Category: school

സ്കൂൾ കുട്ടികള്‍ എന്തു കഴിക്കണം | What school children should eat

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാവൂ. ഭക്ഷണകാര്യത്തില്‍ ഏറ്റവുമധികം ശ്രദ്ധവേണ്ട കാലമാണ് സ്‌കൂള്‍ പ്രായം. ശരീരവളര്‍ച്ചയുടെ കാലമെന്നപോലെ മനസ്സിനും ബുദ്ധിക്കും ഏറ്റവുമധികം അധ്വാനമുള്ള കാലവും കൂടിയാണിത്. ഒരു വ്യക്തിയുടെ ആരോഗ്യത്തിന്റെ വിത്തിടുന്നത് ചെറുപ്പകാലത്തെ ഭക്ഷണശീലമാണെന്നു പറയാറുണ്ട്. നല്ല വിത്ത് നട്ട് നല്ലതു പോലെ പരിപാലിച്ചാല്‍ മധ്യവയസ്സിലെത്തുമ്പോഴേക്ക് ആരോഗ്യത്തിന്റെ വൃക്ഷമായി അതു നമ്മുടെ ജീവിതത്തിനു തണലേകും. സ്‌കൂള്‍ പ്രായത്തില്‍ കുട്ടികളില്‍ നല്ല ഭക്ഷണശീലങ്ങള്‍ രൂപപ്പെടുത്തി ആരോഗ്യത്തിന്റെ വൃക്ഷം വളര്‍ത്തിയെടുക്കാനാവണം. പ്രൈമറി സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ നിന്ന് 530 കലോറി […]