കടങ്കഥ മലയാളം ചോദ്യം ഉത്തരം Kadamkathakal Malayalam

 

 

1.  ഇലയിലൊറ്റച്ചില്ലയുമില്ല ചോട്ടില്‍ ചെന്നാല്‍ പൂ തിന്നാം 

(ചൂരല്‍)

 

2.  ഇല കാരക കോരക, പൂ പന്നപിന്ന കായ കച്ചകിച്ച 

(പല്ല്‌)

 

3.  ഒരു തൊഴുത്തിലെല്ലാം വെള്ളക്കാള 

(കയ്പ)

 

4.  ഒരു പൊത്തില്‍ നിറച്ചു പക്ഷിമുട്ടകള്‍ 

(പല്ല്‌)

 

5.  ഒരു മുത്തശ്ശി മുടി മൂന്നായി കെട്ടിയിട്ടിരിക്കുന്നു 

(അടുപ്പ്‌)

 

6.  കറുത്തൊരുത്തന്‍ കരിമുട്ടന്‍ കടിച്ചൊരുത്തന്റെ നടു മുറിച്ചു

 (പേനക്കത്തി)

 

 

7.  കറുത്ത മുണ്ടന്‍ കാര്യക്കാരന്‍ 

(താക്കോല്‍)

 

8.  ചെത്തും ചെത്തും ചെമ്പോ വള്ളി ചെത്തിവരുമ്പോള്‍ തേന്‍വള്ളി

 (തെങ്ങിന്‍കുല)

 

9.  ചെറുചോപ്പന്‍ ചെക്കന്‌ കരിവട്ടത്തലയുണ്ട്‌ 

(കുന്നിക്കുരു)

 

10.  ചെത്തികൂര്‍പ്പിച്ചത്‌ ചെത്താതെ കൂര്‍പ്പിച്ചത്‌ തല്ലാതെപരത്തിയത്‌

 (സൂചി, മുളക്‌, ചുമര്‌, ഇല)

 

11.  ചെത്തിതേച്ച ചുമരിന്‍മേല്‍ വിരിഞ്ഞു വരുന്ന പൂക്കള്‍

 (നക്ഷത്രങ്ങള്‍)

 

12.  ചില്ലക്കൊമ്പേല്‍ ഗരുഡന്‍ തൂക്കം 

(വവ്വാല്‍)

 

13.  തല വട്ടിയില്‍. തടി തൊട്ടിയില്‍ 

(നെല്ല്‌)

 

14.  നൂട്ടുക്കല്‍ നുറൂക്കരി 

(ചിതല്‍)

 

15.  തട്ടിയാല്‍ ചീറ്റും മുട്ടിയാല്‍ ചീറ്റും ഊക്കിലൊന്നൂതിയാല്‍ ആളുമല്ലോ 

(തീക്കട്ട)

 

16.  താഴെയും മുകളിലും തട്ടിട്ടിരിക്കു കുഞ്ഞിരാമന്‍ 

(ചെണ്ട)

 

17.  താഴത്തൊരു പരന്ന തട്ട്‌ മുകളിലൊരു വളഞ്ഞ തട്ട്‌ അതിനുള്ളിലൊരു ദേവതയുണ്ട്‌ 

(ആമ)

 

18.  നിവര്‍ത്തിയിട്ടൊരു പന്തിപ്പായി എടുത്തുമാറ്റാനൊക്കില്ല 

(റോഡ്‌)

 

19.   പതയുണ്ട്‌ പാലല്ല, പുളിയുണ്ട്‌ തൈരല്ല 

(കള്ള്‌)

 

20.  പുറം പച്ചിളിപ്പാമ്പ്‌ അകം വെള്ളിത്തകിട 

(മുല്ല)

 

21.  മുറ്റത്തുണ്ടൊരു പോലീസേതോ കളവുതേടി നടക്കുന്നു 

(കോഴി)

 

22.  മക്കളെക്കൊല്ലിത്തള്ള 

(തീപ്പെട്ടി)

 

23.  മൂന്നുവരി മൂവ്വായിരം കടം 

(കൈതോല)

 

24.  വലിയ മുത്തശ്ശിയുടെ വായില്‍ ഛര്‍ദ്ദിക്കു 

(അരിവാര്‍ക്കു)

 

25.  വായമൂടി മുഖത്തടിച്ചാല്‍ കേള്‍ക്കാനെന്തു രസം 

(മദ്ദളം, ചെണ്ട)

 

26.  പുറം പൊന്തം പൊന്തം അകമെല്ലാം കോലും 

(വൈക്കോല്‍ത്തുറു)

 

