100 GK Kerala Quiz Malayalam | കേരളം ക്വിസ്
1. കേരളത്തിലെ ഏറ്റവും വലിയ ചില്‍ഡ്രന്‍സ് പാര്‍ക്ക് എവിടെയാണ്?
ആക്കുളം
2.കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്‍ ഏത് ജില്ലയില്‍ ആണ്?
തിരുവനന്തപുരം
3. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക് എവിടെയാണ്?
അഗസ്ത്യാര്‍കൂടം
4. കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
തിരുവനന്തപുരം
5. കേരളത്തിലെ ഏറ്റവും തെക്കുള്ള നിയമസഭാ മണ്ഡലം ഏത്?
നെയ്യാറ്റിന്‍കര
6. എം എന്‍ ഗോവിന്ദന്‍ നായര്‍ ലക്ഷം വീട് പദ്ധതി ആരംഭിച്ചത് ഏത് ജില്ലയിലാണ്?
കൊല്ലം
7 കൊല്ലം നഗരം സ്ഥാപിച്ചതാര്?
സാപിര്‍ ഈസോ
8. മത്സ്യബന്ധനത്തിനും കശുവണ്ടി വ്യവസായത്തിനും പേരുകേട്ട ജില്ല:
കൊല്ലം
9. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം ഏത്?
പന്മന
10. ഫിഷറീസ് കമ്മുണിറ്റി പ്രോജക്ട് എവിടെയാണ്?
നീണ്ടകര
11. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ചരല്‍ കുന്ന് സ്ഥിതി ചെയ്യുന്ന ജില്ല:
പത്തനംതിട്ട
12. കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ താലൂക്ക് ഏത്?
മല്ലപ്പള്ളി
13. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന ജില്ല:
പത്തനംതിട്ട
14. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായമാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത് എവിടെയാണ്?
കോഴഞ്ചേരി
15. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത് ഏത് നദീതീരത്താണ്?
പമ്പ
16. കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ചതാര്?
മാര്‍ത്താണ്ഡ വര്‍മ്മ
17. രാജാരവി വര്‍മ്മ കോളേജ് ഓഫ് ഫൈനാര്‍ട്ട്സ് എവിടെയാണ്?
മാവേലിക്കര
18. കേരളാ സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെ?
ആലപ്പുഴ
19. കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?
അമ്പലപ്പുഴ
20. നെഹ്‌റുട്രോഫി വള്ളംകളി നടക്കുന്ന കായല്‍ ഏത്?
പുന്നമട കായല്‍
21. സമുദ്രതീരം ഇല്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിര്‍ത്തി പങ്കിടുന്നതുമായ ഏക ജില്ല ഏത്?
കോട്ടയം
22. കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല ഏത്?
കോട്ടയം
23. കോട്ടയം പട്ടണം ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്?
മീനച്ചില്‍ ആറ്
24. സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം ഏത്?
കോട്ടയം
25. കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല ഏത്?
കോട്ടയം
26. വിസ്തൃതിയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ജില്ല ഏത്?
ഇടുക്കി
27. ഇടുക്കി ജില്ലയുടെ ആസ്ഥനം:
പൈനാവ്
28. കേരളത്തിന്റെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല:
ഇടുക്കി
29. എറണാകുളം ജില്ലയിലെ ആനപരിശീലന കേന്ദ്രം എവിടെയാണ്?
കോടനാട്
30. എറണാകുളം ജില്ലയുടെ ആസ്ഥാനം എവിടെ?
കാക്കനാട്
31. കേരളത്തിലെ ഏറ്റവും വലിയ കോര്‍പ്പറേഷന്‍ ഏത്?
കൊച്ചി
32. കേരളത്തില്‍ ആദ്യം കമ്പ്യൂട്ടര്‍ സ്ഥാപിച്ചത് എവിടെയാണ്?
കൊച്ചി
33. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ കൃസ്ത്യന്‍ ദേവാലയം ഏതാണ്?
പുത്തന്‍ പള്ളി
34. ശ്രീരാമക്ഷേത്രമായ തൃപ്പയാര്‍ സ്ഥിതി ചെയ്യുന്ന ജില്ല:
തൃശൂര്‍
35. ഭരതക്ഷേത്രമായ കൂടല്‍മാണിക്യം സ്ഥിതി ചെയ്യുന്ന ജില്ല:
തൃശൂര്‍
36. തൃശൂര്‍പൂരം നടക്കുന്ന മൈതാനം ഏത്?
