രസകരമായ കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും

 

 

Q   ആള്‍ക്കാര്‍ ഏറ്റവും ക്ഷീണിതരായി കാണപ്പെടുന്ന മാസമേത്?

 ഉത്തരം :-  ഏപ്രില്‍ (എല്ലാരും മാര്‍ച്ച്‌ കഴിഞ്ഞു വരുവല്ലേ)

 

 Q  സംഗീതം പഠിക്കണമെന്ന മോഹവുമായി തന്റെ അടുക്കലെത്തിയ മകനോട് ബാവയുടെ അടുത്ത് പോകാന്‍ ചളിയാശാന്‍ ഉപദേശിക്കാന്‍ കാരണം?

  ഉത്തരം :- കേട്ടിട്ടില്ലേ, “ആരെയും ‘ബാവ’ ഗായകനാക്കും”

 

 Q   കല്യാണം കഴിഞ്ഞു ഒരു മാസം തികയുന്നതിനു മുമ്പേ ചളിയാശന്റെ സഹോദരി ഡൈവോര്‍സ് ആയി. വീട്ടില്‍ തിരിച്ചെത്തിയ ഉടനെ അവളോട് ഡയറ്റ് ചെയ്തു വെയിറ്റ് കുറയ്ക്കാന്‍ ചളിയാശാന്‍ ഉപദേശിച്ചു. എന്താണു കാരണം?

  ഉത്തരം :- അച്ഛന് ഒരു ഭാരം ആവാതിരിക്കാന്‍ വേണ്ടി

 

 Q  മിക്ക മുസ്ലിം പള്ളികളിലും പച്ച പെയിന്റാണ് അടിക്കുന്നത്, എന്തുകൊണ്ട്?

 ഉത്തരം :-  ബ്രഷ് കൊണ്ട്

 

 Q  സാമ്പാറും രസവും തമ്മിലുള്ള വ്യത്യാസം എന്ത്?

 ഉത്തരം :-  സാമ്പാര്‍ കൂട്ടിയാല്‍ നല്ല രസം കിട്ടും. എന്നാല്‍ രസം കൂട്ടിയാല്‍ നല്ല സാമ്പാര്‍ കിട്ടില്ല.

 

 Q  കാറ്റും കറന്റും തമ്മിലുള്ള ബന്ധം എന്ത്?

 ഉത്തരം :-  കാറ്റടിച്ചാല്‍ കറന്റ്‌ പോകും, കറന്റ്‌ അടിച്ചാല്‍ കാറ്റ് പോകും

 

 Q  പത്തിനും പന്ത്രണ്ടിനും ഭയങ്കര പേടിയാണ്. എന്താ കാരണം?

 ഉത്തരം :-  ലെവന്‍ പുലിയാണ്. അത് തന്നെ കാരണം

 

Q  റേഡിയോയും അഹങ്കാരവും തമ്മിലുള്ള വ്യത്യാസം എന്ത്?

 ഉത്തരം :-  റേഡിയോ പാടും. അഹങ്കാരം പാടില്ല

 

 Q  കംപ്യൂട്ടറിനു നാണമില്ലെന്നു പറയുന്നത് എന്തുകൊണ്ട്?

 ഉത്തരം :-  ഹാര്‍ഡ് വെയര്‍ സോഫ്റ്റ്‌ വെയര്‍ ഒക്കെ ഉണ്ടെങ്കിലും ലവന്മാര്‍ക്കു അണ്ടര്‍ വെയര്‍ ഇല്ല, മാത്രവുമല്ല വിന്‍ഡോസ് തുറന്നിട്ടിട്ടേ എന്തു പണിയും ചെയ്യൂ..

 

 Q  “രോഗം വന്നു ചികിത്സിക്കുന്നതിനേക്കാള്‍ , രോഗം വരാതെ നോക്കുന്നതാണ് നല്ലത്” എന്ന് പറയുന്നത് എന്തുകൊണ്ട്?

 ഉത്തരം :-  നാവു കൊണ്ട്

 

 Q  ക്രിസ്ത്യാനികളും സിഖുകാരും തമ്മിലുള്ള വ്യത്യാസം?

 ഉത്തരം :-  ക്രിസ്ത്യാനികള്‍ക്ക് രോഗം വന്നാല്‍ സിഖ് (sick) ആവും. പക്ഷെ സിഖുകാര്‍ക്കു രോഗം വന്നാല്‍ ക്രിസ്ത്യാനി ആവില്ല

 

 Q  കള്ള് കുടിക്കുന്നവര്‍ക്ക് ഭാഗ്യം ഉണ്ടാവില്ല. എന്തുകൊണ്ട്?

 ഉത്തരം :-  കള്ള് കുടിച്ചാല്‍ ലക്ക് (luck) കെട്ടു പോകും

 

 Q  രവിയും ചന്ദ്രികയും പടം വരക്കുകയായിരുന്നു. രവി പടം വരക്കാന്‍ മിടുക്കനായിരുന്നു. ചന്ദ്രിക അപ്പോള്‍ രവിയോട് ഒരു കുരങ്ങനെ വരക്കാന്‍ പഠിപ്പിച്ചു തരാമോ എന്ന് ചോദിച്ചു. അപ്പോള്‍ രവി ഒരു പട്ടു പാടി. ഏതാണത്?

 ഉത്തരം :-  “സ്വയം വര ചന്ദ്രികേ”

 

 Q  ചില ചളികള്‍ കേള്‍ക്കുമ്പോള്‍ നമുക്ക് തലവേദനയും തലകറക്കവും ഉണ്ടാകുന്നു. എന്തുകൊണ്ട്?

 ഉത്തരം :-   തലയുള്ളത്‌ കൊണ്ട്.

 

 Q  ഡാന്‍സ് ചെയ്യുന്നവന്‍ ഡാന്‍സര്‍ , കൊല്ലുന്നവന്‍ കില്ലര്‍ , കുടിക്കുന്നവന്‍ ഡ്രിങ്കര്‍ , അടിക്കുന്നവന്‍ ഫൈറ്റര്‍ , പ്രേമിക്കുന്നവന്‍ ലവര്‍ , എന്നാല്‍ കിസ്സ്‌ ചെയ്യുന്നവനെ എന്തു വിളിക്കും?

 ഉത്തരം :- ഉമ്മര്‍

 

 

 

Tags:

കുസൃതി ചോദ്യം ഉത്തരം,കുസൃതി ചോദ്യം ഉത്തരം 2020,പച്ചക്കറി കുസൃതി ചോദ്യം ഉത്തരം,Whatsapp കുസൃതി ചോദ്യം ഉത്തരം,രസകരമായ കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും,ഒരു കുസൃതി ചോദ്യംകുസൃതി ചോദ്യങ്ങള് 2020 pdf,ഗണിത കുസൃതി ചോദ്യങ്ങള്,തമാശ ചോദ്യങ്ങള്,രസകരമായ കുസൃതി ചോദ്യങ്ങള്,കുസൃതി ചോദ്യങ്ങള് ഉത്തരങ്ങള്,കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും 2021,ഗണിത കുസൃതി ചോദ്യങ്ങള്,കുസൃതി ചോദ്യങ്ങള് 2020 pdf,Whatsapp കുസൃതി ചോദ്യം ഉത്തരം,Kusruthi Chodyam,ഓണം കുസൃതി ചോദ്യം,kusruthi chodyangal 2021 in malayalam with answers,malayalam kusruthi chodyam book pdf,kusruthi chodyam whatsapp,malayalam funny questions and answers pdf,101 kusruthi chodyangal pdf,maths kusruthi questions and answers in malayalam,കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും 

Leave a Reply

Your email address will not be published. Required fields are marked *

Back To Top