27.  മണിമാല ധരിച്ചുള്ള ആയിരം കണ്ണന്‍ വിശ്വരൂപമെടുത്തു വെള്ളത്തില്‍ ചാടി 

(വല)

 

28.  മിണ്ടാതെ കാര്യം പറയാന്‍ മുഖംമൂടിയേടുത്തു മുട്ടിലിടും 

(പേന)

 

29.  പച്ചപ്പന കൊട്ടാരത്തില്‍ പത്തും നൂറും കൊട്ടത്തേങ്ങ 

(പപ്പായ)

 

30.  അണിഞ്ഞാലെടുക്കാനാകാത്ത വെള്ളിത്താലി 

(നിലത്തെ അരിമാവ്‌)

 

31.  കുത്തു കാളയ്ക്ക്‌ രണ്ടുണ്ട്‌ വാല്‌ 

(സൂചിയും നൂലും)

 

32.  എണ്ണക്കുഴിയില്‍ ഞാവല്‍പ്പഴം 

(കണ്ണ്‌)

 

33.  എഴുത്തുണ്ട്‌ പുസ്തകമല്ല, ചിത്രമുണ്ട്‌, ചുമരല്ല 

(നാണയം)

 

34.  കൈപ്പുണ്ട്‌ കാഞ്ഞിരമല്ല, മുള്ളുണ്ട്‌ മുരിക്കല്ല വാലുണ്ട്‌ വാനരനല്ല

 (കൈപ്പ)

 

35.  തല്ലുകൊണ്ടവന്‌ ഒന്നുമില്ല തല്ലിയവനാണ്‌ കൂലി 

(ചെണ്ട)

 

36.  താനേ വന്നു താനേ പോയി വന്നപ്പം ചൂട്‌ പോയപ്പോളിരുട്ട്‌ 

(സൂര്യന്‍)

 

37.  തിന്നില്ല കുടിക്കില്ല, തല്ലാതെതൊട്ട്‌ മിണ്ടുകയുമില്ല

(ചെണ്ട)

 

38.  തേന്‍കുടത്തില്‍ ഒറ്റക്കണ്ണന്‍ 

(ചക്കച്ചുള)

 

39.  ഇട്ടുമൂടാനൊരു തുണി കാല്‍ മൂടാനില്ല തുണി 

(കോഴിതൂവ്വല്‍)

 

40.  ചടു ചടു കൊമ്പത്തുണ്ടൊരു കുടം ചോര 

(ചെമ്പരത്തിപ്പൂവ്‌)

 

41.  കാലില്ലത്താവന്‍ നീന്തി 

(പാമ്പ്‌)

 

42.  അകത്തറുത്താല്‍ പുറത്തറിയും 

(ചക്കപ്പഴം)

 

43.  കാവിലെ കൊച്ചു മിണ്ടിയാല്‍ ലോകം വിറയ്ക്കും 

(ഇടിവെട്ട്‌)

 

44.  കാലുകളില്ലെങ്കിലും നാടാകെ ഓടും 

(മേഘം)

 

45.  കാലൊന്നേയുള്ളു യാത്ര കുറേ നടത്തും 

(കുട)

 

46.  കിറു കിറുപ്പ്‌ കേട്ട്‌ ചക്കിന്‍ ചുവട്ടില്‍ പോയപ്പോള്‍ പിള്ളേര്‍ക്ക്‌ തിന്നാന്‍ പിണ്ണാക്കില്ല.  

(മുളങ്കൂട്ടം)

 

47.  കാലില്‍ പിടിച്ചാല്‍ തോളില്‍ കയറും 

(കുട)

 

48.  കാട്ടില്‍ മുപ്പറെ വെറുതെ വെച്ചാല്‍ വായും നരിയും തിന്നില്ല. 

( ഉപ്പ്‌ )

 

49.  കാട്ടു പുല്ല്‌ വീട്ടു സഭയില്‍ 

(പുല്‍പ്പായ)

 

50.  കാട്ടിലുണ്ടൊരു കൊച്ചന്‍ എന്നെ കണ്ടാല്‍ സ്തുതി്‌ ചൊല്ലും

 (തൊട്ടാവാടി)

 

51.  വൃദ്ധന്‌ കൂട്ടായി എന്നുമെന്നും കാട്ടില്‍ കിടന്നോന്‍ ഒപ്പം നില്‍ക്കും

 (ഊന്നുവടി)

 

52.  ഇത്തരി മുറ്റത്തഞ്ചു മുരിക്ക്‌ അഞ്ചു മുരിക്കിന്‍മേല്‍ കൊച്ചു മുരിക്കിന്‍മേല്‍ ചാന്തു കുടുക്ക 

(കൈപ്പത്തി, വിരല്‍, നഖം)

 

53.  ഏറ്റവും ഉള്ളില്‍ അറബിക്കടല്‍ അതിനു മേലെ വെള്ളിത്തകിട്‌ അതിനുമേലെ പൊന്നിന്‍ തകിട്‌ ചുറ്റിിലും പൊന്തം പൊന്തം. 