തേക്കിന്‍കാട്
37. കേരളത്തിലെ ആദ്യ മുന്‍സിപാലിറ്റി:
ഗുരുവായൂര്‍
38. കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്?
പാലക്കാട്
39. കേരളത്തില്‍ കാറ്റില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന ആദ്യ പ്രോജക്റ്റ് നടപ്പിലാക്കിയത് എവിടെയാണ്?
കഞ്ചിക്കോട്
40. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പട്ടികജാതിക്കാരുള്ള ജില്ല:
പാലക്കാട്
41. കൊക്കക്കോള വിരുദ്ധ സമരം നടന്നത് പാലക്കാട് ജില്ലയിലെ ഏത് പ്രദേശത്താണ്?
പ്ലാച്ചിമട
42. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ല ഏത്?
മലപ്പുറം
43. മലബാര്‍ സ്പെഷ്യല്‍ പോലീസിന്റെ ആസ്ഥാനം എവിടെ?
മലപ്പുറം
44. പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ വത്കൃതമായ ആദ്യ പഞ്ചായത്ത്?
വെള്ളനാട്
45. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടര്‍ സാക്ഷരതാഗ്രാമം:
തയ്യൂര്‍(തൃശൂര്‍)
46 കേരളത്തില്‍ ഏറ്റവും കൂടുതല്‍ കര്‍ഷക തൊഴിലാളികള്‍ ഉള്ള ജില്ല:
പാലക്കാട്
47 പൂന്താനം നമ്പൂതിരിയുടെ ഇല്ലം സ്ഥിതി ചെയ്തിരുന്നതെവിടെ?
കീഴാറ്റൂര്‍ (പെരിന്തല്‍മണ്ണയ്ക്കടുത്ത്)
48 കോഴിക്കോട് വിമാനത്താവളം സ്ഥിതിചെയ്യുന്നത് എവിടെ?
കരിപ്പൂര്‍(മലപ്പുറം ജില്ല)
49 സമ്പൂര്‍ണ്ണ കംപ്യൂട്ടര്‍ സാക്ഷരതക്കു വേണ്ടി അക്ഷയ കേന്ദ്രം ആദ്യമായി ആരംഭിച്ച ജില്ല ഏത്?
മലപ്പുറം
50. സമ്പൂര്‍ണ്ണ കോള വിമുക്ത ജില്ല ഏത്?
കോഴിക്കോട്
51. സംഘകാലത്തെ പ്രധാന കൃതികള്‍:
അകനാന്നൂറ്, പുറനാന്നൂറ്
52. സംഘകാലത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതികള്‍ എഴുതിയ വിദേശ സഞ്ചാരികള്‍:
മെഗസ്തനീസ്, പ്ലീനി
53. കേരളത്തിലെ അശോകന്‍ എന്നറിയപ്പെട്ടിരുന്ന രാജാവ് ആരായിരുന്നു?
വിക്രമാദിത്യ വരഗുണന്‍
54. ശൈവ മതം പ്രോത്സാഹിപ്പിച്ചിരുന്ന ആയ് രാജാവ് ആരായിരുന്നു?
ആയ് ആണ്ടിരന്‍
55. മഹാകവിയായ കാളിദാസന്റെ ഏതു കൃതിയിലാണ് കേരളത്തെക്കുറിച്ചു പ്രതിപാദിക്കുന്നത്?
രഘുവംശം
56. കുലശേഖര സാമ്രാജ്യത്തിന്റെ തലസ്ഥാനം മഹോദയപുരത്തുനിന്ന് കൊല്ലത്തേക്ക് മാറ്റിയ കുലശേഖര രാജാവ് ആര്?
രാമവര്‍മ്മ കുലശേഖരന്‍
57. വേണാടിന്റെ തലസ്ഥാനം തിരുവിതാംകോടു നിന്ന് കല്‍ക്കുളത്തേക്ക് മാറ്റിയതാര്?
രവി വര്‍മ്മന്‍
58. വേണാട് ഭരിച്ച ആദ്യ വനിതാ ഭരണാധികാരി:
അശ്വതി തിരുനാള്‍ ഉമയമ്മ റാണി(ആറ്റിങ്ങല്‍ റാണി)
59. 1684-ല്‍ അഞ്ചുതെങ്ങില്‍ ഇംഗ്ലീഷ് കാര്‍ക്ക് വ്യാപാരശാല സ്ഥാപിക്കാന്‍ അനുമതി നല്കിയ വേണാട് ഭരണാധികാരി ആര്?
