10 Great Quotes of Nehru
School Bell Youtube Channel is a learning channel mainly focusing Primary school studens
watching videos classes may help students to improve their knowledge.
#childrensday #november14 #shishudinam
സ്വാതന്ത്ര്യസമര നായകനും സ്വതന്ത്ര ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയുമാണ് ജവഹർലാൽ നെഹ്റു. ആധുനിക ഇന്ത്യയുടെ ശിൽപിയായി നെഹ്റുവിനെ രാജ്യം ബഹുമാനിക്കുന്നു. കശ്മീരിലെ പണ്ഡിറ്റ് സമൂഹത്തിലുള്ള ബ്രാഹ്മണ കുടുബത്തില്‍ ജനിച്ചതിനാല്‍, അദ്ദേഹം പണ്ഡിറ്റ് ജവഹര്‍ലാല്‍ എന്നറിയപ്പെട്ടു. കുട്ടികൾ അദ്ദേഹത്തെ ചാച്ചാ നെഹ്റുവെന്നാണ് വിളിച്ചിരുന്നത്.
നെഹ്റുവിന്റെ 10 മഹത് വചനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
1. ആദർശങ്ങളും ലക്ഷ്യങ്ങളും തത്വങ്ങളും നാം മറക്കുമ്പോൾ മാത്രമാണ് പരാജയം സംഭവിക്കുന്നത്.
2. മറ്റുള്ളവർ നമ്മളെക്കുറിച്ച് ചിന്തിക്കുന്നതിനേക്കാൾ പ്രധാനം നമ്മൾ എന്താണെന്നുളളതാണ്.
3. ഒരാൾ വാങ്ങുന്ന ശമ്പളമോ, ധരിക്കുന്ന വസ്ത്രമോ, പാർക്കുന്ന ഭവനമോ അല്ല അയാളുടെ യോഗ്യത നിശ്ചയിക്കുന്നത്.
4. ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസ്സിനു ചുറ്റും നാം പണിയുന്നതാണ്.
5. രാജ്യത്തിന്റെ സേവനത്തിൽ പൗരത്വം അടങ്ങിയിരിക്കുന്നു.
6. വസ്തുതകൾ വസ്തുതകളാണ്, നിങ്ങളുടെ ഇഷ്‌ടങ്ങൾ കാരണം അവ അപ്രത്യക്ഷമാകില്ല.
7. സമാധാനമില്ലെങ്കിൽ, മറ്റെല്ലാ സ്വപ്നങ്ങളും അപ്രത്യക്ഷമാവുകയും ചാരമായിത്തീരുകയും ചെയ്യും.
8. മനസിന്റെയും ആത്മാവിന്റെയും വിശാലതയാണ് സംസ്കാരം.
9. ഒരു ജനതയുടെ കല അവരുടെ മനസിന്റെ യഥാർഥ കണ്ണാടിയാണ്.
10. നമ്മുടെ മതമോ മതവിശ്വാസമോ എന്തുമാകട്ടെ, നാമെല്ലാം ഒരു ജനതയാണെന്ന് നിരന്തരം ഓർമിക്കണം.