(തേങ്ങ).

 

54.  വെള്ളത്തില്‍ പിറന്ന് വായുവില്‍ വളര്‍ന്ന് 

(കൊതുക്‌)

 

55.  കലഹത്തില്‍ മുമ്പന്‍ പകയില്‍ പിമ്പന്‍ 

(ക എന്ന അക്ഷരം)

 

56.  മുറ്റത്തെ ചെപ്പിനടപ്പില്ല. 

(കിണര്‍)

 

57.  പുറത്തു കയറി ചെവിപിടിച്ചപ്പോള്‍ ഓടടാ ഓട്ടം 

(മോട്ടോര്‍ സൈക്കിള്‍)

 

58.  ഇടവഴിയിലൂടെ ഒരു കരിവടിയോടി 

(പാമ്പ്‌)

 

59.  പച്ച പന്തലിട്ട്‌, പതിനാറ്‌ തൊങ്ങലിട്ട്‌, പതിനാറ്‌ തൊങ്ങലിട്ട്‌ മുത്തുക്കുട പിടിച്ച്‌ മുന്നൂറ്‌ കായ കായ്ചു. 

(കവുങ്ങ്‌)

 

60.  ഒരമ്മ പെറ്റതെല്ലാം വെള്ള പട്ടാളം 

(ചിതല്‍)

 

61.  വെള്ളം കുടിയന്‍ കുടവയറന്‍ വയറങ്ങ്‌ പൊട്ടിയാല്‍ താമസം ചേറില്‍ 

(മണ്‍ കുടം)

 

62.  അഞ്ചു കര്‍ഷകര്‍ക്കായി ഒരേ ഒരു മുട്ട 

(ചോറുറുള കൈയ്യില്‍)

 

63.  കിട്ടുതൊക്കെ തിന്നും തിന്നുതൊക്കെ ദഹിക്കും 

(തീ)

 

64.  കുടില്‍ തൊട്ട്‌ കൊട്ടാരം വരെ പ്രവേശന സ്വാതന്ത്യം കൂടിയാലും കുഴപ്പം കുറഞ്ഞാലും കുഴപ്പം 

(ഉപ്പ്‌)

 

65.  ചെറുതിരിയൊന്നില്‍ ചെറുമണിയേറെ 

(കുരുമുളക്‌)

 

66.  ജീവനില്ലീ കാവല്‍ക്കാരന്‌ 

(വാതിലിന്റെ സാക്ഷ)

 

67.  ഞെട്ടില്ലാത്തീ വട്ടയിലക്ക്‌ വെള്ളത്തിലിട്ടാലുന്‍മേഷം 

(പപ്പടം)

 

68.  ഞാന്‍ നോക്കിയാലെന്നെ നോക്കും ഞാന്‍ ചിരിച്ചാലവനും ചിരിക്കും 

(കണ്ണാടി)

 

69.  പൂട്ടാനെളുപ്പം തുറക്കാന്‍ പ്രയാസം 

(തൊട്ടാവാടിയില)

 

70.  മുഖമില്ലാത്തവന്റെ താടി പറന്നു 

(അപ്പൂപ്പന്‍ താടി)

 

71.  മുകളില്‍ കാട്‌ അടിയില്‍ പാറ ഉളളില്‍ ചോറ്‌ 

(തല)

 

72.  കാക്കാത്തോട്ടിലെ മീനിന്‌ എല്ലില്ല 

(അട്ട)

 

Tags:
Easy riddles in english,riddles in english,riddles with answers,tricky riddles with answers,riddles for kids,50 hard riddles,riddles with answers for adults,funny riddle,Riddles in English hard,കടംകഥകള്‍,കടംകഥകള് in malayalam കടംകഥകള് ഉത്തരം,കുട്ടികളുടെ കടംകഥകള്,കടംകഥകള് pdfപൂമ്പാറ്റയെ കുറിച്ചുള്ള കടംകഥകള്,പുതിയ കടംകഥകള്, കടം കഥ ചോദ്യം ഉത്തരം, മലയാളം കടങ്കഥ pdf with answers, kadamkathakal malayalam with answer pdf, malayalam kadamkathakal with answers ,കടങ്കഥ മലയാളം ഉത്തരം ,kadamkadha malayalam ,കടങ്കഥ മലയാളം 

 

Leave a Reply

Your email address will not be published. Required fields are marked *

Back To Top