ഉമയമ്മ റാണി (ആറ്റിങ്ങല്‍ റാണി)
60 അറബി വ്യാപാരിയായ സുലൈമാന്‍ കേരളത്തില്‍ എത്തിയത് ഏത് കുലശേഖര രാജാവിന്റെ കാലത്താണ്?
സ്ഥാണു രവി വര്‍മ്മ
61. അറബി വ്യാപാരിയായ സുലൈമാന്‍ കേരളത്തില്‍ എത്തിയത് ഏത് വര്‍ഷമാണ്?
എ ഡി 851
62. ചോളരാജാവ് ആയിരുന്ന രാജരാജചോളന്‍ ആയ് രാജ്യത്തിലെ വിഴിഞ്ഞവും കാന്തളൂര്‍ശാലയും ആക്രമിച്ചപ്പോള്‍ കുലശേഖര രാജാവ് ആരായിരുന്നു?
ഭാസ്കര രവിവര്‍മ്മന്‍
63. പ്രാചീന കേരളത്തിലെ ആയ് രാജാക്കന്മാരുടെ ഔദ്യോഗിക ചിഹ്നം എന്തായിരുന്നു?
ആന
64. ആയ് രാജാവായിരുന്ന വിക്രമാദിത്യ വരഗുണന്റെ മതസഹിഷ്ണുതക്ക് തെളിവു നല്കുന്ന ചരിത്ര രേഖ:
പാലിയം ശാസനം
65. മദ്ധേഷ്യയിലെ ഏത് പ്രദേശത്തു നിന്നാണ് ജൂതന്മാര്‍ കേരളത്തിലേക്ക് കുടിയേറിയത്?
പാലസ്തീന്‍
66. സംഘകാലത്തെ പ്രസിദ്ധനായ രാജാവ് ആരായിരുന്നു?
ഏഴിമല നന്ദന്‍
67. സംഘകാലത്തെ ഏറ്റവും വലിയ കവയിത്രി:
ഔവ്വയാര്‍
68. ചിലപ്പതികാരം രചിച്ചതാര്?
ഇളങ്കോ അടികള്‍
69. ഇളങ്കോ അടികളുടെ ആസ്ഥാനം:
തൃക്കണാമതിലകം
70. കേരളത്തിലെ രണ്ടാം ചേര സാമ്രാജ്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന കുലശേഖര സാമ്രാജ്യത്തിന്റെ സ്ഥാപകന്‍:
കുലശേഖര ആഴ്വാര്‍
71. കുലശേഖര സാമ്രാജ്യത്തിന്റെ തലസ്ഥാനം:
മഹോദയപുരം (തിരുവഞ്ചിക്കുളം)
72 സംഘകാലകൃതികളില്‍ ഏറ്റവും പഴയതായ തൊല്‍ക്കാപ്പിയത്തിന്റെ രചയിതാവ് ആര്?
തൊല്‍ക്കാപ്പിയാര്‍
73. സംഘകാലത്ത് ഏറ്റവുമധികം വ്യാപാര ബന്ധമുണ്ടായിരുന്ന വിദേശരാജ്യം ഏത്?
റോം
74. പ്രദ്യുമ്നാഭ്യൂദയം എന്ന സംസ്കൃത നാടകം രചിച്ച വേണാട് രാജാവ്:
രവിവര്‍മ്മ കുലശേഖരന്‍
75. കോട്ടയം ചെപ്പേട്, സ്ഥാണു രവി ശാസനം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ശാസനം ഏത്?
തരിസാപ്പള്ളി ശാസനം
76. മഹോദയപുരത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥാപിച്ച കുലശേഖര രാജാവ് ആര്?
സ്ഥാണു രവി വര്‍മ്മ
77. പുരാതന കേരളത്തില്‍ ഏറെ പ്രചാരം സിദ്ധിച്ച ചികിത്സാ രീതി ഏത്?
ആയുര്‍വേദം
78. ഓണത്തെക്കുറിച്ച് പരാമര്‍ശമുള്ള പ്രാചീന തമിഴ് കൃതി ഏത്?
മധുരൈകാഞ്ചി
79. സംഗ്രാമധീരന്‍ എന്നറിയപ്പെട്ടിരുന്ന വേണാട് രാജാവ് ആരായിരുന്നു?
