Kerala School Kalolsavam സംസ്ഥാന സ്‌കൂള്‍ കലോത്സവം 2025 ജനുവരി 4 മുതല്‍ 8 വരെ തിരുവനന്തപുരത്ത്
63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം 2025 ജനുവരി 4 മുതല്‍ 8 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിലെ വേദികളിലായാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം അരങ്ങേറുന്നത്. സെൻട്രല്‍ സ്റ്റേഡിയമാണ് കലോത്സവത്തിന്‍റെ പ്രധാന വേദി. ഗോത്ര നൃത്ത വിഭാഗങ്ങള്‍ കൂടി മത്സരത്തിനുള്ള ആദ്യത്തെ കലോത്സവമെന്ന പ്രത്യേകതയും തിരുവനന്തപുരത്തെ കാലമേളക്കുണ്ട് .
ആകെ 249 മത്സരങ്ങളാണ് ഉള്ളത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 101, ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ 110 മത്സരങ്ങളും നടക്കും. സംസ്‌കൃതോത്സവത്തിലും അറബിക് കലോത്സവത്തിലും 19 വീതം ഇനങ്ങളുമാണ് ഉള്ളത്.
മംഗലം കളി, ഇരുള നൃത്തം, പണിയനൃത്തം, മലപുലയ ആട്ടം, പളിയനൃത്തം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്ന ഗോത്ര നൃത്ത കലകള്‍ എന്ന് ബഹു : മന്ത്രി വി ശിവൻകുട്ടി തന്നെ നേരത്തെ അറിയിച്ചിട്ടുണ്ട്. ഭക്ഷണത്തിനായി പുത്തരിക്കണ്ടം മൈതാനമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. നഗരത്തിലെ 25 സ്‌കൂളുകളിലാണ് മത്സരത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് താമസ സൗകര്യമൊരുക്കുന്നത്.
Types of scholarships for students വിവിധതരം സ്കോളർഷിപ്പുകൾ
Tags: