GK ചോദ്യങ്ങളും ഉത്തരങ്ങളും | പൊതു വിജ്ഞാനം ക്വിസ്

gk Malayalam Quiz

#quiz #quizmalayalam #generalquiz

Simple Malayalam GK Questions

ചോദ്യങ്ങൾ

1. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി പിതൃഹത്യ നടത്തിയ രാജാവ്?
2. ഏറ്റവും അധികം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട മലയാള നോവൽ?
3. മുൻഷി പ്രേംചന്ദിന്റെ യഥാർത്ഥ പേരെന്താണ്?
4. യഹൂദർ കേരളത്തിൽ വന്നത് ഏതുവർഷം?
5. അർബുദ രോഗത്തിന്റെ അടയാളമായ ജീവി?
6. കേരളത്തിലെ ഏറ്റവും വലിയ ബീച്ച് ഏതാണ്?
7. ഡച്ചുകൊട്ടാരം എന്നറിയപ്പെടുന്ന കൊട്ടാരമേതാണ്?
8. ഉണ്ണായിവാര്യർ സ്മാരകം എവിടെ സ്ഥിതിചെയ്യുന്നു?
9. തിരുവിതാംകൂറിൽ നിരോധിക്കപ്പെട്ട ആദ്യത്തെ പത്രം?
10. പ്രസിദ്ധമായ മുഗൾ ഗാർഡൻ എവിടെ സ്ഥിതിചെയ്യുന്നു?
11. ബിർളാ ഹൗസ് എവിടെ സ്ഥിതിചെയ്യുന്നു?
12. രണ്ടുതവണ ഇന്റർനാഷണൽ കോൺഗ്രസ് പ്രസിഡന്റായ വിദേശി ആരാണ്?
13. ഓണാഘോഷത്തെക്കുറിച്ച് പരാമർശിക്കുന്ന തമിഴ് കൃതി ഏതാണ്?
14. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ആദ്യ ചെയർമാൻ ആരാണ്?
15. ദക്ഷിണേന്ത്യൻ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ ആദ്യവനിത?
16. രാജ്യസഭാംഗമായിരിക്കെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി?
17. വിക്ടോറിയ തടാകം എവിടെ സ്ഥിതിചെയ്യുന്നു?
18. ഏറ്റവും ചെറിയ ഉപനിഷത്ത് ഏതാണ്?
19. തുഷാരഗിരി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്?
20. ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യം?
21. കമ്പ്യൂട്ടർവത്കരിച്ച ആദ്യ പൊലീസ് സ്റ്റേഷൻ ഏതാണ്?
22. മണ്ടേല ദിനം എന്നാണ്?
23. യൂണിയൻ ജാക്ക് ഏത് രാജ്യത്തിന്റെ പതാകയാണ്?
24. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശ വനിത?
25. ദൈവത്തിന്റെ സ്വന്തംനാട് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്?
26. പ്രധാനമന്ത്രി ചാൻസലറായ ഏക സർവകലാശാല ഏതാണ്?
27. ചുവന്ന നദി എന്നറിയപ്പെടുന്ന നദി ഏതാണ്?
28. പോണ്ടിച്ചേരി ഇന്ത്യയുടെ ഭാഗമായ വർഷം എന്നാണ്?
29. പഹാരി ഭാഷ ഏത് സംസ്ഥാനത്താണ് സംസാരിക്കുന്നത്?
30. കാർഷിക ആദായനികുതി ഏർപ്പെടുത്തിയ ആദ്യത്തെ ഇന്ത്യൻ സംസ്ഥാനം?
31. ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബർ ഒഫ് കോമേഴ്സ് (ഫിക്കി) 1927 ൽ സ്ഥാപിച്ചത് ആര്?
32. ഭൂമി എത്ര ഡിഗ്രി തിരിയുമ്പോഴാണ് ഒരുമണിക്കൂർ ആകുന്നത്?
33. പ്രസിദ്ധമായ ബർദോളി സത്യാഗ്രഹവുമായി ബന്ധപ്പെട്ട നേതാവ്?
34. എവിടെവച്ചാണ് ലോക ബാങ്ക് രൂപവത്കൃതമായത്?
35. ഫൈലിൻ ചുഴലിക്കാറ്റ് ആദ്യമായി എത്തിച്ചേർന്ന ഇന്ത്യൻ പ്രദേശം?
36. ലോകത്തിൽ ഏറ്റവും വലിയ നാഷണൽ പാർക്ക് ഏതാണ്?
37. ദേശീയ പാതകയുടെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം ഏത്?
38. മലയാളത്തിന് ക്ളാസിക്കൽ ഭാഷാപദവി ലഭിച്ചത് എന്നാണ്?
39. ഇന്ത്യൻ ദേശീയ പതാകയിലെ കുങ്കുമനിറം സൂചിപ്പിക്കുന്നത്?
40. ഇന്ത്യയിൽ പുതിയ ഫ്ളാഗ് കോഡ് നിലവിൽവന്നത് എന്ന്?
41. മഹാരാഷ്ട്ര സോക്രട്ടീസ് എന്നറിയപ്പെടുന്നത് ആര്?
42. ലോകത്തിലെ ആദ്യത്തെ വനിതാപ്രസിഡന്റ്?
43. ലോകത്തിലെ ഏറ്റവും വലിയ വാർത്താ ഏജൻസി ഏതാണ്?
44. വാഹനോത്പാദകരായ റിനോൾട്ട് ഏത് രാജ്യത്തിലെ കമ്പനിയാണ്?
45. അബിസീനിയ എന്നറിയപ്പെട്ടിരുന്ന രാജ്യമേത്?
46. താമര ദേശീയ പുഷ്പമായിട്ടുള്ള രാജ്യങ്ങൾ?
47. മൊസാദ് എന്ന ചാരസംഘടന ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു?
48. ലോക തണ്ണീർത്തട ദിനം എന്നാണ്?
49. കേരളത്തിൽ വായനദിനമായി ആചരിക്കുന്നതെന്നാണ്?
50. ഗവർണറായ ആദ്യ മലയാളി വനിതയാര്?

