അനന്ത സർഗ്ഗ വൈഭവം | സ്കൂൾ പ്രാർത്ഥനാ ഗാനം Lyrics

#schooldays #schoolmemories #schoolbell


അനന്ത സർഗ്ഗ വൈഭവം
നിറഞ്ഞു നിൽക്കുമീ മഹാ പ്രപഞ്ച
സീമ തോറുമേ
നിറഞ്ഞിടുന്ന ദൈവമേ
അപാരമാകുമാ കൃപാ-
വ ര ങ്ങളേകി ഞങ്ങൾ തൻ
കുരുന്നു ചിത്തമാകവേ കരുത്തുകൾ നിറയ്ക്കണം
ബുദ്ധിശക്തി ഓർമ്മയും
നിത്യശുദ്ധി വിനയവും
സർഗ്ഗസിദ്ധിയൊക്കെയും
ഞങ്ങളിൽ നിറയ്ക്കണം
അക്ഷരങ്ങൾ വാക്കുകൾ സഞ്ചയിക്കുമറിവുകൾ
ചിന്തയിൽ അടങ്ങുവാൻ
ശക്തി നിത്യ മേകണം
പിറന്ന പുണ്യഭൂമിയോടെനിയ്ക്കു
കുറു തോന്നണം
മരിക്കുവോളമമ്മയെ
സ്മരിക്കുവാൻ കഴിയണം
ചരാചരങ്ങൾ ഒക്കെയും
സഹജർ പോലെ തോന്നണം
ഉദാത്തമായ മാനവ
സ്നേഹചിന്ത പകരണം

 
 
 

Leave a Reply

Your email address will not be published. Required fields are marked *

Back To Top