverbs in English,pazhamchollu in malayalam,10 pazhamchollukal in malayalam,മലയാളം പഴഞ്ചൊല്ലുകള് pdf,malayalam proverbs with meaning,കൃഷി pazhamchollukal,കാക്ക പഴഞ്ചൊല്ല്,krishi pazhamchollukal in malayalam

 

Leave a Reply

Your email address will not be published. Required fields are marked *

Back To Top