 

ഉത്തരങ്ങൾ

(1) അജാതശത്രു

(2) ചെമ്മീൻ

(3) ധൻപത് റോയ്

(4) എ.ഡി 68

(5) ഞണ്ട്

(6) മുഴപ്പിലങ്ങാട്

(7) ബോൾഗാട്ടി പാലസ്

(8) ഇരിങ്ങാലക്കുട

(9) സന്ദിഷ്ടവാദി

(10) ഡൽഹി

(11) ഡൽഹി

(12) വില്യം വെഡ്‌ഡർബൺ

(13) മധുരൈക്കാഞ്ചി

(14) രംഗനാഥ് മിശ്ര

(15) ജാനകി രാമചന്ദ്രൻ

(16) ഇന്ദിരാഗാന്ധി

(17) ആഫ്രിക്ക

(18) ഈശാവാസ്വോപനിഷത്ത്

(19) കോഴിക്കോട്

(20) അൾജീരിയ

(21)പേരൂർക്കട ‌

(22) ജൂലായ് 18

(23) ബ്രിട്ടൺ

(24) ആനിബസന്റ്

(25) ന്യൂസിലൻഡ്

(26) വിശ്വഭാരതി

(27) ബ്രഹ്മപുത്ര

(28) 1954

(29) ഹിമാചൽ പ്രദേശ്

(30) പഞ്ചാബ്

(31) ബിർളയും താക്കൂർദാസും

(32) 15 ഡിഗ്രി

(33) സർദാർ വല്ലഭായ് പട്ടേൽ

(34)ബ്രെട്ടൻവുഡ്

(35) ഗോപാൽപൂർ

(36) ഗ്രീൻലൻഡ് നാഷണൽ പാർക്ക്

(37) 3: 2

(38) 2013 മേയ് 23

(39) ധീരതയെയും ത്യാഗത്തെയും

(40) 2002 ജനുവരി 26

(41) ഗോപാലകൃഷ്ണ ഗോഖലെ

(42) മറിയാ ഇസബെല്ലാ പെറോൺ

(43) അസോസിയേറ്റഡ് പ്രസ് (അമേരിക്ക)

(44) ഫ്രാൻസ്

(45) എത്യോപ്യ

(46) ഇന്ത്യ, ഈജിപ്ത്, വിയറ്റ്നാം

(47) ഇസ്രായേൽ

(48) ഫെബ്രുവരി 2

(49) ജൂൺ 19

(50) ഫാത്തിമാ ബീവി (തമിഴ്നാട്).

Leave a Reply

Your email address will not be published. Required fields are marked *

Back To Top