സ്കൂൾ പ്രവേശനോത്സവ ഗാനം 2024 | Pravesanolsavam Song
സ്കൂൾ പ്രവേശനോത്സവ ഗാനം | തുടക്കമുത്സവം പഠിപ്പൊരുത്സവം പ്രവേശനോത്സവ ഗീതം – 2024 | Pravesanolsavam 2024 Lyrical Video Song
Malayalam Lyrics
തുടക്കമുത്സവം
പഠിപ്പൊരുത്സവം
അറിഞ്ഞറിഞ്ഞു പോകെ
ലോകമെത്ര സുന്ദരം
പോരൂ പോരൂ ആകാശതീരമേറി
പറപറന്നീടാൻ കൂട്ടരേ
ചേരൂ ചേരൂ പാഠങ്ങളായ് പകർന്ന്
ചിറകുവീശിടാം ഒന്നുപോൽ
തെളിയുകമിഴി പൊഴിയുഖമൊഴി
നേരറിഞ്ഞു നേരെ നീങ്ങിടാം
തുടക്കമുത്സവം
പഠിപ്പൊരുത്സവം
അറിഞ്ഞറിഞ്ഞു പോകെ
ലോകമെത്ര സുന്ദരം
സുന്ദരം
പാഠഭാഗം മനഃപാഠമാക്കാം
പാടുപെട്ടീടേണ്ട
തൊട്ടറിഞ്ഞേ കഥ കണ്ടറിഞ്ഞേ
നേടിടാം കാര്യമേതും
കളികളിൽ മുഴുകി
പല രസമോടെ ഒഴുകി
പേടി വേണ്ട പാട്ടുപാടി നാം പഠിച്ചിടും
ഒരുമകൾക്കു കരുതലേകും
അറിവിടങ്ങളാൽ
ഉലകിലൊപ്പം ഉയരെ നിന്ന്
ഹൃദയ കേരളം
തുടക്കമുത്സവം
പഠിപ്പൊരുത്സവം
അറിഞ്ഞറിഞ്ഞു പോകെ
ലോകമെത്ര സുന്ദരം
സുന്ദരം
ശാസ്ത്രലോകം ഗണിതാത്രസാരം
നൂതനം ആവേശം
മൂല്യബോധം സമഭാവബോധം
ചേരണം ഉള്ളിലാകെ
പഴമയെ അറിയാം
പല പുതുമൊഴി തിരയാം
നാളിതന്നിൽ ആ വെളിച്ചമായി മാറിടാം
വിരലിൽ നിന്ന് വിരലിലേക്ക്
പടരും അക്ഷരം
കനവുതന്നു തണൽ വിരിക്കും
അരിയ കേരളം
തുടക്കമുത്സവം
പഠിപ്പൊരുത്സവം
അറിഞ്ഞറിഞ്ഞു പോകെ
ലോകമെത്ര സുന്ദരം
സുന്ദരം
Thudakkamulsavam
Padipporulsavam
Tags:
Pravesanolsavam Song