രവിവര്‍മ്മ കുലശേഖരന്‍
80. സംഘകാലഘട്ടത്തില്‍ കേരളത്തില്‍ പ്രബലരായിരുന്ന രാഷ്ട്രശക്തികളില്‍ ഉള്‍പ്പെടാത്തത് ഏത്?
ചോള രാജവംശം
81. സംഘകാലകൃതികളില്‍ ഏറ്റവും പഴയത് ഏത്?
തൊല്‍ക്കാപ്പിയം
82. പാലിയം ശാസനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
വിക്രമാദിത്യ വരഗുണന്‍
83. ദക്ഷിണേന്ത്യയിലെ നളന്ദ എന്നറിയപ്പെടുന്ന സ്ഥലം ഏത്?
കാന്തള്ളൂര്‍ശാല
84. കാന്തള്ളൂര്‍ശാലയുടെ സ്ഥാപകന്‍ ആര്?
കരുനന്തടക്കന്‍
85. ചേരസാമ്രാജ്യത്തിന്റെ വിസ്തൃതി ഹിമാലയം വരെ വ്യാപിപ്പിച്ച രാജാവ്:
നെടുംചേരലാതന്‍
86. സംഘകാലത്തെ ജൈനമതത്തിന്റെയും ജൈന വിജ്ഞാനത്തിന്റെയും ആസ്ഥാനം:
തൃക്കണാമതിലകം
87. ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവ്:
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
88. മാര്‍ത്താണ്ഡവര്‍മ്മ ആറ്റിങ്ങലിനെ തിരുവിതാംകൂറുമായി ലയിപ്പിച്ച വര്‍ഷം:
1730
89. മാര്‍ത്താണ്ഡവര്‍മ്മ പത്മനാഭസ്വാമി ക്ഷേത്രത്തെ പുതുക്കിപണിത വര്‍ഷം:
1731
100 GK Kerala Quiz Malayalam ജനറല് ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും
90. കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡ വര്‍മ്മ തോല്‍പ്പിച്ച വിദേശ ശക്തി:
ഡച്ചുകാര്‍
91. ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവായ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ജനിച്ച വര്‍ഷം;
1705
92. കുളച്ചല്‍ യുദ്ധം നടന്ന വര്‍ഷം:
1741 ആഗസ്റ്റ് 10
93. കേരളത്തിലെ ഡച്ച് ഗവര്‍ണറുടെ വേനല്‍ക്കാല വസതിയായിരുന്ന കൊട്ടാരം:
ബോള്‍ഗാട്ടി പാലസ്
94. കുളച്ചല്‍ യുദ്ധത്തില്‍ പരാജയപ്പെട്ട ഡച്ച് സൈന്യാധിപന്‍ ആരായിരുന്നു?
ഡിലനോയ്
95. വലിയ കപ്പിത്താന്‍ എന്നറിയപ്പെടുന്ന ഡച്ച് നാവികന്‍ ആരാണ്?
ഡിലനോയ്
96. വാര്‍ഷിക ബഡ്ജറ്റ് തയ്യാറാക്കുന്ന രീതി ആരംഭിച്ച തിരുവിതാംകൂര്‍ രാജാവ് ആര്?
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
100 GK Kerala Quiz Malayalam ജനറല് ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും
97. തിരുവിതാംകൂറിന്റെ സര്‍വ്വസൈന്യാധിപനായ വിദേശി ആര്?
ഡിലനോയ്
98. ഡച്ച് സൈന്യാധിപന്‍ ഡിലനോയിയുടെ സ്മാരകമായി നിലകൊള്ളുന്ന കോട്ട:
ഉദയഗിരി കോട്ട
99.. 1742 ല്‍ മാര്‍ത്താണ്ഡവര്‍മ്മ കായംകുളം രാജാവുമായി ഒപ്പു വച്ച ഉടമ്പടി:
മന്നാര്‍ ഉടമ്പടി
100. 1746 ലെ ഏത് യുദ്ധത്തിലാണ് മാര്‍ത്താണ്ഡവര്‍മ്മ കായംകുളം പിടിച്ചടക്കിയത്?
പുറക്കാട് യുദ്ധം
Tags:
100 GK Kerala Quiz Malayalam ജനറല് ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും 100 GK Kerala Quiz Malayalam ജനറല് ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും